Genre : Comedy, Fantacy, Isekai
Written by : Natusme Akatsuki
Directed By : Takaomi Kamasaki
Studio : Studio Deen
ഞാൻ ഒത്തിരി എൻജോയ് ചെയ്ത അനിമേ ആണ് കൊനോസുബ.
ഓർത്തോർത്തു, പിന്നേം പിന്നേം കണ്ട് ഒത്തിരി ചിരിക്കാൻ ഉണ്ട് ഇതിൽ.
കേട്ടു പഴകിയ ഇസെകൈ ജോൻറെയിൽ നിന്നും വ്യത്യസ്തമായ നല്ല ഒരു കോമഡി ഐറ്റം തന്നെയാണ് ഇതിന്റെ സൃഷ്ടാക്കൾ തന്നിരിക്കുന്നത്.
പ്രധാന കഥാപാത്രങ്ങൾ എല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നത് ആണ്, പ്രത്യേകിച്ച് അക്വയും കസുമയും.
കഥ
സാധാരണ ഇസെകൈ അനിമേ ക്ലിഷെ ആയ വണ്ടി ആക്‌സിഡന്റിൽ പെട്ടു ( ട്രക്ക് ആണേൽ വളരെ നല്ലത് 😌) മരണമടഞ്ഞു മറ്റൊരു ലോകത്തിൽ ചെന്നെത്തുന്ന ഓവർ പവർഡ് ആയ ഹരേം കൊണ്ട് പുളങ്കിതൻ ആവുന്ന നായകൻ എന്ന കോൺസെപ്റ് നെ കളിയാക്കുന്നതാണ് ഇതിലെ സംഭവങ്ങൾ.
കൊനോസുബയിലെ നായകൻ കസുമ എന്ന ഷട് ഇൻ ടീനേജർ ആണ്. ഇവിടെ കസുമ വണ്ടിയിടിച്ചു അല്ല മരിക്കുന്നെ. ഒരു പെൺകുട്ടിയെ രക്ഷിക്കാൻ പോകുമ്പോ വണ്ടി ഇടിക്കുവല്ലോ എന്നോർത്തു പേടിച്ചു മുള്ളി ഹാർട്ട് അറ്റാക്ക് വന്നാണ് മരിക്കുന്നത് 😪🤣. വളരെ നാണം കെട്ട മരണം ആയി പോയി.
മരിച്ചു നേരെ ചെല്ലുന്നതു ഒരു ഇരുണ്ട മുറിയിലേക്ക് ആണ്. അതാ അവിടെ ഒരു ദേവത ഇരിക്കുന്നു.. പേര് അക്വ...
സ്വർഗം പയങ്കര ബോറിങ് ആണ് അതുകൊണ്ട് ഇതേ രൂപത്തിലും ഭാവത്തിലും മറ്റൊരു ലോകത്ത് കൊണ്ടാക്കാം എന്ന് അക്വ പറയും.
അതൊരു മാജിക്കൽ വേൾഡ് ആണ്, അതുകൊണ്ട് എല്ലാവർക്കും മാജിക്കൽ പവർ ഉണ്ട്. പിന്നെ ഡീമൻ ലോർഡ് നെയും പുള്ളിയുടെ സൈന്യത്തെയും നശിപ്പിക്കുക എന്നതാണ് പ്രധാന ദൗത്യം.
അതിനു വേണ്ടി കസുമക്ക് ഒരു സൂപ്പർ പവറോ അല്ലേൽ ഒരു സൂപ്പർ ആയുധമോ തിരഞ്ഞെടുക്കാം.
ചെല പ്രത്യേക സാഹചര്യങ്ങൾ കൊണ്ടും അക്വയുടെ സ്വഭാവ ഗുണം കൊണ്ടും കസുമ തിരഞ്ഞെടുക്കുന്നത് അക്വായെ തന്നെ ആണ് 🤣.
അക്വക്ക് വേറെ നിവൃത്തി ഇല്ലാഞ്ഞിട്ട് കസുമ യുടെ കൂടെ പോവേണ്ടി വരും.
സാധാരണ ഇസെകൈ നായകന്മ്മാർ എല്ലാം ഓവർ പവർഡ് ആയിരിക്കും. ഇവിടെ നേരെ തിരിച്ചാണ്. കസുമക്കു അങ്ങനെ ഒരു പവറും ഇല്ല കൂടെ ഉള്ള ദേവത ആണേൽ ഒരു മാതിരി അര പിരി ഐറ്റം ആണ് 🤣🤣.
ഡീമൻ ലോർഡ് നെ കൊല്ലുക എന്നതാണല്ലോ പ്രധാന ദൗത്യം. അതുകൊണ്ട് രണ്ടു പേരും ലോക്കൽ അഡ്വൻചേർസ് ഗിൽഡ്ൽ ചേരും. അവിടെ വെച്ച് കൂടെ കൂടുന്നതാണ് മെഗുമിൻനും ഡാർക്ക്‌നെസ്സും.
കഥാപാത്രങ്ങൾ
നേരത്തേ പറഞ്ഞ പോലെ കസുമ ആണ് പ്രധാന കഥാപാത്രം.
എല്ലാ ഇസെകൈ നായകന്മ്മാരെയും പോലെ അല്ല കസുമ. വളരെ നാണംകെട്ട മരണം ആരുന്നു, എന്നിട്ട് ഒരു സ്പെഷ്യൽ പവറും ഇല്ലാതെ മറ്റൊരു ലോകത്ത്, അതും വെറും കോമഡി പീസ് ആയിട്ട്.
വളരെ നല്ല ക്യാരക്ടർ ആണ് കസുമ, നമ്മടെ ഓർമയിൽ നിക്കുന്ന തരത്തിൽ ഉള്ള ഒരു ക്യാരക്ടർ.
പുള്ളി എന്ന ഒപ്പിച്ചാലും അത് കറങ്ങി തിരിഞ്ഞു ഒരു എട്ടിന്റെ പണി ആയിട്ടാകും വരുന്നത്. റീഇൻകാർനേറ്റ് ചെയ്ത ഹീറോ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല, ഇതൊക്കെ കൊണ്ട് മുഴു പട്ടിണിയിൽ ആണ് ജീവിതം.
പിന്നെ പറയാൻ ഉള്ളത് നമ്മടെ ദേവതയെ കുറിച്ചാണ്.പേര് അക്വ . വെറും ലോക്കൽ ഐറ്റം. ദേവത ആണ് പോലും. അര പിരി സാദനം ആണ്. പക്ഷെ ശക്തി ഒക്കെ ഉണ്ട് കേട്ടോ..
അക്വ യുടെ വോയിസ് ആക്ട്രസ് ഒരു രക്ഷേം ഇല്ല..... നല്ല രസം ആണ് കെട്ടിരിക്കാൻ.. ഒരു പ്രത്യേക ശൈലി ആരുന്നു.അതുകൊണ്ട് പെട്ടെന്നു അക്വായെ നമക്ക് ഇഷ്ടപ്പെടും.
മെഗുമിൻ ഒരു മന്ത്രവാദി യായ പെൺകുട്ടി ആണ്. മദ്രവാദി ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യോം,ഇല്ല ഒരൊറ്റ സ്പെല്ല് മാത്രവേ അറിയത്തുള്ളൂ..
പക്ഷെ അത് മാക്സ് ഔട്ട് ആണ്. ഒരൊറ്റ പ്രശ്നമേ ഉള്ളു അതിനു ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ ആ ദിവസം മെഗുമിനു അനങ്ങാൻ പറ്റില്ല.
പിന്നെ ഉള്ളത് ഡാർക്നെസ് . പുള്ളിക്കാരത്തി ഒരു യോദ്ധാവ് ആണ്. പക്ഷെ ഉന്നം ഇല്ല.എന്നാലും എല്ലാ തല്ലും മേടിച്ചോളും, ഡിഫെൻസ് അന്യായം ആണ്.
ഇതിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും അര പിരി മുക്കാൽ പിരി മുഴു പിരി ഐറ്റംസ് ആണ്.
എല്ലാവരും നല്ല പടക്കൻ ക്യാരക്ടർസ്..
നമ്മടെ ഓർമയിൽ നിക്കും എല്ലാവരും.
അനിമേഷൻ , സൗണ്ട് അങ്ങനെ സാങ്കേതികം.
അനിമേഷൻ ഒക്കെ നല്ല കിടിലൻ ആണ്. സൗണ്ട് ട്രാക്ക് ഒക്കെ പറ്റിയ ഐറ്റംസ്. ഈ രണ്ടു മേഖലയിൽ ഒട്ടും പിറകിൽ പോയിട്ടില്ല.
എടുത്തു പറയണം എന്ന് തോന്നിയത് വോയിസ് ആക്ടിങ്ങും കോമഡി ടൈമിങ്ങും.. എന്റെ പൊന്നോ അന്യായം...
അക്വ യെ ഒക്കെ അതുകൊണ്ട് പയങ്കര ഇഷ്ടപ്പെട്ടു.
മൊത്തത്തിൽ എന്റെ ഒരു ഇതു
മൊത്തത്തിൽ അടിപൊളി സാദനം തന്നെ. ഇതിൽ എല്ലാവരും കോമഡി ആണ്. ഒരു ഫ്രഷ്‌നെസ്സ് ഫീൽ കിട്ടും എന്ന കാര്യത്തിൽ ഉറപ്പ്.. വരുന്ന വില്ലന്മ്മാർ വരെ ഒടുക്കത്തെ കോമഡി..
റീവാച്ച് വാല്യൂ ഉള്ള നല്ല അനിമേ ആണിത്..
പിന്നെ ഇതിൽ എച്ചിയും ഹരേം മും അധികം കെറ്റി വൃത്തികേടാക്കിയിട്ടില്ല എന്ന നല്ല കാര്യം അവർ ചെയ്തു. എച്ചിയും ഹരേം മും എനിക്ക് ഇഷ്ടാണ് എന്നാലും ഇതിൽ അതൊന്നും അധികം ഇല്ല.. അതാണ് കൊനോസുബക്ക് നല്ലത്...
എല്ലാം ആവശ്യത്തിന് മാത്രം.
കേട്ടുമടുത്ത ഇസെകൈ അനിമേയിൽ നിന്നും വ്യത്യസ്തം ആയ ഒരു അനുഭവം ആണിത്.
കോമഡി ജോൻറെ യിൽ നല്ല ഒരു അനിമേ ആണ് കൊനോസുബ.
സീസൺ ത്രീ ഇറങ്ങാൻ വേണ്ടി ഞാൻ കട്ട വെയ്റ്റിംഗ്.. ♥️
Netflix ൽ ഉണ്ട്.. ഞാൻ റെക്കമെന്റ് ചെയ്യുന്നു ☺️♥️
Comments
Post a Comment