Genre : Fantasy, Harem, Isekai, Ecchi
Written By : Patora Fuyuhara
Directed By: Takeyaki Yanase
Studio : Production Reed
ഇൻ അനതർ വേൾഡ് വിത്ത് മൈ സ്മാർട്ട് ഫോൺ ഇസെകൈ, ഫാന്റസി, എച്ചി, ഹരേം ജോൺറെ യിൽ പെട്ട ഒരു അനിമേ ആണ്.
ബാക്കി ഇസെകൈ അനിമെയിൽ നിന്നും ഇതിനെ വ്യത്യസ്തം ആക്കുന്ന ഫാക്ടർ എന്ന് വെച്ചാൽ ഇവിടെ പ്രധാന കഥാപാത്രത്തിനു ഒരു സ്മാർട്ട് ഫോൺ കൈയിൽ ഉണ്ട്. പിന്നെ സ്വാഭാവികം ആയും നായകൻ ഓവർ പവർഡ് ആണ്, പിന്നെ ചുറ്റിനും കൊറേ പെൺപിള്ളേരും ഉണ്ട്.
ഈ ജോൻറെ കോമ്പോ നോക്കുന്നവർക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കാം.
കഥ
ടോയ മോചിസുകി ടീനേജർ നെ ദൈവം ഒരു അബദ്ധം പറ്റി കൊന്നു കളയും. അബദ്ധം പറ്റിയതായ കൊണ്ടും പഴയ ശരീരത്തോട്ട് തിരിച്ചു പോകാൻ പറ്റാത്ത കൊണ്ടും ടോയ യെ വേറെ ഒരു ലോകത്ത് ഇതേ രൂപത്തിലും ഭാവത്തിലും ഓർമ്മയോട് കൂടിയും ഒക്കെ പുനർ ജനിപ്പിക്കാവെന്നു ദൈവം വാക്ക് കൊടുക്കും. പിന്നെ കൊറച്ചു വരങ്ങളും കൊടുക്കും.
ടോയ ആവശ്യപ്പെടുന്നത് അവന്റെ സ്മാർട്ട്ഫോൺ കൂടെ കൊണ്ടുപോകാൻ ആണ്. ഫോൺ ചാർജ് ആകുന്നതു മാജിക് വഴി, GPS, ബ്ലൂ ടൂത്, ഇന്റർനെറ്റ് എല്ലാം ഉപയോഗിക്കാം, അങ്ങനെ ഫോണിലെ എല്ലാ സംഭവങ്ങളും ഉപയോഗിക്കാം. പക്ഷെ പഴയ ലോകത്തിലെ ആരും ആയിട്ടും കോൺടാക്ട് പറ്റില്ല.
ഇത്രേം ചെയ്ത പോരാഞ്ഞിട്ട് പിന്നേം കൊറേ സമ്മാനം ദൈവം കൊടുക്കും. അതായതു ബാക്കി ഉള്ളവരെ കാളും ശക്തിയും മാജിക് പവറും, ഓവർ പവർഡ് ആകാൻ ഉള്ള എല്ലാം ചെയ്ത് കൊടുക്കും.
പിന്നെ ദൈവത്തെ ഇടക്കിടക്ക് ഫോൺ വിളിക്കാനും പറ്റും കേട്ടോ.
ആ പുതിയ ലോകത്തു ചെന്ന് കൊറേ മാജിക് ഒക്കെ പഠിക്കുന്നതും, തന്റേതായ ഹരേം ഉണ്ടാക്കുന്നതും, ബാക്കി രാജ്യങ്ങളുടെ രാജാക്കന്മാർ ആയിട്ട് കമ്പനി ആകുന്നതും, പിന്നെ കൊറേ നിഗൂഢതകൾ ഒക്കെ അന്വേഷിച്ചു പോകുന്നതും ആണ്
ബാക്കി കഥ.
കഥാപാത്രങ്ങൾ
മുന്നേ പറഞ്ഞപോലെ ടോയ മോചിസുകി ആണ് പ്രധാന കഥാപാത്രം. നല്ല കോൺഫിഡൻസും ബുദ്ധിശക്തിയും ഉള്ള കഥാപാത്രം ആണ് ടോയ. ബേസിക്കലി ഓവർ പവർഡ് ആണ്.. പിന്നെ ഫോൺ കൂടി ഉള്ള കൊണ്ട് പറയുകേം വേണ്ട.
GPS ഉപയോഗിച്ച് ഒരു സൈന്യത്തെ മുഴുവൻ കൊള്ളുന്ന സീൻ ഒക്കെ ഉണ്ട്.
പിന്നെ അവന്റെ പിറകെ നടക്കാൻ കൊറേ പെൺപിള്ളേരും ഉണ്ട്, ഇവൻ കണ്ടുമുട്ടുന്ന എല്ലാ പെൺപിള്ളേർക്കും ഇവനെ തന്നെ കെട്ടണം. ആ ലോകത്ത് ഒരാൾക്കു 10 ഭാര്യ മാർ വരെ ആകാമാത്രേ.. ഈ ജപ്പാനിൽ 16 വയസുള്ള പെൺപിള്ളേരെ മാതാ പിതാക്കളുടെ സമ്മതത്തോടെ കെട്ടിച്ചു വിടാം എന്ന് ഞാൻ ഈ അനിമെയിൽ നിന്നാണ് ആദ്യം ആയിട്ട് അറിയുന്നേ..
ഒരു വൺ മാൻ ആർമി പോലെ ആണ് നായകൻ. എല്ലാം ശട പടെന്നു തീർക്കും.
പിന്നെ ഉള്ളത് ലിൻസെ, എൽസെ, യുമിന, ലീൻ, യായ് എന്നിവരൊക്കെയാണ്. ലിൻസെ, എൽസെ സഹോദരി മാർ ആണ്, യുമിന ആ രാജ്യത്തെ രാജകുമാരി ആണ്, പിന്നെ യായ് ഒരു സമുറൈ. ഇവരെല്ലാം ഇവന്റെ ഭാര്യമാർ ആക്കാൻ ഇരിക്കുന്നതാണ്. ഇനീം വരും കൊറേ എണ്ണം. എല്ലാരും ഇവന്റെ പിറകെ നടക്കുക എന്നത് ഒരു ലക്ഷ്യം ആയിട്ട് എടുത്തേക്കുവാന്.
സത്യം പറഞ്ഞാൽ എനിക്ക് ഒരു കഥാപാത്രത്തെയും ഇഷ്ടപ്പെട്ടില്ല. ഒരു കണക്ഷൻ വരുന്നില്ല കഥാപാത്രങ്ങളും ആയിട്ട്. പല സീനുകളും സംഭാഷങ്ങളും ഒക്കെ അന്യായ ക്രിൻജ് ആണ്.
പ്രധാനം ആയിട്ടും നായകനെ ഇഷ്ടപ്പെട്ടില്ല.
അനിമേഷൻ , സൗണ്ട്, അങ്ങനെ ബാക്കി കാര്യങ്ങൾ
അനിമേഷൻ തരക്കേടില്ല എന്നെ ഉള്ളു. ബട്ട് ക്വാളിറ്റി ഉണ്ട്. ഫൈറ്റ് സിക്വൻസ് ഒക്കെ ശരാശരി ആണ്. ഇവിടെ വല്യ രോമാഞ്ചം ഒന്നും പ്രതീക്ഷിക്കേണ്ട.
സൗണ്ടിങ്ങും ഈ രീതിയിൽ തന്നെ.
വോയിസ് ആക്ടിങ് കൊഴപ്പം ഇല്ലന്നെ ഉള്ളു.. എന്തോ ഒരു കല്ല് കടി ഉണ്ടാർന്നു.
മൊത്തത്തിൽ ഒരിത് ( Mild Spoiler)
ശെരിക്കും കഥ യിലെ ചില എലമെന്റസ് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഞാൻ ഇതു കണ്ടു തീർത്തത്.
തൊടക്കം മൊതലെ നല്ല ക്രിൻജ് ആണ്. കഥാപാത്രങ്ങൾ ഒക്കെ എന്തോ പോലെ. നായകൻ ഒക്കെ എന്നാ വെറുപ്പിക്കൽ ആണോ.. അവനു മാത്രേ അവിടെ ബുദ്ധിയുള്ളു എന്ന പോലാ..
പിന്നെ കഥ വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ആണ് പോകുന്നത്. നായകൻ വിചാരിക്കണ രീതിയിൽ എല്ലാ കാര്യങ്ങളും നടക്കും. വേറെ ആർക്കും ചെയ്യാൻ പറ്റാത്തത് നായകന് പറ്റും. അതെന്തു ചെറിയ കാര്യം ആണേലും.
കഥ കംപ്ലിക്കേറ്റഡ് ഒന്നും അല്ല ക്യാഷുവൽ അനിമേ നോക്കുന്നവർക്കും ഈ ജോൻറെ കോമ്പോ നോക്കുന്നവർക്കും വേണേൽ ഒന്ന് ട്രൈ ചെയ്തു നോക്കാം
പക്ഷെ ഞാൻ എന്തുകൊണ്ടാണോ ഇതു കണ്ടു തീർത്തത്. ചെലപ്പോ എന്റെ ഗിൽറ്റി പ്ലെഷർ ആരിക്കും. എനിക്ക് ഈ രാജ്യം ഉണ്ടാക്കുന്നതും, സിവിലയ്സേഷൻ പണിയുന്നതും ഒക്കെ ഇന്ട്രെസ്റ് ആണ്. പിന്നെ ഹരേം എച്ചിയും ഉണ്ട്.
മൊത്തത്തിൽ പറയുവാണേൽ കൊഴപ്പം എല്ല. വേണമെങ്കിൽ കണ്ടു നോക്ക്.
Netflix ൽ ഉണ്ട്..
Comments
Post a Comment