Genre : Fantacy, ecchi, harem, isekai, action, comedy
Written by: Yukiya Murasaki
Directed by : Yūta Murano, Satoshi Kuwabana
Studio : Ajia- do Animation works
ഒരു പക്കാ ഇസെകൈ, ഹരേം, ഫാന്റസി, എച്ചി, കോമഡി അനിമേ ആണ് ഹൗ നോട് ടു സമ്മൺ എ ഡീമൻ ലോർഡ്. ഈ ജോൻറെ കോമ്പിനേഷൻ നോക്കുന്നവർക്ക് പറ്റിയ അനിമേ.
എനിക്ക് വ്യക്തിപരമായി ഈ അനിമേ ഇഷ്ടപ്പെട്ടു ♥️.
ഒരു ഓവർ പവർഡ് മെയിൻ ക്യാറെക്ടറും പിറകെ നടക്കാൻ കൊറേ പെൺപിള്ളേരും പിന്നെ ആവശ്യത്തിൽ അധികം എച്ചിയും ഉണ്ട്.
ഫാന്റസി എലമെന്റും കൂടി ആകുമ്പോ പൂർത്തി ആകും😌.
കഥ
ടാകുമ സാകുമോട്ടോ എന്ന ഷട് - ഇൻ ഇൻട്രോവെർട്ട് ഗെയ്മർ ആണ് ഇവിടുത്തെ പ്രധാന കഥാപാത്രം. പുള്ളി ഒരു MMORPG ഗെയിം ലെ ടോപ്പ് പ്ലയെർ ആണ്. ആ ഗെയിം ൽ വേറെ ആർക്കും ഇല്ലാത്ത തരം അച്ചിവ്മെന്റ്സും എക്സ്പീരിയൻസും അവനു ഉണ്ട്.
അങ്ങനെ ഇരിക്കെ ആണ് റെം എന്ന പാന്തേറിയൻ നും ഷെറ എന്ന എൽഫും അവരുടെ ലോകത്തേക് ടാകുമയെ ആവാഹിച്ചു വരുത്തുന്നത്. ടാകുമയെ അവരുടെ അടിമ ആക്കാൻ ഉള്ള പ്ലാൻ ആയിരുന്നു.
പക്ഷെ ടാകുമ ഗെയിം കളിച്ചു നേടിയ ഒരു മാജിക് റിപ്പല്ലൻറ് മാല കാരണം ഷെറ യും റെം മ്മും ടാകുമയുടെ അടിമകൾ ആകുന്നു 🤭.
ഇതിന്റെയൊക്കെ കാരണം എന്നാന്നു വെച്ചാൽ, ടാകുമ കളിച്ച MMORPG ഗെയിം ലെ ലോകത്തേക് ആണ് അവനെ ആവാഹിച്ചു വരുത്തിയത്. ഗെയിം ലെ ഐറ്റംസും പവറും കഴിവും എല്ലാം അതുകൊണ്ട് ടാകുമ ക്ക് കിട്ടും. ആ ലോകത്തെ കുറിച്ചും ടാകുമ ക്ക് അത്യാവശ്യം അറിയാം. ഇതൊക്കെ കൊണ്ട് ടാകുമ ഇവിടെ നല്ല രീതിക്ക് ഓവർ പവർഡ് ആണ്😌.
ഗെയിം ലെ ക്യാരക്ടർ ന്റെ രൂപത്തിൽ ആരുന്നു അവൻ ഈ ലോകത്ത് എത്തി ചേർന്നത്. പിന്നെ ഇൻട്രോവെർട്ട് ആയതു കൊണ്ടും ബാക്കി ഉള്ളോരോട് സംസാരിക്കാൻ പേടി ആയതു കൊണ്ടും, ഗെയിം ലെ ക്യാരക്ടർ നെ പോലെ അവൻ അഭിനയിച്ചു. അകത്തു എന്തു വികാരം ആണേലും പൊറത്തു അതൊന്നും കാണിക്കത്തില്ല, പൊറമേ മുടിഞ്ഞ ജാഡയും ആറ്റിട്യൂഡും.
മാവോ എന്നാണ് സ്വയം അവൻ വിശേഷിപ്പിക്കുന്നത് 😌. അത്രക്കും പവറും ഉണ്ട്.
അങ്ങനെ ഓവർ പവർഡ് ആയ ടാകുമ മറ്റൊരു ലോകത്ത് എത്തിപ്പെടുന്നതും, തന്റേതായ ഹരേം ഉണ്ടാക്കി എടുക്കുന്നതും ഒക്കെ ആണ് ഈ രസകരമായ അനിമേയുടെ കഥ.
കഥാപാത്രങ്ങൾ
പ്രധാന കഥാപാത്രം ടാകുമ എന്ന മാവോ- സമ ആണ്. ഒരു ബാഡ് ആസ് ലുക്ക് ആണ് ഈ ക്യാരക്ടർ നു. അകത്തു എന്തു ഇമോഷൻ ആണേലും പൊറത്തു ബാഡ് ആസ് 🤣. ക്യാരക്ടർ വിട്ട് ടാകുമ പെരുമാറിയിട്ടേ ഇല്ല ഇതുവരെ.
ഗെയിം ലെ എല്ലാ പവറും അച്ചിവ്മെന്റ്സും കിട്ടിയത് കൊണ്ട് പുള്ളി ഇവിടെ ഓവർ പവർഡ് ആണ്. ഇതൊക്കെ കൊണ്ട് ടാകുമയുടെ പിറകെ നടക്കാൻ ഇഷ്ടം പോലെ പെൺപിള്ളേർ ഉണ്ട്.
ഷെറ യും റെം മ്മും അടിമകൾ ആയെന്ന് പറഞ്ഞല്ലോ, അതുപോലെ ഒത്തിരി പേരെ പല പല സാഹചര്യത്തിൽ ഇവന് അടിമകൾ ആയി കിട്ടും. എല്ലാവരും ആയിട്ട് നല്ല അടിപൊളി ബോർഡർ ലൈൻ എച്ചി യും ഉണ്ട് 😋.
പിന്നെ ഷെറ എന്ന എൽഫും റെം എന്ന പാന്തേറിയനും ആണ് അടുത്ത പ്രധാന കഥാപാത്രങ്ങൾ, ടാകുമയുടെ അടിമകൾ ആണെന്ന് വെച്ച് ഇവരെ അവൻ ചൂഷണം ചെയ്യാത്തൊന്നും ഇല്ല. ഇവർ അവനെ ആണ് 😪.
പിന്നെ ഇതുപോലെ കൊറേ കഥാപാത്രങ്ങൾ വരും.
അനിമേഷൻ, സൗണ്ട് അങ്ങനെ ബാക്കി കാര്യങ്ങൾ
അനിമേഷൻ കൊള്ളാം, നൈസ് ആണ്. മൈൻഡ് ബ്ലോവിങ് അല്ല ബട്ട് നൈസ് ആണ്.
സൗണ്ട്, ബിജിഎം, വോയിസ് ആക്ടിങ് ഒക്കെ നല്ല യാണ്.
ആക്ഷൻ സീൻസ് ഒന്നും അത്രക്ക് അതിഭീകരം അല്ല, എന്നാലും കണ്ടിരിക്കാം.
എച്ചി സീൻസ് ഒക്കെ കിടു 😌.
മൊത്തത്തിൽ ഒരിത്
ഈ അനിമേ ക്ക് രണ്ടു സീസൺ ഇറങ്ങീട്ടുണ്ട്. എനിക്ക് പക്ഷെ ഫസ്റ്റ് സീസൺ ആണ് ഇഷ്ട പെട്ടത്. രണ്ടാമത്തെ സീസൺ എന്തുകൊണ്ടോ അങ്ങ് ഇരുന്നു കാണാൻ തോന്നിയില്ല, ഗ്യാപ് ഇട്ടാണ് കണ്ടത്, പക്ഷെ ഫസ്റ്റ് സീസൺ ഒറ്റ ഇരുപ്പിന് കണ്ടാരുന്നു😁.
ഇതിലെ മെയിൻ ഫോക്കസ് എച്ചിയിലും ഹരേം ലും തന്നെ ആണ്.
എല്ലാ തരത്തിലും ഉള്ള പെൺപിള്ളേർ അവരെ എല്ലാം അടിമകൾ ആക്കുന്നു, നായകന് വേണ്ടി അല്ലേൽ ഉടമക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാർ ആയവർ.
എന്ന് വെച്ച് ബ്രൂട്ടൽ അല്ല. ഇപ്പോഴത്തെ മിക്കവാറും എല്ലാ വീബ്സ് ന്റേം ആഗ്രഹം.. 🤣.
മൊത്തത്തിൽ ഈ അനിമേ ചുമ്മാ കണ്ടിരിക്കാം, കഷ്യുൽ വാച്ച്.
അത്ര വല്യ കംപ്ലിക്കേറ്റഡ് കഥ ഒന്നും അല്ലാത്ത കൊണ്ട് വല്യ പ്രശ്നം ഇല്ല.
ഓവർ പവർഡ് ആയ MC ഉള്ള, ഫാന്റസി, ഹരേം, എച്ചി, ഇസെകൈ, കോമഡി അനിമേ നോക്കുന്നവർക്ക് പറ്റിയ ഐറ്റം തന്നെ യാണ് ഹൗ നോട് ടു സമ്മൺ എ ഡീമൻ ലോർഡ്.
ചുമ്മാ കണ്ട് നോക്ക്.
എനിക്ക് ഇഷ്ടപ്പെട്ടു ♥️.
Comments
Post a Comment