The Big Bang Theory / Malayalam

Created By  Chuck Lorre and Bill Prady
Genre : Sit- com

കണ്ടു  കഴിഞ്ഞപ്പോൾ  ഭയങ്കരമായിട്ട്  മിസ്സ്‌  ചെയ്ത  സീരീസ്.  ഫ്രണ്ട്‌സ്  കണ്ടു  കഴിഞ്ഞപ്പോൾ  ഉള്ള  അതേ ഫീൽ. മനസ്സിൽ ഒരു  ശൂന്യത...

Chuck lorre യും  Bill prady യും സൃഷ്‌ടിച്ച ഒരു  മാസ്റ്റർ പീസ്  ആണ്  ബിഗ്  ബാംഗ്  തിയറി. കഥ    നാല്  സോഷ്യലി ഔക്വാർഡ്  ആളുകളെ  കുറിച്ചാണ്. ലേണർഡ്, ഷെൽഡൺ, ഹവാർഡ്, രാജ്  ഇവർ  നാല്  പേരും  നല്ല  സ്മാർട്ട്  ആണ്, സാധാരണ  ആൾക്കാരെക്കാൾ  ബുദ്ധി  കൂടിയവർ , പക്ഷെ  സാമൂഹ്യ ഇടപെടലിൽ പിന്നോക്കം  ആണ്, ബുജി,  പഠിപ്പി ,നേർഡ്  ആ  വിഭാഗത്തിൽ  പെടുന്ന  ടീംസ്.ഷെൽഡൺ ആണ്  ഏറ്റോം അന്യായം 16 ആം  വയസ്സിൽ  എങ്ങാണ്ട്  പുള്ളിക്  Ph.D
കിട്ടി അത്രക്കും  വല്യ  I. Q ഉണ്ട് ,പക്ഷെ  അതുകൊണ്ടാവും  ഷെൽഡനാണു ഏറ്റവും  സാമൂഹ്യ ഇടപെടലിൽ  പിറകിൽ. ഷെൽഡൺ  ഒഴികെ  ബാക്കി  മൂന്ന്  പേർക്കും  ഒരു  പ്രണയം  ഒക്കെ ആയാൽ  കൊല്ലാവെന്നു  ഉണ്ട്  പക്ഷെ  ഇവരുടെ  ഒരു  ഇതു  വെച്ച്  ഒരിക്കലും  നടക്കില്ല  എന്ന്  അവർക്കും  നമ്മക്കും  അറിയാം 😁. പിന്നീട്  ഇവരുടെ  ജീവിതത്തിലേക്കു  പെന്നി, ഏമി, ബെർണഡേറ്റ്  എന്നിവർ  പതിയെ  പതിയെ  വരുന്നതും ഇവരുടെ  എല്ലാം  ജീവിതത്തിൽ  കൂടി  പോകുന്നതും  ആണ്  'The Big Bang Theory' യുടെ  കഥ.

നമ്മൾ  ഭയങ്കരം  ആയിട്ടും  എല്ലാ ക്യാറെക്ടർസുമായി  അറ്റാച്ച്  ആവും. എല്ലാരും  നല്ല  അഭിനയം.
അഭിനയത്തിന്റെ  കാര്യം  പറയുമ്പോ  ജിം  പാർസൺ  ഉഫ്.. ഒരു  രക്ഷേം  ഇല്ല. അന്യായ  അഭിനയം , പുള്ളി  ആണ്  ഷെൽഡൺ  ആയി  അഭിനയിക്കുന്നെ. പിന്നെ ലേണർഡ്  ആയിട്ട് ജോൺ  ഗാലക്കി, പെന്നി  ആയിട്ട്  'Kaley Cuoco, ഹവാർഡ്  ആയിട്ട് സൈമൺ  ഹെൽബർഗ്, രാജ്  ആയിട്ട്  കുനൽ നയ്യാർ, ഏമി  ആയിട്ട്  മായിം  ബായിക്, ബെർണഡറ്റ് ആയിട്ട്  മലിസ്സാ  റൂഷ്‌, സ്റ്റുവർട്  ആയിട്ട്  കെവിൻ  സസ്മാൻ പിന്നെ  ഇഷ്ടം  പോലെ  കാമിയോ  റോളുകളും. എല്ലാരും  ഒന്നിനൊന്നു  മികച്ച  അഭിനയം. എല്ലാ  ക്യാറെക്ടർസിനും  അന്യായ  ക്യാറെക്ടർ  ഡെവലപ്പ്മെന്റ്. എല്ലാവരും  തന്നെ  ഫേവറിറ്റ്  ആണ്. ലേണർഡ് ,ഏമി  പെന്നി, ഷെൽഡൺ, ഹവാർഡ് , രാജ്, ബെർണഡറ്റ്  എല്ലാവരും  അടിപൊളി.. പിന്നെ  ഇതുവരെ  കാണിക്കാത്ത  കഥാപാത്രം  ഹവാർഡ്ന്റെ  അമ്മ, സ്റ്റുവേർട് എല്ലാം  മനസ്സിൽ  നിക്കുന്ന  ക്യാറെക്ടർസ്  ആണ്.

ഇഷ്ടം  പോലെ  കോമഡി സീനുകൾ  ഉണ്ട്, ഒത്തിരി  ചിരിക്കാനും  ഉണ്ട്, മനസ്സിൽ  തട്ടുന്ന  ഭാഗങ്ങൾ  ഉണ്ട്.  വേണമെങ്കിൽ  ബിന്ജ്  വാച്ച്  ചെയ്യാം  പക്ഷെ  അങ്ങനെ  ചെയ്തതിൽ  ഞാൻ  ഇപ്പൊ  ദുഖിക്കുന്നു.

2007 ൽ  സ്ട്രീം ചെയ്യാൻ  തുടങ്ങിയ  സീരീസ്  ആണ്  2019 ൽ  അവസാനിച്ചു. 12 സീസൺ  ഉണ്ട്   ഓരോ  സീസണിലും  24 എപ്പിസോഡ്  വെച്ച്.

മനസ്സിൽ  നിക്കുന്ന  ഒരു  നല്ല  സിറ്റ് -കോം ആണിത്.
Netflix ൽ  ഉണ്ട്.
 I liked it very much♥️


Comments