Genre. : Fantasy, Isekai, Military, Action, Political
Written by: Takumi Yanai
Directed by: Takahiko Kyōgoku, Ryō Andō
Music by : Yoshiaki Fujisawa
Studio : A -1 Pictures
Episodes: 24
ഇസെകൈ ജോൻറെ യിലെ ഒരു കിടുക്കാച്ചി അനിമേ ആണ് ഗേറ്റ്.
സാദാ ലെവൽ ഇസെകൈ അനിമേ ആണെന്ന് വെച്ച് നെറ്റ്ഫ്ലിക്സിൽ ഇരുന്ന് കണ്ടെയാണ്, പക്ഷെ ഞെട്ടിച്ചു കളഞ്ഞു.
സൂപ്പർ ഐറ്റം.
സാധാരണ ഇസെകൈ അനിമെയിൽ ഒരു ടീനേജിർ ആണ് നായകൻ ഇവിടെ ഒരു 33 വയസ്സ് കാരൻ ആണ് നായകൻ എന്നതാണ് എനിക്ക് തോന്നിയ ഒരു പ്രത്യേകത.
ഒരു ഡെവലപ്പ്ഡ് സൊസൈറ്റിയും ഒരു അണ്ടർ ഡെവലപ്പ്ഡ് സൊസൈറ്റിയും ഏറ്റു മുട്ടിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ, അവർക്കിടയിലെ അന്തരങ്ങൾ, രാഷ്ട്രീയം, രണ്ടു സൊസൈറ്റിയിലെയും ആളുകളുടെ മാനസികാവസ്ഥ, അഭയാർത്ഥി പ്രശ്ങ്ങൾ എല്ലാം ഈ ചെറിയ അനിമേ കാണിച്ചു തരുന്നു.
എല്ലാം കൊണ്ടും നല്ല ഒരു സാറ്റിസ്‌ഫാക്ഷൻ തന്ന അനിമേ ആണ് ഗേറ്റ്.
കഥയിലേക്ക് വരാം.
കഥ
പ്രെസെന്റ് ടോക്യോ വിൽ പെട്ടെന്നു ഒരു വലിയ ഗേറ്റ് തുറക്കപെടുന്നു. അതും ആളുകൾ ഉള്ള ഒരു ടൗൺ ന്റെ നടുക്ക്.
അതിൽ നിന്നും പഴയ കാല പോരാളികളെ പോലെ തോന്നിക്കുന്ന മനുഷ്യന്മ്മാരും ഭീകര ജീവികളും ഡ്രാഗണു കളും വന്ന് അവിടെ ഉണ്ടായിരുന്ന മനുഷ്യരെ ഒരു കാരണവും ഇല്ലാതെ പെട്ടെന്ന് ആക്രമിക്കാൻ തുടങ്ങി.
പക്ഷെ ജപ്പാൻ സെൽഫ് ഡിഫെൻസ് ഫോഴ്സ് ( JSDF) എന്ന വിഭാഗം പട്ടാളക്കാർ തിരിച്ചടിക്കുകയും , ആക്രമികളെ തിരിച്ചയച്ചു ഗേറ്റ് കൈക്കൽ ആക്കുകയും ചെയ്യും.
ആ ഗേറ്റ് നു അപ്പുറം അവരെ കാത്തിരുന്നത് ഒരു മായ ലോകം തന്നെ ആയിരുന്നു.
എൽഫ്, ഡ്രാഗൻസ്, ബീസ്റ്റ് പീപ്പിൾ, മാജിക് തുടങ്ങി എല്ലാം ഉള്ള ഒരു ഫാന്റസി ലോകം ലോകം ആയിരുന്നു അത്.
പക്ഷെ അറിവിലും യുദ്ധ തന്ത്രത്തിലും ആയുധത്തിലും, പുരോഗമനത്തിലും എല്ലാം അവർ പിന്നോക്കം ആയിരുന്നു.
അതൊക്കെ കൊണ്ട് അമ്പും വില്ലും ആയിട്ട് നിന്ന അവന്മ്മാരെ മെഷീൻ ഗണ്ണും, മിസൈലും ആയിട്ട് വന്ന നിപ്പോൺ നിവാസികൾ പൂ പറിക്കണ പോലെ തോൽപിച്ചു കളയും.
ജപ്പാനു ഈ ലോകത്തെ കുറിച്ച് പഠിക്കണം എന്നുണ്ട്, അവരും ആയിട്ട് കൂട്ടു കൂടണം എന്നുണ്ട്, അതുകൊണ്ട് എക്സ്പ്ലോറേഷനു മാത്രം ആയിട്ട് ഒരു സ്പെഷ്യൽ ടീം ഓഫ് പട്ടാളക്കാരെ അവർ വിടും.
പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ഒക്കെ പറയുന്ന ഒരു ചെറിയ വലിയ അനിമേ ആണ് ഗേറ്റ്.
കഥാപാത്രങ്ങൾ
യോജി ഇറ്റാമി : ഇറ്റാമി ആണ് അനിമേ യിലെ പ്രധാന കഥാപാത്രം. പുള്ളി ഒരു 33 വയസുള്ള ഒട്ടാക്കു ആണ്.
ഇറ്റാമിയുടെ ജീവൻ ആണ് ഒട്ടാക്കു ലൈഫ്.
സമാധാനപരമായി മാങ്ക വായിക്കുക, മാങ്ക അനിമേ കൺവെൻഷൻ കൂടുക എന്നൊക്കെയെ പുള്ളി ജീവിതത്തിൽ ആഗ്രഹിക്കുന്നുള്ളു.
മാത്രവല്ല ഒരു കിടുക്കാച്ചി പട്ടാളക്കാരനും ആണ് പുള്ളി.
റിസ്ക് എടുക്കാൻ പുള്ളിക്ക് മടിയേ ഇല്ല. അതുകൊണ്ട് പ്രധാനപെട്ട കട്ടി പണി എല്ലാം ഇറ്റാമിക്കു കിട്ടും.
ആ ലോകം എക്സ്പ്ലോർ ചെയ്യാൻ നിയമിച്ച ടീം ന്റെ ക്യാപ്റ്റൻ ആണ് ഇറ്റാമി.
പുതിയ ലോകത്തെ ആളുകളും ആയിട്ട് കോൺടാക്ട് ചെയ്യുക , അവരെ ജപ്പാനിലെ കൾചർ പഠിപ്പിക്കുക, വിദ്യാഭാസ്യം കൊടുക്കുക എന്നൊക്കെയാണ്, ഇവരുടെ പണി.
പല ആളുകളും പുള്ളിയെ ആശ്രയിച്ചാണ് കഴിയുന്നത്.
മാത്രം അല്ല ബുദ്ധിമാനായ ധൈര്യശാലി ആയ നല്ലൊരു ലീഡറും മനുഷ്യനും ആണ് ഇറ്റാമി.
റോറി മെർക്കുറി: കിടുക്കാച്ചി ക്യാരക്ടർ. പുള്ളിക്കാരി ഒരു ഡെമി ഗോഡ്ഡസ് ആണ്. കണ്ടാൽ ഒരു 15-18 വയസ്സ് തോന്നിക്കും.പക്ഷെ 961 വയസ്സ് ഉണ്ട്.
മാസ്സ്, തഗ്ഗ്..
പുള്ളിക്കാരി വൈകാതെ ഒരു ദേവത ആകും അതുകൊണ്ട് മിക്കവാറും കാര്യങ്ങളിൽ പേടി ഇല്ല.
അതുപോലെ തന്നെ കിടുക്കൻ ഫൈറ്റ് ആണ് റോരിയുടെ.
ക്യാരക്ടർ ഡിസൈൻ യൂണിക്ക് ആണ് ..
കിടു വോയിസ് ആക്ടിങ്ങും.
പലരും റോറിയെ ഒരു വൈഫു ആയിട്ട് സ്വീകരിച്ചു കഴിഞ്ഞു.
ലൂണ : ഒരു എൽഫ് ആണ് ലൂണ. അവൾക്കു ഒരു ദുരന്തത്തിൽ അച്ഛനെ നഷ്ടപ്പെടും. അതുകൊണ്ട് മാനസിക പ്രശ്നങ്ങൾ ഉള്ള കാരണം ഇറ്റാമിയേ അച്ഛൻ ആയാണ് കാണുന്നത്. യുദ്ധതിലും കലാപത്തിലും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഈ കഥാപാത്രത്തിൽ കൂടെ കാണിച്ചു തരുന്നു.
ലൈല ഒ ലാലേന : പുതിയ ലോകത്തിലെ അതി ബുദ്ധിമതിയായ ഒരു യുവ മാജിഷ്യൻ കം ശാസ്ത്രജ്ഞ ആണ് ലൈല.
പുള്ളിക്കാരത്തി പെട്ടെന്നു തന്നെ ജപ്പാനീസ് പഠിക്കുകയും കമ്പ്യൂട്ടർ യൂസ് ചെയ്യാൻ ഒക്കെ തുടങ്ങുകയും ചെയ്യും.
പിന്യ കൊളാഡ : പുതിയ ലോകത്തിലെ രാജകുമാരി , ഗേറ്റ് നു പുറത്തുള്ള ലോകവും ആയി സൗഹൃദം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.
യാവോ : ഒരു ഡാർക്ക് എൽഫ് ആണ്. പുള്ളിക്കാരത്തിയും ഇറ്റാമിയുടെ കൂടെ കൂടും.
ഇനിയും ഉണ്ട് ഇഷ്ടംപോലെ കഥാപാത്രങ്ങൾ. എല്ലാവർക്കും നല്ല ക്യാരക്ടർ ഡെപ്ത് ഉണ്ട്. നമ്മൾക്കു നല്ല കണക്ഷൻ കിട്ടും എല്ലാവരും ആയിട്ട്.
കഥയിൽ എല്ലാവർക്കും റോൾ ഉണ്ട്.
ക്യാരക്ടർ ഡിസൈനും നല്ലതാണ്..
അനിമേഷൻ, സൗണ്ട് അങ്ങനെ ബാക്കി കാര്യങ്ങൾ
കിടു അനിമേഷൻ, ഒരു രക്ഷേം ഇല്ല. അനിമേഷൻ ഡീറ്റിലിങ് , അനിമേഷനിൽ ഉള്ള ആ ഒഴുക്ക് എല്ലാം കിടിലൻ. സ്‌ക്രീനിൽ നിന്നു കണ്ണ് പറിക്കാനേ തോന്നില്ല.
നല്ല കിടിലൻ ആക്ഷൻ സീൻസ്, ഷോട്ടുകൾ ഒക്കെ ഉണ്ട്.. ഉയ്യോഹ്ഹ്.. രോമാഞ്ചം ആണ് രോമാഞ്ചം.
എനിക്ക് ഏറ്റോം ഫീൽ തോന്നിയ ഷോട്ട് എന്ന് പറയുമ്പോ ( spoiler alert : just this paragraph) ഒരു ഹെലികോപ്റ്റർ സീൻ ഉണ്ട്.. ഉഫ്.. ആ സീനിൽ എല്ലാം ഉണ്ട്. രണ്ടു സൊസൈറ്റി തമ്മിൽ ഉള്ള അന്തരം, ശക്തിയിലെയും അറിവിന്റെയും വ്യത്യാസം, ആദ്യമായി കാണുന്ന ആളുകളുടെ അത്ഭുതം, പേടി, അപ്പോളത്തെ ആ സൗണ്ട്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, സ്കോർ, എല്ലാം കിടിലോൽ കിടിലം..
സൗണ്ട് ഡിപ്പാർട്മെന്റ് ഒക്കെ കിടു.. നമ്മൾ അവിടെ അലിഞ്ഞു ചേരുന്ന പോലെ തോന്നും. ഒരു മടുപ്പും തോന്നിക്കില്ല.. സാഹചര്യത്തിന് പറ്റിയ നല്ല പെർഫെക്ട് ഐറ്റം തന്നെ..
വോയിസ് ആക്ടിങ് കിടു ആരുന്നു..പ്രത്യേകിച്ച് റോറിയുടെ..
മൊത്തത്തിൽ ഒരിത്
മൊത്തത്തിൽ നല്ല കിടുക്കാച്ചി ഐറ്റം.
നല്ല ഒറിജിനാലിറ്റി ഫീൽ ചെയ്യുന്ന ഇസെകൈ ജോൻറെ യിലെ ചുരുക്കം അനിമേകളിൽ ഒന്ന്.
പുറത്തുണ്ടാകുന്ന പൊളിറ്റിക്കൽ ഇഷ്യൂസ് എല്ലാം നല്ല പോലെ കൈകാര്യം ചെയ്തിട്ടുണ്ട്. ജപ്പാൻ ഗ്ലോരിഫിക്കേഷൻ സ്വാഭാവികം ആണല്ലോ..
കൂടുതൽ ഒന്നും പറയാൻ ഇല്ല.. നല്ല സൂപ്പർ അനിമേ..
ഉറപ്പായിട്ടും കണ്ടിരിക്കണം.
നെറ്റ്ഫ്ലിക്സ് ൽ ഉണ്ട്.. കണ്ടു നൊക്കൂ...
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. നല്ല പോലെ എൻജോയ് ചെയ്തു കണ്ട അനിമേ...
Comments
Post a Comment