Genre: Drama, Adventure, Historical
Written By: Makoto Yukimura
Directed By: Shūhei Yabuta
Music: Yukata Yamada
Studio :Wit Studio
Episodes: 24 ( Season 1)
അനിമേയിൽ മാസ്റ്റർ പീസ് എന്ന ഒരു ഗണം ഉണ്ടേൽ ഉറപ്പായിട്ടും ആ കൂട്ടത്തിൽ പെടുത്താൻ പറ്റിയ ഒരു അഡാർ ഐറ്റം ആണ് വിൻലാൻഡ് സാഗ.
ഈ അനിമേയെ കീറി മുറിച്ചു പറയാൻ ഒന്നും ഞാൻ ആയിട്ടില്ല. എന്നാലും ഞാൻ കണ്ടത് വെച്ച് എന്റെ ഒരു അനുഭവം പങ്കു വെക്കാം.
കിടുക്കാച്ചി സാദനം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, അതുപോലെ ആണ് അനിമേഷനും, കഥയും, കഥാപാത്രങ്ങളും, വോയിസ് ആക്ടിങ്ങും.. എല്ലാം ഒന്നിനൊന്നു മെച്ചം.
ഇതൊക്കെ കാണാതെ ഇരുന്നിരുന്നേൽ നഷ്ടം ആയേനെ എന്ന് തോന്നി പോയി.
വലിച്ചു നീട്ടാതെ കഥയിലേക്ക് വരാം
കഥ
വൈകിങ്ങുകളെയും അവരുടെ യോദ്ധാക്കന്മാരെയും അടിസ്ഥാനപ്പെടുത്തി അവരുടെ ചരിത്രം ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു അനിമേ ആണ് വിൻലാൻഡ് സാഗ.
വൈകിങ് കമാണ്ടർ തോർസ് യുദ്ധത്തിന് ഇടയിൽ നിന്നും സ്വന്തം മരണം കെട്ടി ചമ്മച്ചു കൊണ്ട് തന്റെ ഭാര്യയെയും മകളെയും കൊണ്ട് ഐസ് ലാൻഡിലോട്ട് നാട് കടന്നു.
ഒരു ഭീരു ആയതു കൊണ്ടല്ല തോർസ് നാടുകടന്നത്. പക്ഷെ അക്രമണത്തിന് എതിരെ നിലനിന്നു ഇനി ഒരാളെയും തന്റെ കൈ കൊണ്ട് കൊല്ലില്ല എന്ന ദൃഡ നിശ്ചയം എടുത്തതിനാലാണ്.
തോർസ് നു ഐസ് ലാൻഡിൽ വെച്ച് ഒരു പുത്രൻ കൂടി ജനിക്കുന്നു. പേര് തോർഫിൻ.
മഞ്ഞു കൊണ്ട് മൂടപ്പെട്ട ഐസ് ലാൻഡിൽ ജനിച്ചു വളർന്ന തോർഫിന്റെ ആഗ്രഹം ശാന്തിയും സമാധാനവും നിറഞ്ഞ, ഫലഭുയിഷ്ടം ആയ, കണ്ണെത്താ ദൂരത്തേക്ക് പുൽമേടുകൾ ഉള്ള വിൻലാൻഡ് ലേക്ക് കടൽ കടന്നു പോകുക എന്നാണ്.
അങ്ങനെ ഇരിക്കെ ജോമ്സ് വൈക്കിങ് കമാണ്ടർ ഫ്ലോക്കി തോർസ് ന്റെ ഗ്രാമത്തിൽ വരും.
തോർസ് അവർ കണ്ടതിൽ വെച്ച് ഏറ്റവും ശക്തനും, വീരനും, ധീരനും ആയ യോദ്ധാവ് ആയിരുന്നു. അതിനാൽ ഇംഗ്ലണ്ടിനു എതിരെ ഉള്ള യുദ്ധത്തിന് പങ്കെടുക്കണം എന്ന രാജാവിന്റെ ആക്ജ്ഞയുമായി വന്നതാണ് ഫ്ലോക്കി.
വേറെ നിവൃത്തി എല്ലാത്തതിനാൽ തോർസ് യുദ്ധത്തിന് ഗ്രാമത്തിലെ കുറച്ചു യോദ്ധാക്കളെയും കൂടെ കൂട്ടി പുറപ്പെടും. തോർസ് അറിയാതെ തോർഫിനും ആ കപ്പലിൽ നുഴഞ്ഞു കേറും.
( ഇവിടം തൊട്ട് ചെറിയ സ്പോയ്ലർ ഉണ്ട്, 4th എപ്പിസോഡിൽ നടക്കുന്ന കാര്യം ആണ്. അത് പ്രശ്നം ഇല്ലെങ്കിൽ തുടർന്നു vayikkam😁)
ശെരിക്കും തോർസ് നെ വധിക്കാൻ ആയിരുന്നു ഫ്ലോക്കിയുടെ പ്ലാൻ. തോഴ്‌സിനെ വധിക്കാൻ വേണ്ടി ആസ്ക്കലാഡ് എന്ന വാടക കൊലയാളിയെയും സംഘത്തെയും ആണ് ഫ്ലോക്കി ഏർപ്പാട് ആക്കിയത്.
അങ്ങനെ അസ്‌കലാഡ് തോർസിനെയും സംഘത്തെയും കെണിയിൽ അകപ്പെടുത്തും. തോർസിനെ കൊല്ലാൻ പറ്റുന്നില്ല എന്നാകുമ്പോൾ.. ചതിവിൽ കൂടി അയാൾ കാര്യം സാധിക്കും.
കഥ ഇവിടം തൊട്ടാണ് ശെരിക്കും ആരംഭിക്കുന്നത്.
തന്റെ അച്ഛന്റെ മരണത്തിനു പ്രതികാരം ചെയ്യാൻ തോർഫിൻ ആസ്ക്‌ലാഡ് ന്റെ പിറകെ കൂടും.
അങ്ങനെ പ്രതികാരത്തിന്റെയും, യുദ്ധത്തിന്റെയും, യോദ്ധാക്കളുടെയും, കൊലയുടെയും, യുദ്ധങ്ങളുടെയും, ചതിവിന്റെയും , അതിജീവനത്തിന്റെയും എല്ലാം കഥയാണ് വിൻലാൻഡ് സാഗ.
കഥാപാത്രങ്ങൾ
ഇതിൽ വരുന്ന മിക്കവാറും എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ ഒരു സ്ഥാനം കഥയിൽ ഉണ്ട്. നല്ല ക്യാരക്ടർ ഡെപ്ത് ഉള്ള കഥാപാത്രങ്ങളാൽ സമൃധം ആണ് വിൻലാൻഡ് സാഗ.
തോർഫിൻ : വിൻലാൻഡ് സാഗ യിലെ പ്രധാന കഥാപാത്രം ആണ് തോർഫിൻ സൺ ഓഫ് തോർസ്. സന്തോഷം നിറഞ്ഞ ഒരു ബാല്യം ആയിരുന്നു തോർഫിന്റെ. ഒറ്റ നിമിഷം കൊണ്ട് എല്ലാം തലകീഴായ് മറിയും.
പിന്നീട് ചോര കണ്ട് അറപ്പ് മാറിയ ഒരു പോരാളി ആയി ചെറിയ പ്രായത്തിലെ അവൻ മാറും. അവന്റെ മനസ്സിൽ ഒറ്റ ചിന്തയെ ഉള്ളു ആസ്കലാഡിനെ കൊല്ലണം.
തോർസ് : വൈകിംഗു കൾക്ക് ഇടയിലെ ശക്തനും വീരനും ധീരനും ആയിരുന്ന പോരാളി ആയിരുന്നു തോർസ്. ആർക്കും തന്നെ പുള്ളിയെ തോൽപ്പിക്കാൻ സാധിച്ചിരുന്നില്ല. കൊറച്ചു നേരമേ ഉണ്ടായിരുന്നു എങ്കിലും പുള്ളി തന്ന ഇമ്പാക്ട്.. ഉഫ്... അന്യായ ക്യാരക്ടർ.
ആസ്കലാഡ് : ഒരു വാടക കൊലയാളി, പൈസ കിട്ടിയാൽ എന്തും ചെയ്യും.
പക്ഷെ ആദ്യം ആയിട്ടാണ് ഇത്തരം ഒരു കഥാപാത്രത്തെ ഇത്രേം ഇഷ്ടപ്പെടുന്നത്.
കോംപ്ലക്സ് ക്യാരക്ടർ ആണ് ആസ്കലാഡ്. അസാമാന്യ ബുദ്ധി ശക്തിയും, മികവുറ്റ പോരാട്ട വീര്യവും കഴിവും ഉണ്ട് പുള്ളിക്ക്. വെറുത്തു വെറുത്തു അവസാനം ഇഷ്ടം തോന്നും. ഒത്തിരി ഇഷ്ടപ്പെട്ടു.
തോർകെൽ : ഇടിവെട്ടു കഥാപാത്രം ആണ് തോർകെൽ. എന്റെ പൊന്നോ അന്യായം. പുള്ളി സ്‌ക്രീനിൽ ഉള്ളപ്പോ വേറെ ആരെയും ശ്രെദ്ധിക്കില്ല. അസാമാന്യ ശക്തൻ ആണ് തോർക്കൽ അതിനൊത്ത ബുദ്ധി ശക്തിയും പോരാട്ട വീര്യവും. പുള്ളിയെ ഒത്തിരി ഇഷ്ടപ്പെട്ടു.
കന്യുട്ട് : വൈകിങ് കളുടെ രാജാവിന്റെ ഇളയ മകൻ ആണ്. ഈ അനിമേയിലെ ഏറ്റവും ഭീകരമായ ക്യാരക്ടർ ഡെവലപ്പ് മെന്റ് പുള്ളിക്കാണ്.
ഇനിയും ഇഷ്ടംപോലെ കഥാപാത്രങ്ങൾ ഉണ്ട്. എല്ലാവർക്കും നല്ല ക്യാരക്ടർ ഡിസൈൻ ഒക്കെ തന്നെയാണ്.
അനിമേഷൻ, സൗണ്ട്, ബാക്കി ഒക്കെ
അന്യായ അനിമേഷൻ ആണ്. WiT സ്റ്റുഡിയോസ് ശെരിക്കും പണി എടുത്തിട്ടുണ്ട്. അവരുടെ വൺ ഓഫ് ദി ബെസ്റ്റ് വർക്ക്. ആക്ഷൻ സീക്വൻസ് ഒക്കെ കണ്ണടക്കാതെ കണ്ടിരിക്കാം. രോമാഞ്ചത്തിന്റെ എട്ടു പെരുന്നാൾ ആണ്. അതുപോലെ ചില ഫ്രെയിംസ് ഒക്കെ കിടിലൻ.
ശബ്ദ മേഖലയും അടിപൊളി. നമ്മൾ ശെരിക്കും ആ ലോകത്തോട്ട് ഇറങ്ങി ചെല്ലുന്ന ഫീൽ ആണ്. നമ്മടെ തൊട്ട് മുന്നിൽ സംഭവിക്കണ പോലെ. സീൻ നു പറ്റിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്, സ്കോർസ്. മടുക്കത്തേ ഇല്ല. അവിടെ മുഴുകി ഇരുന്നു പോകും.
വോയിസ് ആക്ടിങ്ങും കിടിലൻ, ആസ്കലാഡ്, തോർസ്, തോർക്കൽ, ഇവരുടെ വോയിസ് ആക്ടിങ് അടിപൊളി ആണ്.
മൊത്തത്തിൽ ഒരു ഇത്
മൊത്തത്തിൽ പറഞ്ഞാൽ മാസ്റ്റർ പീസ് ഐറ്റം. കാണാതെ ഇരുന്നെങ്കിൽ ഭയങ്കര നഷ്ടം ആയേനെ എന്ന് തോന്നി.
ഒരൊറ്റ എപ്പിസോഡ് പോലും മോശം ആയിരുന്നില്ല. എല്ലാം നമക്ക് ത്രില്ല് അടിച്ചു കാണാം.
രോമാഞ്ചം തരാനും, സങ്കടപ്പെടുത്താനും, ചിന്തിയ്ക്കാനും, ത്രില്ല് അടിപ്പിക്കാനും പോകുന്ന തരത്തിൽ ഉള്ള നിമിഷങ്ങളാൽ നിറഞ്ഞു നിക്കുവാണ് ഈ അനിമേ.
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വിൻലാൻഡ് സാഗ. കാണാതെ ഇരുന്നെങ്കിൽ നഷ്ടം ആയേനെ എന്ന് തോന്നിയ അനിമേ.
തീർച്ചയായും കണ്ടിരിക്കണം..
Comments
Post a Comment