Tokyo Revnegers / Episode 11 / Malayalam Retrospect

Auther : Ken Wakui
Studio : Liden Films

( Spoiler Alert!!!!!)


കഴിഞ്ഞ  എപ്പിസോഡ്  ഡ്രാകൻ  കുത്തേറ്റു  കിടക്കുന്നതും  ടാകെമിച്ചി യും  കൂട്ടുകാരും  കിയോമസയുടെ  ഗാങ്  നെ  നേരിടുന്നടും  കാണിച്ചാണ്  നിർത്തിയത്.
അങ്ങനെ  ആംബുലൻസ്  വരുകയും  ഡ്രാകൻ  നെ  ഹോസ്പിറ്റലിലോട്  കൊണ്ട് പോകുകയും  ചെയ്യും. അത്യാവശ്യം  നമ്മളും  ടെൻഷൻ  അടിക്കും  കാരണം  ഹാർട്ട്‌ അറ്റാക്ക്  ഒക്കെ  വരും ഡ്രാകെന്നു.
മൈക്കി യുടെ ഒക്കെ  പേഴ്സണാലിറ്റി  കാണിക്കുന്ന  നിമിഷമാണ്  ഇവിടൊക്കെ. ബാക്കി  എല്ലാരും  കരഞ്ഞു  നശിച്ചിരിക്കുമ്പോ  മൈക്കി  വന്നു  എല്ലാവർക്കും   ഡ്രാകൻ  തിരിച്ചു  വരും  എന്ന  വിശ്വാസം  കൊടുക്കും  പക്ഷെ  ഏറ്റവും  പേടിച്ചിരുന്നത്  മൈക്കി  ആയിരുന്നു. ഡ്രാകൻ  മരണത്തിൽ  നിന്നും  തിരിച്ചു  വരും.
പിന്നെ  ടക്കമിച്ചിയുടെ  പട്ടി ഷോ  ആണ് 🤣.
അതോണ്ട്  എല്ലാരും  പട്ടി  ആക്കി  വിടും.
എന്നിരുന്നാലും  മൈക്കി  ടാകെമിച്ചിയോട്  ചോദിക്കുന്നുണ്ട്   ടോമെനിൽ  അടി  ഉണ്ടാകുവെന്നും  ഡ്രാകൻ  നെ  അപകടപെടുത്താൻ  നോക്കുവെന്നും  എല്ലാം  ടാകെമിച്ചി  പറഞ്ഞു അതിനെ  എതിർക്കാനും  നോക്കി, ഇതെല്ലാം  ടാകെമിച്ചി  എങ്ങനെ  അറിഞ്ഞു  ശെരിക്കും  നീ  ആരാണെന്നു!!. പക്ഷെ  ഉത്തരം  പറയുന്നതിന്  മുന്നേ  മൈക്കി  വിഷയം  മറ്റും. മൈകിയുടെ  മനസ്സിൽ  വേറെ  ചിന്ത  ആയിരിക്കും.
ഫൈറ്റ്  അവസാനിക്കുന്നതിനു  മുന്നേ  മറ്റേ  ഗാങ്കിലേ  അവൻ  പറയും " ഇവിടെ  പുതിയ  ഗാങ്  വരും, ഞാൻ  അതിന്റെ  വൈസ്  പ്രസിഡന്റ്‌ 'ഷുജി  ഹാൻമ  ' ആണ്.. 'ടോമന് ' ഇനി  സമാധാനം  ഇല്ലാത്ത  നാളുകൾ  ആയിരിക്കും  " എന്ന്.
'ഇത്രേം  വരെ  ആണ്  ഞാൻ  മാങ്ക  വായിച്ചു  നിർത്തിയത് . അതുകൊണ്ടു  ഇനി  നടക്കുന്നത്  എനിക്കും  സർപ്രൈസ്‌  ആയിരുന്നു.'😅
ആഗസ്ത് 3 നു  ആണ്  ഡ്രാകൻ  മരിക്കും  എന്ന്  പറഞ്ഞത്  അത്‌  നടക്കാത്ത  കൊണ്ട്  'ഹിന  ' രക്ഷപ്പെടുമെന്നും, ടോമൻ ഗാങ്  ൽ  കിസാക്കിക്  പകരം  ഡ്രാകൻ  സെക്കന്റ്‌  വരുമെന്നും, ഡ്രാകൻ ന്റെ  മരണം കാരണം  മാറിപ്പോയ മൈക്കി പഴയപോലെ  ആകുമെന്നും, കിസാക്കി കാരണം  ആത്മത്യ  ചെയ്ത  ആകുൻ  ജീവനോടെ  ഇരിക്കുമെന്നും, ടാകെമിച്ചി  പ്രതീക്ഷിക്കുന്നു.
പാസ്റ്റിലേക്  വന്ന  കാര്യം  കഴിഞ്ഞ  കൊണ്ട്  ഹിനയെ  കണ്ട്  ഒരു  നാലില  ക്ലോവർ ഉള്ള  നെക്‌ളേസ്‌  കൊടുത്തിട്  'നഓടോ ' ക്ക്  കൈ  കൊടുത്തു  ടാകെമിച്ചി  പ്രെസെന്റിലോട്  വരുന്നു.
തിരിച്ചു  വരുമ്പോൾ  ടാകെമിച്ചി  പണ്ട്  പാർട്ട്‌ ടൈം  ജോലി  ചെയ്തോണ്ടിരുന്ന  സൂപ്പർ  മാർക്കറ്റിൽ  ആയിരുന്നു. എന്തൊക്കെയോ  മാറിയെന്നു  പുള്ളിക്  മനസിലായി. ഫോണിൽ  നോക്കിയപ്പോൾ  നവോട്ടോ  യുടെ  നമ്പർ  ഇല്ല  പക്ഷെ  ഒരു  റിമയിൻഡർ വരും, മുടി  വെട്ടാൻ  പോകണം  എന്ന്  പറഞ്ഞു. ആ  കട  നോക്കി  പോകുമ്പോൾ  ആക്ക്കുൻ നെ  കാണുന്നു. അവൻ  ജീവിച്ചിരിക്കുന്നു  എന്നറിഞ്ഞപ്പോൾ  നമക്കും  സമാധാനം. അവൻ  പറഞ്ഞ  പോലെ  ഡ്രീം  ജോബ്  നോക്കുകയാണ്. അപ്പോഴേക്കും  ടേക്കമിച്ചിയുടെ  ഫോണിലോട്  കാൾ  വരും. നവോട്ടോ  ആണ്. അവൻ  പറയും  നീ  പാസ്ററ്  എല്ലാം  മാറ്റി.  ഹിനയെ  കാണാൻ  എന്റെ  കൂടെ  വരണം  എന്ന്. അപ്പൊ  ഹിനയും  ജീവനോടെ  ഇണ്ട് ☺️.

ടോടല്ലി  നല്ല  എപ്പിസോഡ്  ആണ് .♥️
പക്ഷെ  മാങ്കയെ  കളും  നല്ല  ഫാസ്റ്റ്  പേസ്  ആണ്  അനിമെയ്ക്.
നെക്സ്റ്റ്  എപ്പിസോഡ്  വെയ്റ്റിംഗ്.♥️♥️

Comments