Genre: Fantasy, Harem, Action, Ecchi, comedy,
Written by : Meguru Seto
Directed By : Kenta Ōnishi
Studio: Okuruto Noboru
Original Run: Jan 9,2021 - March 17,2021
Episodes :12
The Hidden Dungeon Only I Can Enter എന്ന അനിമേ ഫാന്റസി, ഹരേം , എച്ചി, ജോൻറെ യിൽ പെട്ടതാണ്.
സാധാരണക്കാരനിൽ നിന്നും ഓവർ പവർഡ് ആകുന്ന നായകൻ ഉള്ള, അത്യാവശ്യത്തിനു എച്ചിയും ഹരേം മും കൂടി യുള്ള ആനിമേ ആണ് നോക്കുന്നതെങ്കിൽ, അങ്ങനത്തെ ഒരെണ്ണം ആണിത്.
കഥ
ഇതൊരു ഫാന്റസി ലോകത്തു നടക്കുന്ന കഥയാണ്. സാമൂഹിക പരമായ വേർതിരിവ് ഉള്ള ഒരു നാട്ടിൽ, താഴെ തട്ടിൽ ഉള്ള ഒരു കുടുംബത്തിലെ നൊയർ സ്റ്റാർഡിയ എന്ന ടീൻഏജർ തന്റെ മാജിക്കൽ പവർ വളർത്താൻ വേണ്ടി അവിടെ ഉള്ള മാജിക് അക്കാഡമിയിൽ ചേരും.
ആ ലോകത്തുള്ള മിക്കവർക്കും ഒരു മാജിക്കൽ പവർ ജമ്മനാ കിട്ടുന്നതാണ്.
നൊയർ നു കിട്ടിയത് അവൻ എന്തു ആഗ്രഹിച്ചാലും അത് അറിയാൻ ഉള്ള കഴിവാണ്. അതിനെ ഗ്രേറ്റ് സേജ് എന്നാണ് വിശേഷിപ്പിക്കുന്നത്..
പക്ഷെ ഇപ്പോൾ ഒക്കെ ഉപയോഗിക്കുന്നുവോ അപ്പോൾ എല്ലാം തല പൊട്ടുന്ന തല വേദന എടുക്കും. അതോണ്ട് അവൻ അങ്ങനെ ആ കഴിവ് യൂസ് ചെയ്യാറില്ല.
അങ്ങനെഇരിക്കെ തന്റെ കഴിവുകൾ വർധിക്കുവാനും പരിശീലിക്കുവാനും വേണ്ടി നൊയർ ന്റെ ഗ്രേറ്റ് സേജ് അവിടെ ഉള്ള ഒരു ഡൻജിയൻ പോയി എക്സ്പ്ലോർ ചെയ്യാൻ പറയും.
ഡൻജിയൻ എക്സ്പ്ലോർ ചെയ്യുന്നതിന് ഇടക്ക് ഒലിവിയ എന്ന മാജിഷ്യനെ അവൻ കണ്ടു മുട്ടും.
ഒലിവിയ അവിടെ തടങ്കലിൽ ആണ്. പണ്ടെങ്ങാണ്ട് ഡൻജിയൻ എക്സ്പ്ലോർ ചെയ്യാൻ വന്നതാണ് പുള്ളിക്കാരി.
പുള്ളിക്കാരി നൊയർ നു തന്റെ സ്വന്തം പവർ കൊടുക്കും. അത് പയങ്കര ഓവർ പവർഡ് ആയ ഒരു സ്കിൽ ആണ്. അത് യൂസ് ചെയ്യാൻ ലൈഫ് പോയിന്റ് എന്ന ഒരു സ്കിൽ വേണം. ലൈഫ് പോയിന്റ് പൂജ്യം അയാൾ നൊയർ തട്ടി പോകും.
അത് കൂട്ടണം എങ്കിൽ ആരെയെങ്കിലും ഉമ്മ വെക്കുകയോ അതുപോലുള്ള കുൽസിത പ്രവർത്തിയിലോ ഇടപെടണം.
ഒലിവിയ യുടെ പവർ കിട്ടിയതോടെ നൊയർ ഓവർ പവർഡ് ആകും. പിന്നെ സാഹസങ്ങൾക്ക് പോകുന്നതും, ബാക്കി ആൾക്കാരെ സഹായിക്കുന്നതും ഒക്കെ ആണ് ബാക്കി കഥ.
കഥാപാത്രങ്ങൾ
നൊയർ സ്റ്റാർഡിയ ആണ് പ്രധാന കഥാപാത്രം. ഒരു ടിപ്പിക്കൽ ഇസെകൈ ഓവർ പവർഡ് ക്യാരക്ടർ.
ആദ്യം വല്യ പവർ ഇല്ലേലും പിന്നീട് പരിശീലിച്ചു പവർ ഫുൾ ആകുന്നതാണ് നൊയർ.
എനിക്ക് ഈ കഥാപാത്രത്തോട് വല്യ ഇഷ്ടം ഒന്നും തോന്നിയില്ല. ഒരുമാതിരി ക്രിഞ്ച് ക്യാരക്ടർ.
വളരെ മാന്യൻ ആയ, ബുദ്ധിമാൻ ആയ, സുന്ദരൻ ആയ, ഞരമ്പ് രോഗം പൊറമേ ഇല്ലാത്ത, ഒരു തരം ടിപ്പിക്കൽ ക്യാരക്ടർ.
പിന്നെ എടുത്തു പറയേണ്ടത് എമ്മ, ഒലിവിയ, എന്നിവർ ആണ്.
എമ്മ നായകന്റെ ചെറുപ്പം മുതലേ ഉള്ള കൂട്ടുകാരി ആണ്. നായകനോട് ചെറിയ രീതിക്കു പ്രണയവും ഉണ്ട് (സ്വാഭാവികം ).
നായകന്റെ ലൈഫ് പോയിന്റ് കൂട്ടാനും, എച്ചിക്ക് വേണ്ടിയും മാത്രം ആണ് ഈ കഥാപാത്രത്തെ ആവശ്യം ഉള്ളതായി തോന്നിയുള്ളു.
അനിമേഷൻ, സൗണ്ട്, അങ്ങനെ ബാക്കി കാര്യങ്ങൾ
2021 ൽ ഇറങ്ങിയ ഒരു അനിമേ ആണെന്ന് വെച്ച് നോക്കുമ്പോൾ അനിമേഷൻ ആവറേജ് ആണ്. എടുത്തു പറയത്തക്ക ഇതിനു ഫൈറ്റ് സീക്വൻസ് ഒന്നും തന്നെ ഇല്ല.
സൗണ്ടിങ് മോശം അല്ല. ഓർമയിൽ നിക്കുന്നതായിട്ട് ഒന്നും തന്നെ ഇല്ല.
കഥ നല്ല ശോകം ആണ്.അടുത്ത സീസൺ വന്നാൽ ഒരു ഇന്ട്രെസ്റ് തോന്നണില്ല ബാക്കി കാണാൻ. സീസൺ വൺ ഞാൻ കംപ്ലീറ്റ് ചെയ്തു ( കഷ്ടപ്പെട്ട് ).
വോയിസ് ആക്ടിങ് ഉം മീഡിയം ലെവൽ ആയിട്ടാണ് തോന്നിയത്.
ആർട്ട് സ്റ്റൈൽ തന്നെ ഒരു സുഖം തോന്നിയില്ല. കണ്ടത് പിന്നേം പിന്നേം കാണുന്ന പോലെ
മൊത്തത്തിൽ ഒരിത്.
മൊത്തത്തിൽ നല്ല ക്രിഞ്ച് ആയിട്ടാണ് തോന്നിയത്.
ഒരു ഡെപ്ത് ഇല്ലാത്ത കഥാപാത്രങ്ങൾ . എനിക്ക് ഒരു രീതിക്കും റിലേറ്റ് ചെയ്യണോ, മാനസിക ബന്ധം ഉണ്ടാക്കാനോ പറ്റുന്നില്ല.
ഒരു നെഗറ്റീവും ഇല്ലാത്ത നായകൻ സുമുഖൻ സുന്ദരൻ പോരാത്തതിന് ഓവർ പവർഡും, സ്വന്തം അച്ഛനെ വരെ പട്ടിയാക്കുന്ന തരത്തിൽ ആണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്.
നായകന് പൊതുവെ കുല്സിതത്തിൽ താൽപ്പര്യം ഇല്ലല്ലും അത് ആഗ്രഹിച്ചു പിറകെ വരണ സ്ത്രീ കഥാപാത്രങ്ങൾ.
നായകൻ പാടി പുകഴ്ത്തുന്ന നോർമൽ കഥാപാത്രങ്ങൾ. മൈര്.
ക്രിഞ്ച് ന്റെ എട്ടു പെരുന്നാൾ.
സത്യം പറഞ്ഞാൽ ഇതിന്റെ കഥ ഒക്കെ ഞാൻ മറന്ന് പോയിരുന്നു. കഷ്ടപ്പെട്ട് ഓർത്തെടുത്തെയാ...
ഈ ജോൻറെ കോമ്പിനേഷൻ താൽപ്പര്യം ഉണ്ടേൽ കണ്ടു നോക്കാം. ഒരു നിർബന്ധോം ഇല്ല.
Comments
Post a Comment