Genre : Fantasy, Action, Adventure
Written By: Sōsuke Tōka
Directed By: Yōsuke Hatta, Makoto Fuchigami
Music: Mayuko
Studio: WIT Studios
മനസ്സിനെ വല്ലാതെ അങ്ങ് കീഴടക്കുന്ന ഒരു അനിമേ ആണ് റാങ്കിങ് ഓഫ് കിങ്‌സ് അല്ലെങ്കിൽ ഔസമാ റാങ്കിങ്.
ഒരു ഫെയറി ടെയിൽ കഥ യിലേക്ക് ഇറങ്ങി ചെന്ന അനുഭൂതി ആണ് ഈ അനിമേ തരുന്നത്.
കഥ തുടങ്ങി അധികം വൈകാതെ തന്നെ മെയിൻ ക്യാരക്ടർ നമ്മളുടെ മനസ്സ് കീഴടക്കും. പിന്നെ നമ്മൾ ആ ലോകത്തു മുഴുകി പോകും.
കഥ
ഈ കഥയുടെ ഫാന്റസി ലോകത്തിൽ ശക്തരായവരെ രാജാക്കന്മാർ ആക്കുന്ന അല്ലെങ്കിൽ ശക്തി അനുസരിച്ചു രാജാക്കന്മാരുടെ റാങ്ക് നിശ്ചയിക്കുന്ന ഒരു ഏർപ്പാട് ഉണ്ട്. അതുകൊണ്ട് ശക്തനായ രാജാവാകുക എന്നത് വലിയ കാര്യം തന്നെ ആയിരുന്നു.
പക്ഷെ ഈ കഥ ബോജ്ജിയെ കുറിച്ചാണ്. ഒരു കുഞ്ഞ് രാജകുമാരൻ ആണ് ബോജ്ജി. സംസാര ശേഷിയും കേൾവി ശക്തിയും ബോജ്ജിക്ക് ചെറുപ്പം മുതലേ ഇല്ല. അത് മാത്രമല്ല ജന്മനാ മസിലുകളുടെയും ശരീരത്തിന്റെയും വളർച്ച മുരടിച്ചവൻ കൂടി ആയിരുന്നു ബോജ്ജി.
ബോജ്ജിയുടെ അച്ഛൻ ശക്തരിൽ ശക്തനും രാജാക്കന്മാരുടെ റാങ്കിങ്കിൽ ഒന്നാമനും,ഒരു ജയന്റും കൂടിയായ കിംഗ് ബോസ്സേ ആണ്.
ജന്മനാ ഒരു ജയന്റ് ആണെങ്കിലും ബോജ്ജിക്ക് 6-7 വയസ്സുള്ള ഒരു മനുഷ്യ കുഞ്ഞിന്റെ വളർച്ചയും ശക്തിയും മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇത്രയും ഒക്കെ വൈകല്യങ്ങൾ ഉണ്ടായിരുന്നിട്ടും ബോജ്ജി അവന്റെ കഴിവിന്റെ അങ്ങേ അറ്റം കഷ്ടപ്പെടുകയും നല്ലൊരു രാജാവാകാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം അവൻ കാഗെ യെ കണ്ടുമുട്ടും. കാഗെ യും ബോജ്ജിയും സുഹൃത്തുക്കൾ ആവും. സംസാരശേഷിയും കേൾവി ശേഷിയും ഇല്ലാത്ത ബോജ്ജിയെ മനസിലാക്കാൻ കാഗെ ക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളു.
തുടർന്നു ആ രാജ്യത്തു നടക്കുന്ന സംഭവ വികാരങ്ങളും,ബോജ്ജി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, അത് അതിജീവിച്ച് മുന്നേറുന്നതും ഒക്കെ യാണ് ഈ അനിമേ യുടെ കഥ.
കഥാപാത്രങ്ങൾ
ബോജ്ജി : മേൽ പറഞ്ഞ പോലെ ശക്തരിൽ ശക്തൻ ആയ ഒരു രാജാവിന്റെ മകൻ ആണ് ബോജ്ജി. കേൾവിയും സംസാര ശേഷിയും ഇല്ലെങ്കിലും അവൻ കഴിവിന്റെ അപ്പുറം പരിശ്രമിക്കുന്നവൻ ആണ്. ശക്തൻ ആയ രാജാവാകുക എന്നതാണ് ബോജ്ജിയുടെ ആഗ്രഹം.
നല്ല കിടുക്കാച്ചി കഥാപാത്രം ആണ്. പെട്ടെന്ന് തന്നെ നമ്മളുടെ സിംപതി പിടിച്ചു പറ്റും. നല്ല ഡിസൈൻ ആണ്. നമ്മളുടെ ഓർമയിൽ കിടക്കും ബോജ്ജിയുടെ രൂപം.
ആര് എന്തു പറഞ്ഞാലും അത് വകവെക്കാതെ തന്റെ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കുന്ന സ്വഭാവക്കാരൻ ആണ് ബോജ്ജി.
നായിന്റെ മോൻ ഒത്തിരി കരയിപ്പിച്ചു കളഞ്ഞു എന്നെ.
കാഗെ : ബോജ്ജിയുടെ ഉറ്റ സുഹൃത്ത് ആണ് കാഗെ. ഒരു പ്രത്യേകതരം നിഴൽ ജീവി ആണ് കാഗെ. ബോജ്ജിയെ ഏറ്റവും കൂടുതൽ മനസിലാക്കിയതും എന്തിനും ഏതിനും കൂടെ നിൽക്കുന്നതും ആയ ഉറ്റ നൻപൻ. ഇവനും നമ്മളെ കരയിപ്പിക്കും.
ദൈഡ : ബോജ്ജിയുടെ സ്റ്റെപ് - ബ്രദർ ആണ് ദൈഡ.അവനും രാജാവ് ആകണം എന്നാണ്. ഒരു ക്ലിഷെ കഥാപാത്രം ആണെന്ന് ആദ്യം വിചാരിക്കും. പക്ഷെ അല്ലെ.
എടുത്ത് പറയാൻ ആണെങ്കിൽ എല്ലാവരെയും കുറിച്ച് പറയേണ്ടി വരും. വരുന്ന എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടേതായ സ്ഥാനം കഥയിൽ ഉണ്ട്. മാത്രവല്ല നല്ല പോലെ ആഴം ഉള്ള വെൽ ഡിഫൈൻഡ് ആയ കഥാപാത്രങ്ങൾ ആണ് എല്ലാം.
പ്രത്യേകിച്ച് ബോജ്ജിയുടെ രണ്ടാനമ്മ 'ഫില്ലിംഗ്'. എല്ലാവർക്കും നല്ല കിടിലൻ ബാക്സ്റ്റോറി ഉണ്ട്. ആദ്യം വെറുക്കും പിന്നെ അടുക്കും. നെഗറ്റീവ് റോൾ ഉള്ള കഥാപാത്രങ്ങൾ വരെ ഇഷ്ടപ്പെടും.
എല്ലാവരുടെയും ഡിസൈനും നല്ലതാണ്.
അനിമേഷൻ, സൗണ്ട് അങ്ങനെ ഉള്ളത്.
ഒരു ഫെയറി ടെയിൽ കാണുന്ന അനുഭൂതി ആണ് ഈ അനിമേക്ക്. ആദ്യം വിചാരിക്കും ഇതൊരു കുട്ടികൾക്ക് ഉള്ള അനിമേ ആണെന്ന്. അങ്ങനെ വല്ലോം വിചാരിച്ചു ഡ്രോപ്പ് ചെയ്താൽ വലിയ നഷ്ടം ആയിരിക്കും.
WIT studios നല്ല ഭംഗി ആയിട്ട് തന്നെ അവരുടെ പണി ചെയ്തിട്ടുണ്ട്. നല്ല ഒഴുക്കുള്ള അനിമേഷൻ ആണ്. ആർട്ട് വർക്ക് ഇച്ചിരി വ്യത്യസ്തം ആണ്. ചിലർക് ദഹിച്ചില്ലെന്നു വരാം. പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടു.
മ്യൂസിക്, ബിജിഎം, സ്കോർസ്, എല്ലാം കിടു ആണ്. നമ്മളെ കഥയുടെ ഒഴുക്കിൽ കൂടി തന്നെ കൊണ്ടുപോകും.
പിന്നെ ഇൻട്രോ സോങ്ങും ഔട്രോ സോങ്ങും കെട്ടിരിക്കാൻ നല്ല രസമാണ്.
വോയിസ് ആക്ടിങ്ങും നല്ലതാണ്.
കഥ നല്ല ഫാസ്റ്റ് പേസിൽ ആണ് പോകുന്നത് കൊണ്ട് ഒട്ടും മടുപ്പു തോന്നില്ല.
മൊത്തത്തിൽ ഒരിത്
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സങ്കടം വന്നും സന്തോഷം വന്നും കണ്ണ് നിറഞ്ഞു പോയി.
കഥയുടെ തുടക്കത്തിൽ നമ്മൾക്ക് ഒത്തിരി സംശയങ്ങളും , പറയാതെ ഇരിക്കുന്ന കാര്യങ്ങളും കാണാം.. പക്ഷെ എല്ലാം പോകെ പോകെ കാണിക്കും.
അനിമേഷൻ കണ്ടും, ആരംഭത്തിൽ ഉള്ള സംഭവങ്ങൾ ഒക്കെ കണ്ടും സാദാ ടൈപ്പ് ആണെന്ന് വെച്ച് കാണാതെ ഇരുന്നാൽ വലിയ നഷ്ടം ആയിരിക്കും.
കണ്ടു തുടങ്ങിയാൽ തീർച്ചയായും ഇഷ്ടപ്പെടും..
ഒരു മസ്റ്റ് വാച്ച് ആനിമേ...♥️
Comments
Post a Comment