Author : Eiichiro Oda
Studio : Toei Animation
എപ്പിസോഡ് 978 കഴിഞ്ഞ എപ്പിസോഡിന്റെ ഫ്ലോ യിൽ തന്നെ പോയി.. ചുരുക്കി പറഞ്ഞാൽ എന്നെ പോലുള്ള ഫാൻസിനു ഒരു ചെറിയ ട്രീറ്റ് ആയിരുന്നു.♥️♥️
നല്ല അനിമേഷൻ ആയിരുന്നു ഈ എപ്പിസോടും.
Straw hat crew വിനെ കൊറേ നാള് കൂടി കണ്ടപ്പോ നല്ല സന്തോഷം.
സോറോ പുതിയ ബ്ലാക്ക് ഡ്രെസ്സിൽ അടിപൊളി. നാമി സാനും റോബിൻ സ്വാനും ഇച്ചിരി ലുക്ക് കൂടിയോ ആവോ..😅. സാഞ്ചി പഴയപോലെ തന്നെ. പിന്നെ ബാക്കി ഉസോപ്പിനും ബ്രുക് നും ഫ്രാങ്കി ക്കും ചോപ്പറിനും എല്ലാം പുതിയ ഡ്രസ്സ്. ലൂഫി പിന്നെ പറയേണ്ടല്ലോ 🤩.. കോട്ട് കൂടി വന്നപ്പോ ഒരു ഗുമ്മ് കൂടി. ഇവരെല്ലാം ജസ്റ്റ് ഒരു ഷോ ഓഫ് കൂടി ഉണ്ട്.
പിന്നത്തെ ഹൈലൈറ് ലുഫി, ലോ, കിഡ് ട്രയോ ആണ്. ഇവരുടെ ഫൈറ്റ് ചെറിയ രീതിക് രോമാഞ്ചം ആരുന്നു 🤩.
ലാസ്റ്റ് കിയോഷിരോ എൻട്രിയോടെ എപ്പിസോഡ് അവസാനിക്കുന്നു..
Comments
Post a Comment