GRAND BLUE | Malayalam Retrospect

Written by : Kenji Inoue
Directed by : Shinji Takamatsu
Studio : Zero - G
Release year : 2018


സൂപ്പർ അനിമേ, എനിക്ക് ഭയങ്കരം  ആയിട്ട് ഇഷ്ടപ്പെട്ടു. ഇനിയും വേണേൽ ഒരു പത്തു തവണ  റിപീറ്റ് അടിച്ചു കാണാൻ ഉള്ള ഐറ്റം ഉണ്ട്. അത്രക്കും ഫ്രഷ് ഫീലിംഗ് ആണ്  ഗ്രാൻഡ് ബ്ലൂ തരുന്നത്.
ഇച്ചിരി ഡൗൺ  ആയിട്ട് ഇരിക്കുന്ന സമയത്തോ അല്ലേൽ ചുമ്മാ മനസറിഞ്ഞു  ചിരിക്കണം  എന്നുണ്ടെങ്കിലോ ഇരുന്ന് കാണാൻ പറ്റിയ  അനിമേ ആണ്  ഗ്രാൻഡ് ബ്ലൂ.

സോഷ്യൽ മീഡിയ യിൽ ഒത്തിരി റെക്കമൻഡേഷൻ കിട്ടിയതാണ് ഇതിനു. എന്നാലും കഴിഞ്ഞ  ദിവസം  ആണ്  കാണാൻ തീരുമാനിച്ചത്.
മനസറിഞ്ഞു  ഒത്തിരി ചിരിച്ചു. ഒറ്റ ദിവസം  കൊണ്ട് തന്നെ  12 എപ്പിസോടും ഇരുന്ന് കണ്ടു.
നല്ല  രസം  ആണ്  കണ്ടിരിക്കാൻ.
അനിമേഷൻ  ആണെങ്കിലും കോമഡി  സീനുകൾ  ആണെങ്കിലും നല്ല  ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്.

കഥ

കോളേജ്  ജീവിതം  അടിച്ചു പൊളിച്ചു തിരിമിർത്ത് ഒരു ഗേൾ  ഫ്രണ്ട് നെ ഒപ്പിച്ചു രസിക്കാനായി ജപ്പാനിലെ ഇസു പെനിൻസുലയിലെ ഒരു കോളേജിലോട്ട് വന്നതാണ്  ഇയോരി കിതഹര എന്ന കഥാ  നായകൻ. ഇയോരിയുടെ അമ്മാവന് ഇവിടെ ഒരു ഡൈവിങ് ഷോപ്പ് ഉണ്ട്. അവിടെ നിന്ന് പഠിക്കാൻ ആണ്  പ്ലാൻ. അമ്മാവൻ ആണ്  ഇയോരിയെ ഇങ്ങോട് കൊണ്ടുവരുന്നത്.

അവിടെ ചെല്ലുമ്പോൾ തന്നെ  ഇയോരി അവിടുത്തെ ലോക്കൽ ഡൈവിങ്  ക്ലബ്ബിൽ പെട്ടു പോകും 🤣🤣.
ടോട്ടൽ അലമ്പ് ടീം, ഫുൾ  ടൈം  വെള്ളമടി, പാർട്ടി, അടിച്ചു പൊളി. നാട്ടുകാർക് ദ്രോഹം ഒന്നും ഇല്ല എന്നാലും മദ്യം  ചെന്നാൽ ഒന്നിന്റെം ദേഹത്ത് തുണി  കാണില്ല. എല്ലാരും മസിൽ  ഒക്കെ പെരുപ്പിച്ചു മാൻലി മാൻ ടൈപ്പ് ആണ്. ഡൈവിങ്  നെ ക്കാൾ ഈ  പരുപാടി  ഒക്കെയാണ് 🤣.

നീന്തൽ  പോലും അറിയാത്ത ഇയോരിയെ ഇവരെല്ലാം ഡൈവിങ്  ക്ലബ്ബിൽ ചേർക്കും. പക്ഷെ  അവനു  ഡൈവിങ് നോട്‌ താൽപ്പര്യം  ഉണ്ട് കേട്ടോ. ഡൈവിങ്കിലോട്ട് അവനെ  കൂടുതൽ  അടുപ്പിക്കുന്നത് അവന്റെ രണ്ടാമത്തെ അമ്മാവന്റെ മകൾ  ചിസ  കോട്ടെഗാവ ആണ്.

അങ്ങനെ ഇയോരിയുടെ അവിടുള്ള രസകരമായ  കഥ  ആണ്  ഗ്രാൻഡ് ബ്ലൂ എന്ന ഈ  അനിമേ.

കഥാപാത്രങ്ങൾ

പ്രധാന  കഥാപാത്രം ഇയോരി കിതഹര. 20 വയസുള്ള  സുന്ദരനും  സുമുഖനും  ആയിട്ടുള്ള യുവാവ് ആണ്  ഇയോരി. സാധാരണ  എല്ലാവരെയും പോലെ പല  ആഗ്രഹങ്ങളുമായി  പുതിയ  കോളേജിൽ  വന്നതാണ്  ഇയോരി. പക്ഷെ  വന്നപ്പോൾ തന്നെ  ഡൈവിങ്  ക്ലബ്‌ പൊക്കി. പിന്നെ ഫുൾ  ടൈം  മദ്യം, ആഘോഷം, തുണി ഉരിയൽ. വളരെ  രസകരമായ  കഥാപാത്രം ആണ്  ഇയോരി. പാവം  ഇവിടെ വന്ന് പെട്ടു പോകുമെങ്കിലും എല്ലാം ആയിട്ട് പെട്ടെന്നു ഇഴകി  ചേർന്നു.

പിന്നെ ചിസ  കോട്ടെഗാവ ആണ്. ഇയോരിയുടെ കസിൻ  ആണ്  പുള്ളിക്കാരത്തി. ഇച്ചിരി കൂടി  വിവരം  ഉള്ളത്  ഇവൾക്കാണ്. ഇയോരിയെ സമുദ്രത്തിന്റെ അടിയിലെ അതി സുന്ദരമായ  ലോകത്തെ കുറിച്ച് പഠിപ്പിക്കുന്നത് ചിസ  ആണ്.
നനാക്ക  കോട്ടെഗാവ ആണ്  അടുത്ത കഥാപാത്രം. ഇയോരിയുടെ മൂത്ത  കസിൻ  ആണ്. ഡൈവിങ്  ഷോപ്പ് നോക്കി നടത്തൽ പുള്ളിക്കാരി ആണ്.

പിന്നെ കോഹൈ ഇമാമുറ. കോളേജിൽ  നിന്നുള്ള ഇയോരിയുടെ ബെസ്റ്റ് ഫ്രണ്ട്.  കോഹൈയും  അടിപൊളി കഥാപാത്രം  ആണ്. അനിമേ ഗേൾസ് ആണ്  പുള്ളിയുടെ വീക്ക്‌നെസ്. ശെരിക്കും കോഹൈ  കോളേജിൽ  വരുന്നത്  അവനു  ഒരു ഹൈ സ്കൂൾ ഗേൾസ് ഹരേം  ഉണ്ടാക്കാൻ ആണ്. കോളേജിൽ  വന്നപ്പോൾ ആണ്  പുള്ളി അറിയുന്നത് കോളേജിൽ  ഹൈ  സ്കൂൾ  ഗേൾസ് ഇല്ലെന്നു 🤣🤣.

ഷിൻജി ടോകിത, റയുജി കോതോബുക്കി ഇവർ  രണ്ടുപേരും ആണ്  താരങ്ങൾ. ഇയോരിയെ പിടിച്ചു ഡൈവിങ്  ക്ലബ്ബിൽ ചേർക്കുന്നത് ഇവർ  ആണ്. രണ്ടും ഇയോരിയുടെ സീനിയർസ്. ഡൈവിങ്  ക്ലബ്ബിൽ ആണേലും  ഡൈവിങ്  അല്ല മദ്യപാനം  ആണ്  മെയിൻ. ബാക്കി ക്ലബ്ബിലെ ആൾക്കാരും ആയിട്ട് വെള്ളമടി, അടിച്ചു പൊളി, തുണി ഉരിയൽ. വേറെ വൈബ് ആണ്  രണ്ടും.

അസുസ  ഹാമോക  ആണ്  അടുത്ത ഐറ്റം. അടുത്തുള്ള ഗേൾസ് കോളേജിൽ  ആണ്  പഠിക്കുന്നത്. ഫുൾ  ടൈം  ഇവന്മ്മാരുടെ കൂടെ  ആണ്.  അതും  ഇവന്മ്മാരെ പോലെ തന്നെ. വെള്ളമടി  വെള്ളമടി.

പിന്നെ ഐന  യോഷിവാര, ഇയോരിയുടെ കോളേജിൽ  തന്നെ  ഉള്ളതാണ്. ഒരു പ്രത്യേകതരം  ക്യാറെക്ടർ ആണ്. എന്നാലും ബാക്കി ഉള്ളതിനേക്കാൾ ഭേദം.

കഥാപാത്രങ്ങൾ എല്ലാം അടിപൊളി ആണ്. എല്ലാവരെയും ഓർത്തിരിക്കും. രസകരമായ  കഥാപാത്രങ്ങൾ.

അനിമേഷൻ, സൗണ്ട് etc.
 നല്ല  അനിമേഷൻ  ആണ്. ഗ്രാൻഡ് ബ്ലൂ വിന്റെതായ  ഒരു പ്രത്യേക  വൈബ് ഉണ്ട്. എനിക്കിഷ്ടപ്പെട്ടു. ♥️

ശബ്ദപരമായി  എല്ലാം നല്ലതാരുന്നു. ബോർ  അടിപ്പിക്കില്ല എന്ന് മാത്രം  അല്ല ഈ  അനിമേ ആയിട്ട് ചേർന്നു പൊന്നു.

മൊത്തത്തിൽ ഒരിത്.

നല്ല  റീവാച്ച് വാല്യൂ ഉള്ള അനിമേ ആണ്  ഗ്രാൻഡ് ബ്ലൂ. എനിക്ക് ഭയങ്കരം  ആയിട്ട് ഇഷ്ടപ്പെട്ടു. ഇനിയും ഞാൻ  ഇതു  കാണും എന്ന കാര്യത്തിൽ സംശയം  വേണ്ട. അത്രമാത്രം  എന്ജോയ്ബിൾ ആരുന്നു. മനസറിഞ്ഞു  ഒത്തിരി ചിരിച്ചു. ♥️♥️

സെക്കന്റ്‌ സീസൺ  ഉടനെ  ഉണ്ടെന്ന് ആണ്  കേട്ടത്.

ഡൗൺ  ആയിട്ട് ഇരിക്കുവാണെങ്കിലോ, ചുമ്മാ മനസറിഞ്ഞു  ചിരിക്കണം  എന്നുണ്ടെങ്കിലോ കാണാൻ പറ്റിയ  അനിമേ ആണ്  ഗ്രാൻഡ് ബ്ലൂ.

I loved it♥️


Comments