Auther : Kuxuan
Production company : Bilibili
Genre : Action, fantasy, Comedy, Adventure,Fiction
എന്റെ പൊന്നോ.. അനിമേഷൻ ഒരു രക്ഷേം ഇല്ല.. അന്യായ അനിമേഷൻ. മൊത്തത്തിൽ കാണാൻ ഒക്കെ അടിപൊളി , കണ്ണിനു ഒരു ട്രീറ്റ് ആണ്, ഡീറ്റൈൽലിംഗ് ഒക്കെ പടക്കൻ.🔥🔥
ഇതൊരു അനിമേ അല്ല ഡോണ്ഗുവാ ( Donghua) ആണ്. ചൈനീസ് അനിമേഷന് പറയുന്നതാണ് ഡോൺഗുവാ.
Kuxuan എന്ന എഴുത്തുകാരന്റെ ലൈറ്റ് നോവലിനെ ബേസ് ചെയ്തുള്ള ഒരു അടപ്റ്റേഷൻ ആണിത്. അതും മാൻഡേറിയൻ ചൈനീസിലും.
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടെയാണ് ഞാൻ ഇതിനെ കുറിച്ച് അറിയുന്നത്. ഓവർ പവർഡ് മെയിൻ ക്യാറെക്ടർ എന്റെ ഒരു വീക്ക് നെസ് ആയതു കൊണ്ട് ചുമ്മാ കേറി കണ്ടതാണ്. 😌
15 എപ്പിസോഡ് ഓരോന്നും 18 മിനിറ്റ് ലെങ്ത് ഉള്ളത് , ഒരു സീസൺ മാത്രവേ ഇറങ്ങിയിട്ടുള്ളു.
സ്റ്റോറി
ഇതൊരു ഫിക്ഷണൽ ഭൂമിയിൽ നടക്കുന്ന കഥ ആണ്. ഭൂമിയിൽ എല്ലാവർക്കും സ്പിരിച്ചുവൽ പവർ (S. P ) ഉണ്ട് . അതായത് നാരുട്ടോയിലെ ചക്ര പോലെയും അല്ലെങ്കിൽ വൺ പീസ് ലെ ഹാക്കി പോലെയും. പലർക്കും പല തരത്തിൽ നിൽക്കുന്ന S. P ആണ്. എങ്ങെനെ S.P വഴി ഓരോ പ്രവർത്തി ചെയ്യുന്നതിന് കൾട്ടിവേഷൻ ( cultivation ) എന്ന് പറയും.
വാങ് ലിങ് എന്ന 16 വയസ്കാരൻ ആണ് ഇതിൽ പ്രധാന കഥാപാത്രം. ആ യൂണിവേഴ്സിലെ തന്നെ ഏറ്റവും കൂടുതൽ സ്പിരിച്ചുവൽ പവർ ഉള്ളത് വാങ് ലിങ് ന് ആണ്. പക്ഷെ അവന്റെ പവർ കണ്ട്രോൾ ചെയ്യാൻ അവനു പറ്റിയിട്ടില്ല. സാധാരണ ഒരു ജീവിതം ആണ് കഥാ നായകൻ ആഗ്രഹിച്ചിരുന്നത് എന്നിരുന്നാലും ഇത്രേം ശക്തി ഉള്ളത് കൊണ്ട് സാധാരണ പോലെ ജീവിക്കാൻ ഇച്ചിരി മെനക്കേടായിരുന്നു. അതുകൊണ്ട് മാന്ത്രിക സീലുകൾ വെച്ച് അവന്റെ വീട്ടുകാർ അത് കൺട്രോളിൽ ഒക്കെ ആക്കി അവനെ സേഫ് ആയിട്ട് നിർത്തും. അങ്ങനെ അവന്റെ സ്പിരിച്ചുവൽ പവർ ( S. P) പുറം ലോകത്തിനു വെറും '5 S. P 'ആയിട്ടാണ് കാണുന്നത്. 5 S. P എന്ന് പറഞ്ഞാൽ ഏറ്റവും കുറഞ്ഞതാണ്.
പക്ഷെ ശരിക്കുള്ള പ്രശ്നം വരുന്നത് വാങ് ലിങ് ഹൈ സ്കൂളിൽ ചേരുമ്പോൾ ആണ്. ഈ തലത്തിൽ നിന്ന് തൊട്ടാണ് S. P അളക്കുന്നതും വിലയിരുത്തുന്നതും. 5 S. P ഉള്ള വാങ് ലിങ് നെ ആരും തുടക്കത്തിൽ അങ്ങനെ മൈൻഡ് ചെയ്യില്ല പക്ഷെ പതുക്കെ പതുക്കെ ആണ് അവന്റെ ശക്തി മനസിലായി വരുന്നത്.
പിന്നീട് അങ്ങോട്ട് നടക്കുന്ന ഭയങ്കര സംഭവങ്ങളും, രസകരമായ കാര്യങ്ങളും ഒക്കെ വെച്ചുള്ള ഒരു കുഞ്ഞു 'ഡോൺകുവ' ആണിത്.( only first season).
കഥാപാത്രങ്ങൾ
മെയിൻ ക്യാറെക്ടർ ആണ് വാങ് ലിങ്, വാങ് ലിങ്ങിനെ ചുറ്റി പറ്റിയാണ് മുഴുവൻ കഥയും. പിന്നെ അവന്റെ പിറകെ നടക്കുന്ന പെൺകുട്ടി സുൺ റോങ്, പിന്നെ ഇവരുടെ രണ്ട് കൂട്ടുകാർ ( പേരൊക്കെ ഓർത്തിരിക്കാൻ ഇച്ചിരി പാടാ ). പിന്നെ ഒരു സ്പിരിച്ചുവൽ തവള ഉണ്ട്, പട്ടിയുടെ രൂപം ആണ് പ്രധാനം ആയിട്ടും 😁.
വാങ് ലിങ് ഇച്ചിരി എക്സ്പ്രഷൻ ഒന്നും ഇല്ലാത്ത ടൈപ്പ് ആളാണ്, അവനു അവന്റെ കാര്യോം, പിന്നെ നൂഡിൽസും മതി.
പിന്നെ അവന്റെ പുറകെ നടക്കുന്നെ സുൺ റോങ് നല്ല ഭംഗി ആണ് കാണാൻ 😁. അവിടുത്തെ ഒരു കോടീശ്വരന്റെ മോൾ ആണ്, നല്ല S. P യും ഉണ്ട് അതിനൊത്ത സൗന്ദര്യോം ഉണ്ട്.
പിന്നെ ഇവരുടെ രണ്ട് കൂട്ടുകാർ , നല്ല കോമഡി ആണ് 🤣.
മിക്കവാറും എല്ലാ ക്യാറെക്ടർസും കോമഡി ആണ്.
അനിമേഷൻ & സൗണ്ട്
അനിമേഷൻ എന്റെ പൊന്നോ ഒരു രക്ഷേം ഇല്ലാ. ഇതുവരെ കണ്ടതിൽ വൺ ഓഫ് ദി ബെസ്റ്റ് 🔥🔥.
ചില സീൻ ഒക്കെ നല്ല ഭംഗി ആണ് കാണാൻ,
അന്യായ ഡീറ്റൈലിങ്ങും. അനിമേഷൻ ഡിപ്പാർട്മെന്റിൽ അതി ഗംഭീരം, മാർവലസ്, ഫന്റാസ്റ്റിക്..
സൗണ്ടും ബാക്കി സെറ്റപ്പ്ഉം അതിനൊത്തു പൊന്നു.
ഇൻട്രോ സോങ്ങും ഔട്രോ സോങ്ങും ഒക്കെ അതി സുന്ദരം.♥️
മൊത്തത്തിൽ ഒരു ഇത്
ഇതുവരെ അറിഞ്ഞതിൽ നിന്ന് ഇതിന്റെ കഥക്ക് ഇനിയും ഡെപ്ത് ഉണ്ട്.
1 സീസണിൽ നിന്ന് ആ ലോകത്തെ കുറിച്ച് ഒത്തിരി ഒന്നും മനസിലായില്ല.
പിന്നെ വാങ് ലിങ് നെ കുറിച്ച് ഇനിയും അറിയാൻ ഉണ്ട്. ഇച്ചിരി സ്പീഡിൽ ആണ് കഥ പോകുന്നത്. റേജ് മൊമെന്റ് ഒക്കെ തീ..🔥🔥.
ലാസ്റ്റ് ആകുമ്പോൾ ടൈം മനുപുലേഷൻ , പാരലൽ വേൾഡ് എന്നൊക്കെ ആവും..🤯
കോമഡി സീൻ ഒക്കെ നൈസ് ആയിരുന്നു,
നല്ല പോലെ ചിരിക്കാൻ ഉള്ള ഐറ്റം ഉണ്ട്.🤣
നല്ലപോലെ കോരി തരിപ്പിക്കുന്ന, കസേരയിൽ നിന്ന് എണീപ്പിച്ചു നിർത്തുന്ന ഒരു ഡോങ്ങുവാ ആണിത്.♥️♥️
എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു ♥️
ഓവർ പവർഡ് മെയിൻ ക്യാറെക്ടർ ഉള്ള കണ്ണിനു ഒരു ദൃശ്യ വിരുന്ന് ഒരുക്കുന്ന അത്യാവശ്യം ചിരിക്കാൻ ഒക്കെ ഉള്ള ഒരു നല്ല ഡോങ്ങുവാ.♥️
Comments
Post a Comment