Solo leveling / മലയാളം

Written by : Chugong

Illustration : Dubu ( Redice studio)

Genre : Action, Fantasy

സോഷ്യൽ മീഡിയയിൽ  ഉള്ള ഹൈപ്പ്  കണ്ടിട്ട്  ഏതാണെന്നു അറിയാൻ ഇന്നലെ  ചുമ്മാ  വായിച്ചു തുടങ്ങിയെ  ആണ്. എന്റെ  പൊന്നോ  പിന്നെ  ഒരു  പോക്കാരുന്നു. Exciting and entertaing.

കഥ  ഒരു  ഫാന്റസി  ഭൂമിയിൽ  ആണ്  നടക്കുന്നത്. ഭൂമി  മുഴുവൻ  ഒരു  ദിവസം  പെട്ടെന്നു  ചില  മാജിക്‌  അറകൾ  ഉണ്ടാകുകയും  അതിൽ  നിന്ന്  ഭീകരജീവികൾ മനുഷ്യരെ  കൊല്ലാനും  വരും. ഈ  സമയം  തന്നെ  ചില  മനുഷ്യർക്ക്‌  മാജിക്‌  പവർ  കിട്ടുകയും  ഭീകര  ജീവികളെ  വേട്ടയാടാൻ  അറകളിലേക്കു പോകുകയും  ചെയ്യും. എങ്ങനെ  മാജിക്‌  പവർ  കിട്ടിയ  വേട്ടയാടാൻ  പോകുന്നവരെ  ഹണ്ടർ  എന്നാണ്  വിളിക്കുന്നത്‌.

കഥ  മുഴുവനും  പ്രധാന  കഥാപാത്രം  'സങ് ജിൻ  വൂ ' നെ  ചുറ്റി  പറ്റിയാണ്. അയാൾ  തുടക്കത്തിൽ  ലോകത്തിലെ  തന്നെ  വീക്കസ്റ്  ഹണ്ടർ എന്നാണ്  അറിയപ്പെട്ടിരുന്നത്. ഏറ്റവും  ശക്തി  കുറഞ്ഞ  മോൺസ്റ്റർ നു  വരെ സങ്ങിനെ തോൽപ്പിക്കാൻ  പറ്റുമായിരുന്നു. എന്നിരുന്നാലും  ആശുപത്രിയിൽ  ചികിത്സയിൽ  കഴിയുന്ന  അമ്മയെ  രക്ഷിക്കാൻ  സങ്  പിന്മ്മാറാതെ  വേട്ടക്ക്  പോകുമായിരുന്നു .

അങ്ങനെ  ഒരുദിവസം  ഒരു  ടീം  ന്റെ  കൂടെ  പുറപ്പെടുന്ന സങ്. മാജിക്‌  അറയുടെ ഉള്ളിൽ  വേറെ  ഒരു  അറ  കണ്ടിപിടിക്കുന്നു. പക്ഷെ   ഹണ്ടിങ് ഗ്രൂപ്പ്‌  ആ  അറയിൽ  വെച്ച്  കെണിയിൽ  പെടുകയും  അതിലെ  പലരും  കൊല ചെയ്യപ്പെടുകയും    ചെയ്യുന്നു. സങ്  സ്വന്തം  ജീവൻ  ബലി  കൊടുത്തു  എല്ലാവരെയും  രക്ഷിക്കുന്നു. പിന്നെ  അവിടുന്ന്  കഥ  ഒരു  പോക്കാ.....

ഓവർ  പവർഡ്  മെയിൻ  ക്യാറക്ടർ ( M. C) ഉള്ള  കോമിക്  ഇഷ്ടം  ഉള്ളോർക്  പറ്റിയ  ഐറ്റം  ആണ്. ഒരു  ഗെയിം  പോലെ  ടാസ്ക്കുകളും  ലെവലിങ്  ഒക്കെ  വെച്ച്  M.C യുടെ  പവർ  ഒക്കെ  കൂടുന്നെ  കാണാൻ  പോളിയാണ്.

കൊറിയൻ  ആയതു കൊണ്ട്  പല  പേരുകളും  ഓർത്തിരിക്കാൻ  ഇച്ചിരി  പാടാണ്. പക്ഷെ  അതൊന്നും  സാരമില്ല.

പിടിച്ചിരുതുന്ന  ആക്ഷൻ  രംഗങ്ങൾ, നല്ല  ക്യാറെക്ടർ  ഡിസൈനിങ്, സ്റ്റോറി  ഒക്കെ  കൊണ്ട്  മികച്ച  ഒരു  അനുഭവം  ആണ്  'സോളോ  ലെവലിങ്'

ഒരു  ഭാഗത്തിൽ  'hunter x hunter' ലെ  കിമാര ആന്റ് ആർക്  പോലെ  തോന്നും  പക്ഷെ  അതും  നൈസ്  ആണ്.

ടോട്ടാലി  പറഞ്ഞാൽ  നല്ല  ഒരു  അനുഭവം  ആണ്.  എനിക്ക്  ഇഷ്ടപ്പെട്ടു. ഇനി  ബാക്കി  എപ്പിസോഡ്  നു  വേണ്ടി  വെയ്റ്റിംഗ്.♥️

Comments