How A Realistic Hero Rebuilt The Kingdom | Malayalam Retrospect

Genre : Fantasy, Isekai, Politics, Drama
Written by : Dojyomaru
Directed by : Takashi Watanabe
Studio : J C Staff
Episodes: 13

എനിക്ക് ഈ  അനിമേ ഇഷ്ടപ്പെട്ടു. ഫാന്റസി ഇസെകൈ, പൊളിറ്റിക്കൽ ജോൻറെ കോമ്പോയിലെ നല്ല  ഒരു അനിമേ ആണിത്.

പതിമൂന്ന്  എപ്പിസോഡ് ഉള്ള ഈ  അനിമേ ജൂലൈ 4, 2021 ൽ ആണ്  എയർ ചെയ്തു  തുടങ്ങിയത്.

ഒരു ഫാന്റസി ലോകത്തു നശിച്ചു  കിടക്കുന്ന ഒരു രാജ്യത്തിന്റെ പുനർ നിർമാണവും, അവിടെ നേരിടേണ്ടി വരുന്ന  രാഷ്ട്രീയ വെല്ലുവിളികളും ഒക്കെ റിയലിസ്റ്റിക് ആയ  രീതിയിൽ  നേരിടുന്ന നായകന്റെ  കഥ  ആണ്  ഹൗ  എ റിയലിസ്റ്റിക് ഹീറോ റീബിൽറ്റ് ദി  കിങ്ഡം.

കഥ


കസുയ  സോമ  എന്ന യുവാവിനെ മറ്റൊരു ഫാന്റസി ലോകത്തേക്ക് ആ  രാജ്യത്തിലെ ആളുകൾ  ആവാഹിച്ചു വരുത്തും. അവരുടെ  ലോകം  ഡീമൻസ് ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഒരു പ്രൊട്ടക്ഷൻ നു വേണ്ടിയാണ് സോമയെ   അവാഹിക്കുന്നത്.

പക്ഷെ  സോമ  വന്ന്‌ കഴിഞ്ഞപ്പോൾ  ആണ്  ആ രാജ്യം  സമ്പത്തീകം, കാർഷികം, വിദ്യാഭ്യാസം തുടങ്ങി  നിരവധി  മേഖലയിൽ  പിന്നോക്കാവസ്ഥയിൽ  ആണെന്ന് മനസിലാവുന്നത്.

സോമയുടെ ബുദ്ധി ശക്തിയും  കഴിവും  എല്ലാം മനസിലാക്കിയ  രാജാവ് സോമയെ  പിടിച്ചു രാജാവാക്കും. സോമക്ക് അതിൽ  താൽപ്പര്യം  ഇല്ലായിരുന്നു എന്നാലും അവിടുത്തെ അവസ്ഥ  കണ്ടിട്ടു ആവശ്യം  അവൻ  അംഗീകരിക്കും. മാത്രവല്ല  ഭരണം  കുടുംബം  വിട്ടു പോകാതിരിക്കാൻ രാജകുമാരിയും ആയിട്ട് വിവാഹ  നിശ്ചയവും  നടത്തും.

ഒരു മോഡേൺ  സൊസൈറ്റി യിൽ നിന്ന് വന്ന  സോമ, നശിക്കാറായ  ആ  രാജ്യത്തെ പ്രായോഗിക രീതിയിൽ  എങ്ങനെ പുരോഗതിയിലേക്ക്  എത്തിക്കുന്നു എന്നൊക്കെയാണ് ഈ  അനിമേ യുടെ കഥ.

കഥാപാത്രങ്ങൾ

കസുയ  സോമ  ആണ്  അനിമേ യിലെ പ്രധാന  കഥാപാത്രം. സോമ  പൊളിറ്റിക്സ്ലും യുദ്ധ തന്ത്രത്തിലും  ഒക്കെ നല്ല  താൽപ്പര്യം  ഉള്ള വ്യക്തി ആണ്. അത്‌ അനിമേ യുടെ തുടകത്തിലെ  സൂചിപ്പിക്കുന്നുണ്ട്. മാത്രവല്ല  അതിനൊത്ത  ബുദ്ധി ശക്തിയും  തന്റെടവും  കഴിവും  ഉണ്ട് പുള്ളിക്ക്.

യുദ്ധത്തിൽ പൊരിടാൻ ആണല്ലോ  സോമയെ  ആവാഹിച്ചു വരുത്തിയത്. പക്ഷെ  വിദൂരത്തു  കിടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു  മുൻപ് രാജ്യത്തിനു അകത്തുള്ള,കാലിന്റെ  ചോട്ടിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ  സോമ  പറയും. അങ്ങനെ ആണ്  വലിയ ഒരു ഉത്തരവാദിത്വം  അവന്റെ തലേൽ  വരുന്നത്. യുദ്ധം ചെയ്യുന്നതിന്  പകരം  നയതന്ത്രത്തിലേക്കു ഒക്കെ അവൻ  തിരിയും. ഫുൾ  ടൈം  പേപ്പർ വർക്ക്‌ ആണ്  പിന്നെ.

വന്ന്‌ ചേർന്നത്  ഒരു മാജിക്കൽ ലോകത്തിലേക്കു ആണല്ലോ  അതുകൊണ്ട് മാജിക്കൽ പവറും  അവനു  കിട്ടുന്നുണ്ട്. പക്ഷെ  ഓവർ  പവർഡ്  അല്ല. ആ  കഴിവ്  പേപ്പർ വർക്ക്‌ ചെയ്യാൻ ആണ്  ഉപയോഗിക്കുന്നത്. എന്നാലും ഭാവിയിൽ  ഓവർ  പവർഡ്  ആകാൻ ഉള്ള സാധ്യത  ഉണ്ട്.
 നല്ല  വീണ്ടു വിചാരം  ഉള്ള വ്യക്തി ആണ്  സോമ. തന്റെ  പഴയ  ലോകത്തിലെ പല  ടെക്നോളജിയും ഈ  ലോകത്തു അവരുടേതായ  രീതിയിൽ ഒക്കെ പുള്ളി നടപ്പാക്കും.

പിന്നെ എടുത്തു പറയാൻ  ഉള്ളത്  യുദ്ധ തന്ത്രത്തിൽ  ഉള്ള സോമയുടെ  കഴിവ്  ആണ്. കൊള്ളാം..

ലിസിയ  ആ  രാജ്യത്തിലെ രാജകുമാരി  ആണ്, അവൾ  ഒരു യോദ്ധാവാണ്. കുഴപ്പം  ഇല്ലാത്ത കഥാപാത്രം. അതുപോലെ  ഐഷ  എന്ന എൽഫും, ജൂന  എന്ന ഡ്രാഗൺ ലേഡി യും വരും.

സോമ  മാത്രവേ  ഇച്ചിരി വെറൈറ്റി ആയിട്ടു തോന്നിയുള്ളു ബാക്കി എല്ലാം സാദാരണ  ഇസെകൈ  അനിമേ യിലെ പോലത്തെ കഥാപാത്രങ്ങൾ  ആണ്.
മൊത്തത്തിൽ ക്യാരക്ടർ ഡിസൈൻ  അത്ര  ശ്രദ്ദേയം ആയിട്ടു തോന്നിയില്ല. സാദാ അനിമേ യിലെ പോലെ ഒക്കെയേ ഉള്ളു.

അനിമേഷൻ , സൗണ്ട്, അങ്ങനെ ബാക്കി കാര്യങ്ങൾ.


അനിമേഷൻ  കുഴപ്പം  ഇല്ലാ എന്നെ ഉള്ളു. അത്രക്ക് വിഷ്വലി സ്ട്രിക്കിങ്‌ ഒന്നും അല്ല. എന്നാലും കുഴപ്പം ഒന്നും ഇല്ല. ഒരു മീഡിയം  ലെവൽ  അനിമേഷൻ.
 സൗണ്ടിങ് വിഭാഗവും  മീഡിയം ലെവലിൽ  തന്നെയാണ്.
അനിമേ യിലെ മൊത്തത്തിൽ ഉള്ള ഡിസൈൻ നും ആർട്ട്‌ വർക്കും ഒക്കെ എല്ലാ ഇസെകൈ  അനിമേയിലേയും പോലെ തന്നെയാണ്. വ്യത്യസ്തം  ആയിട്ടു ഒന്നും തോന്നിയില്ല..
പക്ഷെ  എനിക്ക് ഇഷ്ടപ്പെട്ടത്  കൊറേഒക്കെ യഥാർദ്ധ്യത്തോട് അടുത്തു നിക്കുന്ന കഥ യെ ആണ്. എന്നാലും മുഴുവൻ  ലോജിക്കൽ ഒന്നും അല്ല. ഇൻസ്‌ട്രെസ്റ്റിംഗ് ആയിരുന്നു കഥ.
കഥ  ഇനി എങ്ങനെ പോകും എന്നൊക്കെ നമക്ക് ഊഹിക്കാവുന്നതേ  ഉള്ളു.

മൊത്തത്തിൽ ഒരിത്.

മൊത്തത്തിൽ എനിക്കു ഹൗ  എ റിയലിസ്റ്റിക്അ  ഹീറോ റീബിറ്റ് എ കിങ്ഡം  എന്ന അനിമേ ഇഷ്ടപ്പട്ടു.
അത്രക്ക് റിയലിസ്റ്റിക് അല്ല എന്നാലും ബാക്കി സാദാ ഇസെകൈ യെ വെച്ച് നോക്കുമ്പോൾ റിയലിസ്റ്റിക് ആണ്.

പിന്നെ എനിക്ക് ഈ  രാജ്യം നന്നാക്കുന്നതും, പണിയുന്നതും, പുരോഗതിയിലേക്ക്  പോകുന്ന ടൈപ്പ് ആനിമേ  ഒക്കെ ഇഷ്ടം  ആണ്. ഒരു സിറ്റി ബിൽഡർ  ഗെയിം മിനോടുള്ള ഇന്ട്രെസ്റ്റിംഗ് ഫാക്ടർ എനിക്ക് ഇതിൽ  നിന്നും കിട്ടും.

പിന്നെ സോമ എന്ന കഥാപാത്രവും  കൊഴപ്പം  ഇല്ല, നല്ല  ഒരു രാജാവ് എങ്ങനെ ആരിക്കണം  എന്ന ക്ലിഷെ ഒക്കെ അനിമേ യിൽ ഉണ്ട് കേട്ടോ..

എനിക്കിതിന്റെ യുദ്ധ രീതികൾ  ഒക്കെ ഇഷ്ടപ്പെട്ടു. ഒരു ഡെവലപ്പ്ഡ് സൊസൈറ്റി യിൽ നിന്ന് വന്ന  ഒരാൾ എങ്ങനെ ഒരു അണ്ടർ ഡെവലപ്പ്ഡ്  രാജ്യം, അവൻ  കണ്ടതും, പഠിച്ചതും, വായിച്ചതും, അനുഭവിച്ചതും, ഒക്കെ വെച്ച് പുരോഗതിയിലേക്ക് നയിക്കുന്നു എന്നതൊക്കെ കൊള്ളാം.

ഇച്ചിരി പൊളിറ്റിക്സും, സിവിലൈസേഷൻ  റീബിൽറ്റ് കോൺസെപ്റ് ഉം, ഫാന്റസി യും ഒക്കെ ഇഷ്ട പെടുന്ന ആളുകൾക്ക് കാണാൻ  പറ്റിയ  ഒരു ക്യാഷുവൽ  അനിമേ ആണ്.

എനിക്ക് ഇഷ്ട പ്പെട്ടു

കണ്ടു നോക്കു...

Comments