Written and Illustrated by : One
Studio : T V Tokyo
Genre : Shounen, Action, comedy, supernatural
എനിക്ക് ഒത്തിരി ഇഷ്ടപെട്ട അനിമേ ആണ് 'മൊബ് സൈക്കോ 100'.
'Onepunchman' എഴുതിയ പുള്ളി തന്നെ ആണ് ഇതിന്റെയും സൃഷ്ടാവ്. വേറെ ഒരു എക്സ്പീരിയൻസ് ആണ് മൊബ് സൈക്കോ. ആർട്ട് വർക്ക് ആയാലും കോമഡി ആണേലും ഫൈറ്റ് ആണേലും ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്.
ഇതിൽ പ്രധാന കഥാപാത്രം ഷിഗെയോ കാഗയമ ആണ്. 14 വയസുള്ള ഒരു സാധാരണ ഹൈസ്കൂൾ വിദ്യാർഥി. അവന്റെ ഇരട്ട പേരാണ് 'മൊബ്'.പക്ഷെ ചെക്കൻ ഭയങ്കര ശക്തി ഉള്ള ഒരു എസ്‌പ്പർ ആണ്. എന്നാലും വല്യ കോൺഫിഡൻസ് ഒന്നും ഇല്ലാത്ത ഒരു പാവം 14 വയസ് കാരൻ. ഇവന്റെ മാസ്റ്റർ ഉണ്ട് 'റെയ്ഗൻ ആരാടക ' പുള്ളിയാണ് മെയിൻ. ഒരു സാധാരണ പവർ ഒന്നും ഇല്ലാത്ത മനുഷ്യൻ ആണ് റെയ്ഗൻ, പുള്ളി സ്വയം ഒരു എസ്‌പ്പർ ആയി പ്രഖ്യാപിച്ചു ബാധ ഒഴിപ്പികലും പരിപാടിയും ആയി നാട്ടുകാരെ പറ്റിക്കൽ ആണ് പണി. പവർ കണ്ട്രോൾ ചെയ്യാൻ പഠിക്കാൻ വേണ്ടി ആണ് മൊബ് റെയ്ഗൻ ന്റെ കൂടെ കൂടുന്നത്. മൊബ് നെ ഉപയോഗിച്ച് റെയ്ഗൻ നും ജീവിക്കുന്നു. അങ്ങനെ മൊബ് തന്റെ ഹൈ സ്കൂൾ ജീവിതത്തിൽ കൂടി പോകുന്നതും മറ്റു എസ്‌പ്പറുകളെ കണ്ടുമുട്ടുന്നതും പിന്നീട് വരുന്ന വെല്ലുവിളികളും ഒക്കെ ആയി പോകുന്ന ഒരു ഒരു അടിപൊളി അനിമേ ആണ് മൊബ് സൈക്കോ 100.
അത്യാവശ്യം നല്ല പോലെ ചിരിക്കാൻ ഉള്ള വകയൊക്കെ ഉണ്ട് ഇതിൽ. പ്രത്യേകിച്ച് റെയ്ഗൻ -സമ🤣🤣.. അന്യായ ക്യാരക്ടർ ആണ്. ചെലപ്പോ തോന്നും വെറും തോൽവി ആണെന്ന് പിന്നെ തോന്നും പയങ്കര സംഭവം ആണെന്ന്.
മൊബ് ന്റെ റേജ് മോഡ് ഒക്കെ അന്യായം 🔥🔥. ചെല സീൻ ഒക്കെ കണ്ടാൽ രോമാഞ്ചം വരും. കിടുക്കാച്ചി അനിമേഷൻ ആണ് ♥️.
One punch man ആയിട്ട് നല്ല സാമ്യം തോന്നാം, സ്വാഭാവികം....കാരണം എഴുതിയെ ഒരാൾ തന്നെ ആണല്ലോ. പക്ഷെ മൊബ് സൈക്കോ വ്യത്യസ്തമായ ഒരു അനുഭവമാണ്. വെറൈറ്റി ആർട്ട് വർക്ക് വേറെ ഒരു അനിമെയിലും കാണാത്ത തരത്തിൽ വ്യത്യസ്തം. കിടുക്കാച്ചി അനിമേഷൻ. കിടിലൻ മ്യൂസിക്, സൗണ്ട്. ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യും.
ബിന്ജ് വാച്ച് ചെയ്യാൻ പറ്റിയ ഐറ്റം ആണ്. പക്ഷെ ഇത്രേം കിടിലൻ ആയിട്ടും ഇത് എന്തുകൊണ്ടോ അണ്ടർ റേറ്റഡ് ആണ്. അർഹിക്കുന്ന ഒരു പരിഗണന കിട്ടാത്ത പോലെ ഫീൽ ചെയ്യുന്നു.
കിടിലൻ അനിമേ ആണ്... വൺ പഞ്ച് മാൻ ഒക്കെ ഇഷ്ടപെട്ടെങ്കിൽ തീർച്ചയായും ഇതും കണ്ട് നോക്കണം. ഒരു വെറൈറ്റി എക്സ്പീരിയൻസ് ആണ്.
Netflix ൽ ഉണ്ട്.
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ അനിമേ ... എത്ര അനിമേ കണ്ടാലും മറക്കാൻ പറ്റാത്ത ഒരു അനിമേ ആയി എന്നും കാണും മനസ്സിൽ. ♥️
Comments
Post a Comment