Genre : Ecchi, comedy, fantasy
Written by : Daisuke Hiyama
Directed by : Tatsumi
Studio : Wolfsbane
Episode :12
Original run : July 11, 2020
ഫാന്റസി ലോകത്തു എച്ചിയും കോമഡിയും മാത്രം ഉള്ള ക്യാഷുവൽ അനിമേ ആണ് നോക്കുന്നതെങ്കിൽ പീറ്റർ ഗ്രിൽ കണ്ടു നോക്കാം.
കട്ട ബോർഡർ ലൈൻ എച്ചിയുള്ള ഒരു ചെറിയ അനിമേ ആണിത്. വല്യ ലോജിക് ഒന്നും നോക്കാതെ ചുമ്മാ എൻജോയ് ചെയ്ത് കണ്ടത് കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടു.
കഥ
ഇതൊരു ഫാന്റസി ലോകത്തു വെച്ച് നടക്കുന്ന കഥ ആണ്.
പീറ്റർ ഗ്രിൽ എന്ന യുവാവ്, ആ ലോകത്തിൽ ഏറ്റവും ശക്തനായ യോദ്ധാവിനെ കണ്ടെത്താൻ ഉള്ള മത്സരത്തിൽ ജയിക്കും. അങ്ങനെ അവിടുത്തെ ഏറ്റവും ശക്തനായ മനുഷ്യൻ ആയിട്ടു അയാൾ അംഗീകരിക്കപ്പെടും.
ഈ നേട്ടത്തിന് പോകാൻ കാരണം എന്നാന്നു വെച്ചാൽ പീറ്റർ ഗ്രിൽ നു ഒരു ദിവ്യ പ്രണയം ഉണ്ട്, പേര് ലുവലിയ . പയങ്കര പ്രേമം ആണ്. പക്ഷെ അവളെ കെട്ടാൻ അവളുടെ അപ്പൻ സമ്മതിക്കത്തില്ല.
അവളുടെ അച്ഛൻ എന്ന് പറയുന്നത് പീറ്റർ അംഗം ആയിട്ടുള്ള ഗിൽഡ് ലെ ഗിൽഡ് മാസ്റ്റർ ആണ്. പുള്ളിക്കണേൽ മുടിഞ്ഞ ഡോട്ടർ കോംപ്ലക്സ് ആണ്. പീറ്റർ പിറകെ നടക്കണേ ഒന്നും മൂപ്പിലാന് ഇഷ്ടം ഇല്ല.
അതുകൊണ്ട് പുള്ളി പറഞ്ഞു നീ ശക്തൻ ആയ യോദ്ധാവ് ആകുവാണേൽ മോളെ കെട്ടിച്ചു തരാവെന്നു. അതുകൊണ്ടാണ് കഷ്ടപ്പെട്ട് പീറ്റർ ഈ ടൈറ്റിൽ എടുക്കുന്നത്.
പക്ഷെ പുള്ളിയുടെ കഷ്ടപ്പാട് തുടങ്ങുന്നേ ഉള്ളു.
പുള്ളി ലോകത്തിലെ ശക്തൻ ആയ മനുഷ്യൻ ആയതുകൊണ്ട് പല സ്പീഷീസിൽ നിന്നും ഉള്ള പെണ്ണുങ്ങൾ അവന്റെ പിറകെ കൂടും. പീറ്റർ ന്റെ പിള്ളേരെ ഗർഭം ധരിച്ചു അവരുടെ വർഗത്തെ ശക്തരക്കുക എന്നാണ് ലക്ഷ്യം.
ഇങ്ങനെ പല പെണ്ണുങ്ങളും വന്ന് സമാധാന പരമായി ഒരു പെണ്ണിനെ മാത്രം പ്രേമിച്ചു നടന്ന പീറ്റർ ന്റെ ചരിത്ര്യവും , ചരിദാർദ്യവും എല്ലാം നശിപ്പിച്ചു കളയും...
എന്നാൽ തന്റെ ട്രൂ ലവ് നെ വിവാഹം ചെയ്യാൻ ഈ കാര്യം വേറെ ആരും അറിയാതെയും നോക്കണം. പ്രത്യേകിച്ച് അവളുടെ അപ്പൻ അറിയാതെ.
അങ്ങനെ സാഹസവും സംഘർഷവും നിറഞ്ഞ പീറ്റർ ന്റെ ജീവിതം ആണ് ഈ ആനിമേ കാണിക്കുന്നത്.
കഥാപാത്രങ്ങൾ
പ്രധാന കഥാപാത്രം പീറ്റർ ഗ്രിൽ തന്നെ യാണ്. വളരെ ശക്തൻ ആയ സുന്ദരൻ ആയ യുവാവ് ആണ് പീറ്റർ. സാധാരണ അനിമേ നായകന്മ്മാരിൽ നിന്നും പീറ്റർ ന്റെ ക്യാരക്ടർ ഡിസൈൻ എന്തോ വ്യത്യസ്തം ആയിട്ടു തോന്നി.
ഒരു ദിവ്യ പ്രേമം ഉണ്ടേലും, ലോകത്തിലെ ശക്തൻ ആയ മനുഷ്യൻ ആണേലും, പിറകെ നടക്കുന്ന സ്ത്രീകളുടെ പ്രലോഭനത്തിനും ഭീഷണിക്കുമെല്ലാം പീറ്റർ നു വഴങ്ങി കൊടുക്കേണ്ടി വരും.
അവർ ആണേൽ പീറ്റർ നെ ഒരു ദാക്ഷണ്യവും കൊടുക്കാതെയാണ് ഉപയോഗിക്കുന്നത്.
ലോകത്തിലെ ശക്തനായ മനുഷ്യൻ ആണേലും ലോലൻ ആണ്.
ലുവലിയ ആണ് പീറ്റർ ന്റെ കാമുകി. പുള്ളിക്കാരിയും ഒരു യോദ്ധാവ് ആണ്. കൈ പിടിച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് വിചാരിച്ചു നടക്കണ ടീം ആണ് ലുവലിയ.
പിന്നെ പ്രധാന കഥാപാത്രങ്ങൾ എന്ന് പറയുന്നത് മിമി അല്പക്കസ്, ലിസ അല്പക്കസ് enna രണ്ടു ഓഗറുകൾ ആണ് ( കൊള്ളാം ), വീഗൻ എന്ന് പേരുള്ള എൽഫ് ( ഇതും കൊള്ളാം ), പിഗ്ലെറ്റ് എന്ന് പേരുള്ള ഓർക് ( ഇതും കൊള്ളാം ).
ഇത്രേം പേരാണ് ഈ സീസണിൽ പീറ്റർ നെ വിശ്രമം കൊടുക്കാതെ പണി എടുപ്പിക്കുന്നത്.
അനിമേഷൻ, സൗണ്ട് അങ്ങനെ ബാക്കി കാര്യങ്ങൾ
അനിമേഷൻ നല്ലതാണ്, സൗണ്ടിങ് മേഖലയും നല്ലതാണ്.
എപ്പിസോഡ് മിക്കതും 20 മിനിറ്റ് താഴെ ആണ്. പെട്ടെന്നു തീരും. വലിച്ചു നീട്ടലുകൾ ഇല്ല. അതെന്നായാലും നന്നായി.
കോമഡി ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു..
മൊത്തത്തിൽ ഒരിത്
ക്യാഷുവൽ ആയിട്ട് എച്ചി, ഫാന്റസി, കോമഡി ജോൻറെ കാണാൻ പറ്റിയ അനിമേ ആണിത്.
ബോർഡർ ലൈൻ എച്ചി യുടെ എട്ടു പെരുനാൾ ആണിതിൽ.. എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല..
അത്യാവശ്യം ചിരിക്കാനും ഉണ്ട്..
ഞാൻ നല്ല പോലെ എൻജോയ് ചെയ്താണ് ഈ അനിമേ കണ്ടത്.. എനിക്ക് ഇഷ്ടപ്പെട്ടു..
ഈ ജോൻറെ കോമ്പിനേഷൻ ഇഷ്ടം ഉള്ളോർക്കു പറ്റിയ ഐറ്റം ആണ്..
കണ്ടു നോക്ക്..
Comments
Post a Comment