Genre : Action, Sci-fi, Comedy, School
Written By : Yusei Matsui
Directed By: Seiji Kishi
Produced By: Noriko Ozaki
Music By :Naoki Sato
Studio : Lerche
സയൻസ്  ഫിക്ഷൻ , ആക്ഷൻ, കോമഡി, സ്കൂൾ  ജോൻറെ യിലെ ഒരു കിടുക്കാച്ചി അനിമേ ആണ്  അസ്സാസ്സിനേഷൻ ക്ലാസ്സ്‌റൂം.
ഇച്ചിരി മോഡേൺ  ആയ , ഫോർത്ത് വാൾ ബ്രേക്കിങ് ഒക്കെയുള്ള അത്യാവശ്യം  ചിരിക്കാനും ഒക്കെ പറ്റുന്ന ഒരു നല്ല  അനിമേ.
ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്ദിപ്പിക്കുകയും ചെയ്യുന്ന ഈ  അനിമേ ഒരു ഫ്രഷ്‌നെസ്സ്  ഫീലിംഗ് ഒക്കെ തരും.
കഥ
ചന്ദ്രന്റെ ഒരു ഭാഗം  പെട്ടന്നൊരു ദിവസം പൊട്ടിത്തെറിച്ചു പോകുന്നു, എന്നിട്ട് ഇപ്പൊ ചന്ദ്രക്കല  രൂപത്തിൽ  ആണ്  ചന്ദ്രൻ.
ചന്ദ്രനെ  ഈ  അവസ്ഥയിൽ  ആക്കിയെന്നു അവകാശപെടുന്ന നീരാളിയെ  പോലെ ഒരു പ്രത്യേക  രൂപമുള്ള  ജീവി  പെട്ടെന്ന് പ്രത്യക്ഷപെടുന്നു. എന്നിട്ട് കൃത്യം  ഒരു വർഷം കഴിയുമ്പോൾ  ഭൂമിയും  ചന്ദ്രനെ  നശിപ്പിച്ച പോലെ ഇല്ലാതാക്കും എന്ന് ഭീഷണി പെടുത്തുന്നു.
ഇതിന്റെ ഇടയിലുള്ള  ഒരു വർഷക്കാലം  ലോകത്തുള്ളവർക്കു എല്ലാം തന്നെ  കൊല്ലാൻ ഉള്ള സമയം തരാം, തന്നെ  കൊന്നാൽ ഭൂമി  നശിക്കില്ല എന്നും പറയുന്നു.
മാത്രമല്ല  ഈ  സമയം  സ്കൂളിലെ  പിള്ളേരെ അധ്യാപനം  ചെയ്യാൻ സമ്മതിക്കണം  എന്നും ആവശ്യപ്പെടുന്നു.
പക്ഷെ  സൂപ്പർ സോണിക് സ്പീഡും ചില  സൂപ്പർ പവറും  ഉള്ള ഈ  ജീവിയെ  കൊല്ലാൻ  പഠിച്ച  പണി  പതിനെട്ടും  നോക്കിയിട്ടും ആർക്കും പറ്റുന്നില്ല. അതുകൊണ്ടൊക്കെ തന്നെ  ജപ്പാൻ ഗവണ്മെന്റ് 10 ബില്യൺ യെൻ  പരിതോഷികം  ആയിട്ട് പ്രഖ്യപിക്കുന്നു.
അങ്ങനെ കുനിഗിഗോക്ക ജൂനിയർ ഹൈ  സ്കൂളിൽ '3-5' ക്ലാസ്സിനെ പുള്ളി പഠിപ്പിക്കാൻ പോകുന്നു.
ഈ  ജീവിയെ പിള്ളേർ എല്ലാം " കോറോ സെൻസെയ് " എന്ന് പേരിടുന്നു.
കോറോ സെൻസെയ് ആണ്  എല്ലാ സബ്ജെക്ടും പഠിപ്പിക്കുന്നത്. പിന്നെ വേറെ ഒരു അദ്ധ്യാപകൻ കോറോ സെൻസെയ് യേ കൊല്ലാൻ ഉള്ള ട്രെയിനിങ്ങും പിള്ളേർക്ക് കൊടുക്കുന്നു.
ഒരു വർഷത്തിന് ഉള്ളിൽ കോറോ സെൻസെയെ  കൊന്ന് ഭൂമിയെ  രക്ഷിക്കുക  എന്ന വലിയ  ഭാരം  ആണ്  ആ  വിദ്യാർത്ഥികളുടെ തലയിൽ  വരുന്നത്.
പിള്ളേർ പുള്ളിയെ കൊല്ലുവോ, എങ്ങനെ ആണ്  ചന്ദ്രൻ  പൊട്ടിത്തെറിച്ചത് അങ്ങനെ നിരവധി  രഹസ്യങ്ങൾ  അനാവരണം  ചെയ്തു  പോകുന്നതാണ്  ഈ  രസകരമായ  അനിമേ.
കഥാപാത്രം
കോറോ സെൻസെയ് : ഒരൊറ്റ നിമിഷം  കൊണ്ട് ചന്ദ്രനെ  പകുതി  ആക്കിയ ജീവി. സൂപ്പർ പവർ  ഉള്ള ഭൂമിയെ  നശിപ്പിക്കും എന്ന് ഭീഷണി  പെടുത്തുന്ന ഭീകര  ജീവി. പക്ഷെ  പുള്ളിയുടെ സ്വഭാവത്തിൽ അത്രയ്ക്ക് ഭീകരത്വം  ഇല്ല താനും.
ഒരു നല്ല  അദ്ധ്യാപകൻ ആണ്  കോറോ സെൻസെയ്. ഒരു മാതൃക  അദ്ധ്യാപകൻ  എന്ന് വേണേൽ പറയാം. ഒത്തിരി ഇഷ്ടപ്പെടും ♥️. ഒരു വെറൈറ്റി കഥാപാത്രം.
വോയിസ് ആക്ടർ നല്ല  വർക്ക് ആണ്  ചെയ്തേക്കുന്നത്.
ഈ  ക്ലാസ്സിലെ പിള്ളേർ എല്ലാം യൂണിക്ക് ക്യാരക്ടർസ് ആണ്. പല  സ്വഭാവം  പല  കഴിവുകൾ. നമ്മൾക്കു ഇഷ്ടപെടുന്ന  ഒത്തിരി പേര് ഉണ്ട്.
മൊത്തത്തിൽ കഥാപാത്രങ്ങൾ  എല്ലാം  വ്യത്യസ്തം  ആണ്. നമ്മൾ  ചിലരെ  ഒക്കെ ഓർത്തിരിക്കും.
അനിമേഷൻ,സൗണ്ട്, അങ്ങനെ ബാക്കി കാര്യങ്ങൾ.
നല്ല   കിടുക്കാച്ചി അനിമേഷൻ  ആണ്. ചില  സീൻസ് ഒക്കെ കിടു. ഒരു സ്മൂത്ത്‌നെസ്സും, ഡീറ്റൈലിങ്ങും എല്ലാം ഉണ്ട്. 
സൗണ്ട് മേഖലയിൽ നല്ല  വർക്ക് ആണ്  ചെയ്തേക്കുന്നത്,ബിജിഎം,സ്കോർസ്, മ്യൂസിക് എല്ലാം കൊള്ളാം.
വോയിസ് ആക്ടിങ് നല്ലതാണ്. പ്രത്യേകിച്ച് കോറോ സെൻസെയ് യുടെ, പുള്ളിയുടെ ചിരി  okke അഡിക്റ്റീവ് ആണ്.
മൊത്തത്തിൽ ഒരിത്
മൊത്തത്തിൽ നല്ല ഒരു അനിമേ assasination ക്ലാസ്സ്‌റൂം. എനിക്ക് ഇഷ്ടപ്പെട്ടു.
ഫസ്റ്റ് സീസൺ  ഒക്കെ ബിന്ജ് അടിച്ചാണ് കണ്ടത്. എന്നാൽ രണ്ടാം സീസൺ  പകുതി  ആയപ്പോൾ ചെറിയ  ഒരു മടുപ്പ് അടിച്ചു. പിന്നെ കൊറേ നാള്  സമയം  എടുത്താണ് തീർത്തത്.
അത് പോലെ ആസ്പുൾ  സീനുകളും ഉണ്ട്.
എന്നാലും നൈസ് അനിമേ. ലാസ്റ്റ് സങ്കടം  വരും.
കണ്ടു നോക്കു.
Netflix ൽ  ഉണ്ട്.
 
   
   
  
Comments
Post a Comment