Genre: Cyberpunk, action,sci-fi
Directed By: Hiroyuki Imaishi
Story by: Bartosz Sztybor, Jan Bartkowicz, Lucasz Ludkowski
No. Of episodes : 10
Studio : Trigger
CD Project Red ന്റെ പ്രശസ്തമായ 'സൈബർപങ്ക് 2077 ' വീഡിയോ ഗെയിം നെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഡിസ്ട്രിബ്യുട്ട് ചെയ്ത് സ്റ്റുഡിയോ ട്രിഗ്ഗർ അനിമേറ്റ് ചെയ്ത അനിമേ ആണ് സൈബർപങ്ക് : എഡ്ജ് റണ്ണേഴ്സ്.
കണ്ണിനും കാതിനും ഒരു പുത്തൻ അനുഭൂതി തരുന്ന ഈ അനിമേ, 2022 ൽ ഇറങ്ങിയതിൽ മികച്ച അനിമേ കളിൽ ഒന്നാണ്.
കഥ
സൈബർപങ്ക് വീഡിയോ ഗെയിം നെ കുറിച്ച് അറിയാവുന്നവർക്ക് ഈ കഥ നടക്കുന്ന ലോകത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കും.
വളരെ ഫ്യുചറിസ്റ്റിക് ആയ ഭാവിയിൽ ഉള്ള ലോകം ആണിത്. ശാസ്ത്രത്തിലും, സാങ്കേതിക വിദ്യയിലും, റോബോട്ടിക്സിലും എല്ലാം മികച്ച നേട്ടം കൈവരിച്ച ഒരു സമൂഹം. പക്ഷെ പണം ഉള്ളവൻ തലപ്പത്തും , അത് ഇല്ലാത്തവൻ താഴെയും എന്ന സ്ഥിരം അവസ്ഥയിൽ തന്നെ ആണ്.
എന്തിനും ഏതിനും പൈസ വേണം, മനുഷ്യന്റെ ജീവനോ ജീവിതത്തിനോ യാതൊരു വിധ വിലയും ഇല്ലാത്ത അവസ്ഥ. സമാധാനം ഇല്ലാത്ത അക്രമം അഴിഞ്ഞാടുന്ന അന്തരീക്ഷം. അങ്ങനെ ഉള്ള നൈറ്റ് സിറ്റിയിൽ വെച്ചാണ് കഥ നടക്കുന്നത്.
കഥാനായകൻ ആയ ഡേവിഡ് മാർട്ടിനെസ് ഒരു ടീനേജർ 'അറാസക ' എന്ന അക്കാഡമിയിലെ വിദ്യാർത്ഥി ആണ്. സമൂഹത്തിലെ വമ്പൻമാരുടെ മക്കൾ പഠിക്കുന്ന സ്കൂൾ എന്ന നിലക്ക് ദരിദ്രൻ ആയിരുന്ന ഡേവിഡ് നു പല തരത്തിൽ ഉള്ള വിവേചനവും നേരിടേണ്ടി വന്നിരുന്നു.
എന്നിരുന്നാലും ഡേവിഡ് നെ പഠിപ്പിച്ച് ഒരു കോർപ്പറേറ്റ് ജോലിക്കാരൻ ആക്കുക എന്നാണ് അവന്റെ അമ്മയുടെ ആഗ്രഹം.
പക്ഷെ ഡേവിഡ് ന്റെ ജീവിതത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ കാരണം അവന്റെ ജീവിതം തന്നെ മാറിമറിയുന്നു.
ഡേവിഡ് മാർട്ടിനെസ് : ബുദ്ധിമാനായ ഒരു ടീൻഏജർ ആണ് ഡേവിഡ് പക്ഷെ ചില സംഭവങ്ങൾ കാരണം അവൻ ജീവിതത്തിന്റെ ഏറ്റവും ലോ പോയിന്റിൽ എത്തുന്നു. അവിടുന്ന് അവനു അവസാനം വരെ കിട്ടുന്ന ക്യാരക്ടർ ഡെവലപ്പ്മെന്റ് അടിപൊളി ആണ്.
നല്ല ക്യാരക്ടർ ഡിസൈനും, വോയിസ് ആക്ടിങ്ങും ആയിരുന്നു.
ലൂസി : ഈ അനിമേ യിലെ ഫീമെയിൽ ലീഡ് ആണ് ലൂസി. ഡേവിഡ് നെ നൈറ്റ് സിറ്റി യിലെ ക്രിമിനൽ ലോകത്തേക്ക് കൊണ്ടുവരുന്നത് ലൂസിയാണ്.
നല്ല കിടുക്കാച്ചി ക്യാരക്ടർ, അതുപോലെ തന്നെ ഡിസൈനും.. പിന്നെ വോയിസ് ആക്ടിങ്ങും മികച്ചതായിരുന്നു.
മെയ്ൻ : ഡേവിഡ് ചേരുന്ന എഡ്ജ് റണ്ണേഴ്സ് ഗ്രൂപ്പ് ന്റെ ലീഡർ ആയിരുന്നു മേയ്ൻ. ഡേവിഡ് നു ഒരു ചേട്ടൻ സ്ഥാനത് എന്ന പോലെ ഉള്ള കഥാപാത്രം.
റെബേക്കാ : എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രം ആണ് റെബേക്കാ. ഒരു ലോലി ക്യാരക്ടർ ആയതു കൊണ്ട് സ്റ്റുഡിയോയും നെറ്റ്ഫ്ലിക്സും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
നല്ല കിടുക്കാച്ചി ക്യാരക്ടർ ആണ്... വോയിസ് ആക്ടിങ്ങും ഡിസൈനും എല്ലാം കിടു.
ഇനിയും ധാരാളം കഥാപാത്രങ്ങൾ ഒക്കെ ഉണ്ട്. എല്ലാവരുടെയും ക്യാരക്ടർ ഡിസൈൻ അടിപൊളി ആണ്..
ഗെയിം മിൽ വരുന്ന ചില കഥാപാത്രങ്ങൾ വരെ ഉണ്ട് അനിമേ യിൽ.
പിന്നെ വരുന്ന കഥാപാത്രങ്ങൾക്ക് എല്ലാം അവരുടേതായ ഡെപ്തും പേഴ്സനാലിറ്റിയും ഉണ്ട്.
അനിമേഷൻ, സൗണ്ട്, അങ്ങനെ ബാക്കി കാര്യങ്ങൾ
നല്ല സൂപ്പർ അനിമേഷൻ ആണിതിൽ. സൈബർപങ്ക് രീതിക്കു പറ്റിയ നല്ല ആർട്ട് വർക്കും. പിന്നെ സൈബർപങ്ക് എന്ന സ്റ്റൈൽ നു എല്ലാ രീതിക്കും നീതിപുലർത്തുന്ന അനിമേഷൻ, കളറിങ്, ഡീറ്റൈലിങ്, ഫൈറ്റ് സീക്വൻസ്എല്ലാം കണ്ണിനു ഒരു പുത്തൻ അനുഭൂതി ആണ്.
പിന്നെ എല്ലാ പാട്ടുകളും അടിപൊളി ആണ്..., എനിക്ക് ഇഷ്ടപ്പെട്ടത് " I really want to stay at your house" എന്ന പാട്ടാണ്. അതിന്റെ പൊസിഷനിങ് ഒക്കെ പക്കാ ആണ്.
അതുപോലെ തന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്, മറ്റ് സൗണ്ട് എഫക്ടുകൾ എല്ലാം സൂപ്പർ.
കണ്ണിനും കാതിനും ഒരു പ്രത്യേക അനുഭവം ആയിരിക്കും ഈ അനിമേ, മൊത്തത്തിൽ കളർ ഫുൾ ആണ്.
മൊത്തത്തിൽ ഒരിത്
ഈ വർഷം ഇറങ്ങിയതിൽ വെച്ച് ബെസ്റ്റ് അനിമേ കളിൽ ഒന്നാണ് സൈബർപങ്ക്: എഡ്ജ് റണ്ണേഴ്സ് എന്ന് തന്നെ പറയാം.
സ്റ്റോറി കൊണ്ട് ആണേലും അനിമേഷനിൽ ആണേലും മ്യൂസിക്കുകളിൽ ആണെങ്കിലും എല്ലാത്തിലും മികച്ചു നിൽക്കുന്ന ആനിമേ.
സെൻസറിങ് വളരെ കുറച്ചു മാത്രം ഉള്ള ഈ അനിമേയിൽ അത്യാവശ്യം നല്ല രീതിക് തന്നെ ചോരക്കളിയും, വയലൻസും, ന്യൂഡിറ്റിയും എല്ലാം ഉണ്ട്. അത് തന്നെ ആണ് ഇതിന്റെ സൗന്ദര്യവും. നെറ്റ്ഫ്ലിക്സ് കേറി അധികം പണിതിട്ടില്ല ഇതിൽ എന്ന് തോന്നുന്നു.
പിന്നെ എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടും, പ്രത്യേകിച്ച് എനിക്ക് ഇഷ്ടപ്പെട്ടത് റെബേക്കാ യെ ആണ്. അതുപോലെ ഡേവിടും ലൂസി യും തമ്മിൽ ഉള്ള റിലേഷനും.
ചിലർക്കു അവസാനം ആയപ്പോ നല്ല പോലെ സങ്കടം വന്നെന്ന് ഒക്കെ കേട്ടു, പക്ഷെ എനിക്ക് അത്രയ്ക്ക് ഒന്നും തോന്നിയില്ല.
എന്നായാലും സാധനം കിടുക്കാച്ചി ആണ്. ഒരു നല്ല എക്സ്പീരിയൻസ് തന്നെ ആണ് ഈ അനിമേ..
തീർച്ചയായും കാണാൻ ശ്രെമിക്കുക
Netflix ൽ ഉണ്ട്.
Comments
Post a Comment