One Piece / Chapter 1016 / Malayalam Retrospect

Auther : Eiichiro Oda

കഴിഞ്ഞ  ചാപ്റ്റർ  വെച്ച്  നോക്കുവാണേൽ  ഈ  ചാപ്റ്റർ  ലേശം  നോർമൽ  ആയിരുന്നു.
പക്ഷെ  അടുത്ത  സ്ട്രോ ഹാറ്റ്  ആരാന്ന്  ഉള്ള  മെയിൻ  വെളിപ്പെടുത്തൽ  ഈ  ചാപ്റ്ററിൽ  വരുമെന്ന്  വിചാരിച്ചേ  ഇല്ല.

ലൂഫിയെ  കൈഡോ അടിച്ചുറക്കി  കടലിലോട്ട്  ഇട്ടപ്പോൾ  എല്ലാരുടേം മെന്റൽ  സ്‌ട്രെങ്ത് പോയെന്നാണ്  വിചാരിച്ചത് . പക്ഷെ  ലൂഫി വോയിസ്‌  ഓഫ്  ഓൾ  ൽ  കൂടി  മോമോനോസുകെ  ക്ക്  തിരിച്ചു  വരും  എന്ന്  മെസ്സേജ്  കൊടുത്തത്  കൊണ്ട്   പോയ  ധൈര്യം  ഒക്കെ  കുറച്ചു പേർക്കെങ്കിലും  തിരിച്ചു  കിട്ടിയെന്നു  വിചാരിക്കുന്നു.

ഈ  ചാപ്റ്റർ  മെയിൻ  ആയിട്ട്  നാമി  ഉസോപ്പിൽ  ആയിരുന്നു.
സീയൂസ്  നാണമില്ലാതെ  നമിയുടെ  കൂടെ  പിന്നേം  കൂടി. എന്തായാലും  നാമിക്  ഒരു  പവർ  അപ്പ്‌  ആണ്  സീയൂസ്  വന്നത്.  പിന്നെ  ഒടാമ യുടെ  അന്നൗൺസ്‌മെന്റ്  അടുത്ത  ചാപ്റ്ററിൽ  സഹായം  ആയേക്കും.
പക്ഷെ  ഹൈലൈറ്  ഇതൊന്നും  അല്ല..  യമാടോ  ലൂഫിയുടെ  കൂടെ  പോണം  എന്ന്  കൈഡോ യോട്  പറയുന്നേ  ആണ്. ലൂഫി  ആയോണ്ട് എല്ലാരേം  പിടിച്ചു  ടീമിൽ  കേറ്റുകേം  ചെയ്യും.കണ്ടറിയാം....



Comments