Studio : Liden films
Genres : Shounen, Action, Drama, Supernatural,
Tokyo revengers 2021 ൽ ഇറങ്ങുന്ന പുതിയ അനിമേ ആണ്. പ്രധാന കഥാപാത്രം 'ടാകെമിച്ചി '. സ്വന്തം ജീവിതത്തെയും ജീവിത രീതിയെയും വെറുക്കുന്ന ആത്മവിശ്വാസം ഇല്ലാത്ത ഒരു യുവാവ് ആണ് ടാകെമിച്ചി. ഒരു ദിവസം തന്റെ സ്കൂൾ കാലഘട്ടത്തിലെ കാമുകി ഒരു ഗാങ് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത കേൾക്കുന്നു. ആ പെൺകുട്ടിയെ ടാകെമിച്ചി അതിയായി സ്നേഹിച്ചിരുന്നു അവളെ തിരിച്ചു കൊണ്ടുവരണം എന്നും അവൾ അവന്റ കൂടെ ഉണ്ടായിരുന്നെങ്കിൽ എപ്പോളും ജീവനോടെ ഉണ്ടാകുമായിരുന്നല്ലോ എന്ന ചിന്ത അയാളെ വല്ലാതെ അലട്ടി. ചില സാഹചര്യം കാരണം ടാകെമിച്ചി 12 വർഷം പുറകിലോട് ടൈം ട്രാവൽ ചെയ്യാനും അവന്റെ ഇപ്പോഴത്തെ ദുരവസ്ഥ മാറ്റാനും ഉള്ള അവസരം വന്നു കിട്ടുന്നു.
ഇതുവരെ ഇറങ്ങിയ എപ്പിസോഡ് കൊണ്ട് അടിപൊളി അനിമേ ആണ് tokyo revengers. മൈക്കി യും ഡ്രാകൻ നും ഒക്കെ നൈസ്. അറ്റാക്ക് ഓൺ ടൈറ്റൻ പോലെ ആകാംഷയുടെ മുൾമുനയിൽ നിർത്തും. മികച്ച കഥയും ഓർത്തിരിക്കാൻ പറ്റിയ കഥാപാത്രങ്ങളും.
നല്ല അനിമേഷൻ ആണ്. അനിമേ എപ്പിസോഡ് ഒന്നും മടുപ്പിച്ചില്ല ഇതുവരെ. ബിന്ജ് ചെയ്യാൻ പറ്റിയ അനിമേ ആണ്.
Comments
Post a Comment