Written and Illustrated by Okayado
Direction: Tatsuya Yoshihara
Studio : Lerche
Genre: Romantic Comedy, Ecchii, Harem, Fantacy
ഞാൻ നല്ല പോലെ ആസ്വദിച്ച ഒരു അനിമേയാണ് Monster Musume. എച്ചി, ഹരേം, കോമഡി വിഭാഗം തപ്പി പോയപ്പോൾ കിട്ടിയ ഐറ്റം ♥️. ശെരിക്കും പറഞ്ഞാൽ ..ന്റെ മോനെ..😁😁..
ഇതിൽ സാധാരണ ഗേൾസ് അല്ല മോൺസ്റ്റർ ഗേൾസ് ആണ്, ആദ്യം കണ്ടപ്പോ ഒരു ഇതു വല്ലായ്മ തോന്നി. പിന്നെ ഇഷ്ടപ്പെട്ടു.♥️
Story.
ഈ അനിമേ യുടെ സെറ്റിങ് എന്താണ് എന്ന് വെച്ചാൽ , ലോകത്തിൽ പല തരത്തിൽ ഉള്ള മിത്തിക്കൽ ജീവികൾ ഉള്ള കാര്യം ഗവണ്മെന്റ് പുറത്തു വിടുന്നു. ഉദാഹരണത്തിന് മത്സ്യ കന്യക, നാഗിണി, സക്കുബസ് അങ്ങനെ അങ്ങനെ എല്ലാ തരത്തിലും ഉള്ള ജീവികൾ ഉണ്ട്. ഇവർ മനുഷ്യരും ആയിട്ട് ഒത്തു പോകാനും ഒരു ഇവിടെ വന്നു പഠിക്കാനും , ജീവിക്കാനും ഒക്കെ തയ്യാർ ആണ്. അതുകൊണ്ട് ഗവണ്മെന്റ് ഒരു നിയമം പാസ്സ് ആക്കുന്നു,
'Interspecies cultural exchange act'. ഈ നിയമം പറയുന്നത് എന്തെന്നാൽ മറ്റു ലോകത്തു നിന്ന് ഇവർക്കും ഇവിടെ വന്ന് താമസിക്കാം പഠിക്കാം പക്ഷെ ഏതെങ്കിലും കുടുംബത്തിന്റെ കൂടെ നിക്കണം , പിന്നെ പല റെസ്ട്രിക്ഷൻസും ഉണ്ട്.
നമ്മടെ നായകൻ കിമിഹിടോ കുരുസു ആണ്.ഒരു ദിവസം പുള്ളിയുടെ വീട്ടിൽ കൊണ്ട് ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ 'കുരൊക്കോ സ്മിത്ത് ' മിയ എന്ന ഒരു നാഗ കന്യകയെ സ്ഥലം മാറി കൊണ്ട് വിടുന്നു. മിയയെ ഉപേക്ഷിക്കാൻ ഉള്ള മനസ്സില്ലാത്തത് കൊണ്ട് കിമിഹിതോ അവളെ നോക്കാം എന്ന് പറഞ്ഞു ഒരുമിച്ചു താമസിക്കാൻ തുടങ്ങുന്നു. പിന്നെ പിന്നെ പല തരത്തിൽ ഉള്ള മോൺസ്റ്റർ ഗേൾസ് അവന്റെ കൂടെ പല പല കാരണങ്ങൾ കൊണ്ട് ജീവിക്കാൻ തൊടങ്ങുന്നു. പിന്നത്തെ കാര്യം പറയേണ്ടല്ലോ 😁.
Animation& sound
നല്ല അനിമേഷൻ ആണ്, മടുപ്പൊന്നും തോന്നാത്തില്ല. പിന്നെ ഗേൾസ് ന്റെ ഒക്കെ നല്ല ഡിസൈൻ ആണ്. വൈഫു സെറ്റപ്പ് ഇഷ്ടം ഉള്ള വീബ്സ് ഉണ്ടേൽ ഇതിൽ കൊറേ ഉണ്ട്. സൗണ്ടും മോശം അല്ല
Characters
മെയിൻ നായകൻ കിമിഹിതോ കുറസു
പിന്നെ നാഗകന്യക മിയ ( അടിപൊളി ♥️), പപ്പി എന്ന ഹാർപ്പി, സെന്റോറിയ എന്ന സെന്റോറസ്, സൂ എന്ന സ്ലൈയിം, മെരോ എന്ന മത്സ്യ കന്യക, റാക്നേര എന്ന ചിലന്തി സ്ത്രീ, ലാലാ എന്ന ദുല്ലഹൻ, പിന്നെ കുരൊക്കോ സ്മിത്ത് . ഇത്രേം ആണ് ഇതിലെ പ്രധാന കതപാത്രങ്ങൾ.
ഇവർ എല്ലാവരും ഹിമിഹിതോ യുടെ വീട്ടിൽ അവന്റ സംരക്ഷണത്തിൽ ആണ് കഴിയുന്നെ. പിന്നെ എല്ലാവർക്കും കിമിഹിതോയോട് താൽപ്പര്യം തോന്നി തൊടങ്ങും അതിന്റെ പേരിൽ അടിയും വഴക്കും. നല്ല രസം ആണ് കണ്ടിരിക്കാൻ.
മൊത്തത്തിൽ ഒരു ഇതു.
ടിപ്പിക്കൽ എച്ചി ഹരേം അനിമേ തന്നെ ആണിത്. പക്ഷെ ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇതിൽ സാധാരണ ഗേൾസ് അല്ല മോൺസ്റ്റർ ഗേൾസ് ആണ്. എച്ചി സീൻസ് ഒക്കെ നൈസ് ആണ്, പ്വോളി ആണ് 😁.
കോമഡി എല്ലാം നല്ലതാണ് , റൊമാന്റിക് കോമഡി ആണേൽ പിന്നെ പറയേണ്ടല്ലോ.
ഞാൻ ബിന്ജ് അടിച്ചു കണ്ട ആനിമേ ആയിരുന്നു ഇതു. എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു.♥️
ഇതിന്റെ സെക്കന്റ് സീസണ് വേണ്ടി വെയിന്റിംഗ്...
Comments
Post a Comment