Author : Akira Hiramoto
Studio : J C Staff
Genre : Comedy, Ecchi
എച്ചി കോമഡി വിഭാഗത്തിൽ പെടുന്ന ഒരു രസികൻ അനിമേയാണ് പ്രിസൺ സ്കൂൾ. നല്ല കോമഡിയും ഇച്ചിരി എച്ചി കൊണ്ട് നല്ല പോലെ നമ്മളെ പിടിച്ചിരുത്തും.
കഥയുടെ സെറ്റിങ് എന്ന് വെച്ചാൽ ഹാച്ചിമിട്ട്സു അക്കാഡമി ആണ്. ഒരു ഗേൾസ് ഹൈസ്കൂൾ. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യം ആയിട്ട് സ്കൂൾ മിക്സഡ് ആക്കാൻ തീരുമാനിച്ചു. അങ്ങനെ 5 ആൺകുട്ടികൾ ആ സ്കൂളിലോട്ട് വരുവാണ്. സാദാരണ എല്ലാ സ്കൂൾ അനിമെയിലും പോലെ ഇവിടെയും സ്റ്റുഡന്റസ് അസോസിയേഷനു ആണ് പരമാധികാരം.. അത് കാര്യം ആയി 😌.
സ്വാഭാവികമായും അത്രേം പെൺപിള്ളേർ ഉള്ള സ്കൂളിൽ വന്നു കുൽസിതം കാണിച്ചു പിടിക്കപ്പെട്ട നമ്മടെ നായകന്മ്മാരെ അസോസിയേഷൻ ഒരു പ്രത്യേക ജയിലോട്ട് മാറ്റുകയാണ്. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങൾ ഒക്കെയാണ് ഈ അനിമേ.
അത്യാവശ്യം നല്ല പോലെ ചിരിക്കാൻ ഉള്ള സാധങ്ങൾ എല്ലാം ഉണ്ട്.എച്ചി ടൈപ്പ് ആയോണ്ട് പിന്നേം കൊള്ളാം..😁
ഇതുവരെ 1 സീസൺ മാത്രേ ഇറങ്ങീട്ടുള്ളു. 12 എപ്പിസോടും.. അതോണ്ട് ബിങ് ചെയ്യാൻ പറ്റിയ ഐറ്റം ആണ്.
Comments
Post a Comment