Written and Illustrated by Shūichi Asō
Studio : J C Staff
Genre : Comedy,Fiction, Shounen, Supernatural
നല്ല പോലെ ചിരിക്കാൻ വകയുള്ള അനിമേയാണ് The disastrous life of Saiki K.
4th വാൾ ബ്രേക്കിങ്, ആക്ഷേപഹാസ്യം, സ്പൂഫ്, അങ്ങനെ എല്ലാം ഉണ്ട്.
'സൈക്കി കുസുവോ' ആണ് ഇതിലെ മെയിൻ കഥാപാത്രം. സൈക്കി ഒരു സൈക്കിക് ആണ്. എല്ലാ തരത്തിൽ ഉള്ള സൂപ്പർ പവർസും ഉണ്ട്.. ടൈം ട്രാവൽ, സ്പീഡ്, ടെലിപ്പോർട്ടെഷൻ, മൈൻഡ് റീഡിങ്ടെ,ലികൈനെസിസ് അങ്ങനെ എല്ലാ മണസാ കുണസാ പവറുകളും ഉണ്ട്. പക്ഷെ ഒരു സാധാരണ ഹൈസ്കൂൾ കുട്ടിയുടെ പോലെ ജീവിക്കാൻ ആണ് പുള്ളിക് ഇഷ്ടം. പക്ഷെ ഈ ടൈപ്പ് പവർ ഉള്ള കാരണം ആൾക്കാർ ശ്രദ്ധിച്ചാൽ ജീവിതത്തിൽ പിന്നെ സമാധാനം കിട്ടില്ല എന്നറിയാവുന്ന കൊണ്ട് സ്വന്തം കുടുംബക്കാർക്ക് അല്ലാതെ വേറെ ആരോടും ഈ ശക്തികളെ കുറിച്ച് വെളുപ്പെടുത്താൻ പോയിട്ടില്ല. അതുകൊണ്ട് കൂട്ടുകാർക്കൊന്നും ഇവന് പവർ ഉള്ളത് അറിയില്ല.
നല്ല കഥാപാത്രങ്ങൾ ഒക്കെയാണ് എന്നാലും ചെലരെ ഇഷ്ടപ്പെട്ടില്ല, ചിലരെ നല്ല pole ഇഷ്ടപ്പെട്ടു. 'നെൻഡോ ', 'ടെറുഹാഷി ', 'കൈഡോ ' അങ്ങനെ കൊറേ പേരുണ്ട് ഇഷ്ടപ്പെട്ടത് . പിന്നെ ഒരു പൂച്ച ഉണ്ട് .. അത് അന്യായ വെറുപ്പീര് ആരുന്നു.
മെയിൻ ക്യാറെക്ടർ ഓവർ പവർഡ് ആണ്. അതുകൊണ്ട് എന്നാ പ്രശ്നം വന്നാലും സോൾവ് ആയിക്കോളും. എന്ന് വെച്ച് അങ്ങനെ വല്യ പ്രശ്നങ്ങൾ ഒന്നും ഇല്ല ഇതിൽ. നല്ല പേസിൽ ഉള്ള ഡയലോഗ്കളും ആണ്ഇ തിൽ . ഏകദേശം ' Gintama' പോലെ 4th വാൾ ബ്രേക്കിങ് ആണ്.
ഇതങ്ങനെ സീരിയസ് പ്ലോട്ട് ഉള്ള അനിമേ അല്ല. സീരിയസ് കഥാപാത്രങ്ങളും ഇല്ല. ഇതു ഫ്രീ ടൈം ഒക്കെ കിട്ടുവാണേൽ ചുമ്മാ ഇരുന്ന് കാണാൻ പറ്റുന്ന, പോസിറ്റീവ് വൈബ് ഉള്ള അനിമേ ആണ്.
Netflix ൽ ഉണ്ട്.. ചുമ്മാ ഇരുന്ന് കണ്ടോ..😁
Comments
Post a Comment