One Punch Man / Malayalam

Author : One
Studio : Mad House ( Season 1 )
               J C Staff    ( season 2)
Genre : Action, Comedy, Shounen


അനിമേയിലോട്  ഇൻട്രോഡ്യൂസ്   ചെയ്യാൻ  വേണ്ടി അനിയനെ   കഴിഞ്ഞ  ദിവസം വൺ  പഞ്ച്  മാൻ  കാണിച്ചതേ ഉള്ളു  , അപ്പോൾ  തോന്നി എന്തെങ്കിലും  ഒക്കെ  വൺ  പഞ്ച്  മാനെ  കുറിച്ച്  എഴുതിയാൽ കൊള്ളാമെന്നു.


പ്രത്യേകിച്ച്  ഒന്നും  പറയേണ്ടല്ലോ  വെടീം  പൊകേം   ഐറ്റം  ആണ്💥💥.

അനിയന്  ഭയങ്കരമായിട്ട്  ഇഷ്ടപ്പെട്ടു.. അനിമേ  ഒന്നും  അങ്ങനെ  കാണാത്ത  ഒരുത്തൻ  ആരുന്നു. എങ്ങനേലും  അനിമേ  കാണിച്ചു  ഫാൻ  ആക്കണം  എന്ന  ഒരു  ഇതിനു  കാണിച്ചു  തുടങ്ങിയതാ.
തുടക്കം  വൺ  പഞ്ച്  മാനിൽ  തന്നെ  പിടിച്ചു.

 ഞാൻ  തന്നെ  ഇതിപ്പോ  കൊറേ  തവണ  കണ്ടതാ.. എന്നാലും  പിന്നേം  പിന്നേം  കാണാൻ  ഉള്ള  ഒരു  സുഖം  ആണല്ലോ  പല  ആർട്ട്‌ വർക്ക്‌  കളെയും  അനശ്വരം  ആക്കുന്നത്.

ഇനി  കഥയിലേക്കു വരാം.

കഥ 

ശക്തരിൽ ശക്തൻ , ഹീറോകളിൽ  ഹീറോ  സൈതമ  ആണ്  നമ്മടെ  നായകൻ.

എല്ലാവരെയും  ഒറ്റ  ഇടിക്കു നശിപ്പിക്കാൻ    പുള്ളിക്  പറ്റും, അതായത്  സൈതമയുടെ  ഒരൊറ്റ  ഇടിക്ക് എതിരെ  നിൽക്കുന്നത്  ആരാണേലും  നശിച്ചിരിക്കും.
പുള്ളി  ആദ്യം  ഒരു  രസത്തിനു  വേണ്ടി  ഹീറോ  ആയതാണ്, പക്ഷെ  ഈ  പണി  തുടങ്ങിയിട്ട്  ഒരു  2-3 കൊല്ലം  ആയെങ്കിലും  ഇങ്ങേരെ  ആർക്കും  അറിയില്ല 🤭.

ഏറ്റവും  ശക്തി  ഉള്ള  മനുഷ്യൻ  ആണെങ്കിലും  പുള്ളിക്ക്  അതിന്റെ  അഹങ്കാരം  ഒന്നും  ഇല്ല. സാധാരണക്കാരനെ  പോലെ  മാർക്കറ്റിൽ  പോയി  പച്ചക്കറി  വാങ്ങിച്ചും , കടയിലെ  സെയിൽ  ഓഫർ  തീരുന്നതിനു  മുന്നേ  സാധനം  മേടിക്കാനും, വാടകക്ക്  ഒരു  അപാർട്മെന്റിലും  ഒക്കെയാണ്  സൈതമ  ജീവിക്കുന്നത് .

തന്റെ  ഒറ്റ  ഇടിക്ക്  എല്ലാവരും  ചത്തു  പോകുന്നത്  കൊണ്ട്  പുള്ളിക്ക്  കൊറച്ചു  നാള്  കഴിഞ്ഞപ്പോ  ഇതിൽ  ഒന്നും  ത്രില്ല്  ഇല്ലാതെ  ആയി. ഇന്ട്രെസ്റ്റിംഗ് ആയിട്ട്  ഒന്നും  ചെയ്യാൻ  ഇല്ല.

അപ്പോൾ  ആണ്  സൈതമ യുടെ  ശിഷ്യൻ  ആയിട്ട്  ജനൊസ്  വരുന്നത്. ഒരു  സൈബോർഗ്  ആണ്  ജനൊസ്, സൈതമയുടെ  ശക്തി  കണ്ട്  സൈതമയുടെ  കൂടെ  കൂടി.

അങ്ങനെ  ജനൊസ്  വഴിയാണ്  സൈതമ  അറിയുന്നത് , ഹീറോ  അസോസിയേഷൻ  എന്ന  ഒരു  സംഭവം  ഉണ്ടെന്നും  അതിൽ  പേര്  ചേർത്താൽ  മാത്രവേ  ആൾക്കാർ  അറിയുന്ന  ഒരു  ഹീറോ  അകത്തുള്ളൂ  എന്നൊക്കെ.എന്നിട്ട്  ഇവര്  രണ്ടു  പേരും  ചേരാൻ  ഒക്കെ  പോവും 🤣.

അങ്ങനെ  അങ്ങനെ  ഭൂമിയെ  ആക്രമിക്കാൻ  വരുന്ന  മോൺസ്റ്റർസ്  നെ  നേരിടുന്നതും , ബാക്കി  രസകരമായ  സംഭവങ്ങളും  ഒക്കെ  വെച്ച്  ഒരു  അഡാർ  ഐറ്റം  ആണ്  വൺ  പഞ്ച്  മാൻ.

അനിമേഷൻ  & സൗണ്ട്

അനിമേഷൻ  ഒക്കെ  ഒരു  രക്ഷേം  ഇല്ല, അന്യായ  ഐറ്റം  ആണ്. ഫൈറ്റ്  സീക്വൻസ്  ഒക്കെ  കിടിലൻ  ആണ്. രോമാഞ്ചം  കൊണ്ട്   പുളകിതൻ  ആകുന്ന  സംഭവങ്ങൾ  ഒക്കെ  ഉണ്ട്.

ചില  ഫൈറ്റ്  സീനിലെ  സൗണ്ട്  ഒക്കെ  എന്റെ  പൊന്നോ  അന്യായം.
ഈ  രണ്ടു  കാര്യങ്ങൾ  നമ്മളെ  നിരാശ  പെടുത്തില്ല.

കഥാപാത്രങ്ങൾ

സൈതമയെ കുറിച്ച്  ഇനി  അധികം  ഒന്നും  പറയേണ്ടല്ലോ. അന്യായ  ക്യാറെക്ടർ  ആണ്.

പിന്നെ  ജനൊസ് , ജനൊസ്  പൊളിയാണ്. സൈതമയെ  കളും  നല്ല  പോലെ  ക്യാറെക്ടർ  ഡിസൈൻ  ചെയ്തേക്കുന്നത്  ജനൊസിനെയാണ്. ജനൊസ്  ന്റെ  ഫൈറ്റ് സീനും  പവർ  അപ്പും  ഒക്കെ  കണ്ണിനു  ഒരു  വിരുന്നാണ്. അതിൽ  ഏറ്റവും  ഇഷ്ടപ്പെട്ടത്  സൈതമ -  ജനൊസ്   ഫൈറ്റും  പിന്നെ  ജനൊസ് - സോണിക്  ഫൈറ്റും  ആണ്. കിടിലൻ 🔥.
മെയിൻ  ആയിട്ട്  ഇവർ  രണ്ടു  പേരും  ആണ്.
പിന്നെ  റ്റാറ്റ്സുമാകി, സോണിക്, കിങ്, ബാംഗ്,

പിന്നെ  ഗാരോ, ഉയ്യോ  ഇവനെ  ചുറ്റി  പറ്റിയാണ്  സെക്കൻഡ്  സീസൺ  മുഴുവൻ , നല്ല  ക്യാറെക്ടർ  ആണ്, കിടിലം  അടി  ഇടി  സീൻ  ഒക്കെ  ഉണ്ട്. 🔥.

മൊത്തത്തിൽ  ഒരു  ഇത്

ഫസ്റ്റ്  സീസൺ  ആണ്  എനിക്ക്  ഏറ്റവും  ഇഷ്ടപ്പെട്ടത്, സെക്കന്റ്‌  സീസൺ  ചുമ്മാതെ  കൊണ്ട്  നിർത്തിയ  പോലെ  ഉണ്ടായിരുന്നു,
സൈതമയുടെ  ഷേപ്പ്  ഒക്കെ  മാറിയ  പോലെ  തോന്നി. പക്ഷെ  ചില  സീക്വൻസ്  ഒക്കെ  വെടീം  പോകേം  ആരുന്നു..🔥

മൊത്തത്തിൽ  പറഞ്ഞാൽ  എനിക്ക്  ഭയങ്കരം  ആയിട്ട്  ഇഷ്ടപ്പെട്ടു...
ഒത്തിരി  തവണ  പിന്നേം  പിന്നേം  കാണാൻ  ഉള്ള  മൊതല്  ഉണ്ട്♥️

ഉറപ്പായിട്ടും  കാണേണ്ട  ഒരു  അനിമേയുടെ  കൂടെ  കൂട്ടുവാണ്  ഞാൻ.

Netflix ൽ  ഉണ്ട്, കാണാത്തവൻ  കണ്ട്  നോക്ക്..🔥♥️





Comments