KOMI CAN'T COMMUNICATE | MALAYALAM RETROSPECT




Genre : Slice of life, comedy, romance, school
Written by :Tomohito Oda
Directed by : Ayumu Watanabe, Kazuki Kawagoe
Music : Yukari Hashimoto
Studio : OLM


എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട അനിമേ ആണ്  കോമി ക്യാൻറ് കമ്മ്യൂണിക്കേറ്റ്.

ഇച്ചിരി റൊമാൻസും ഒത്തിരി കോമെഡിയും ഉള്ള ഒരു ചെറിയ  അനിമേ ആണിത്. ഒരു ഫ്രഷ്‌നെസ്സും  മനസ്സ്  നിറക്കുന്നതുമായ  ഈ  അനിമേ സോഷ്യൽ ആങ്ക്സൈറ്റി എന്ന പ്രശ്നത്തെ കുറിച്ചും ഇതിൽ  സംസാരിച്ചു പോകുന്നു.

കഥ

ഹൈ സ്കൂൾ  വിദ്യാർദ്ധിനി ആയ  കോമിയുടെ കഥ ആണ്  കോമി ക്യാൻറ് കമ്മ്യൂണിക്കേറ്റ്. 
കോമി അതീവ സുന്ദരി ആണ്, ആര്  കണ്ടാലും ഒന്ന് നോക്കി നിന്നു പോകും, അത്രക്കും സുന്ദരി. സൗന്ദര്യം  മാത്രം  അല്ല എല്ലാ കഴിവിലും  മുന്നിലാണ്. ഇതുകൊണ്ട് ഒക്കെ തന്നെ  സ്കൂളിലെ  ഏറ്റവും പോപ്പുലർ ആയ  ആളാണ്  കോമി.

പക്ഷെ  ഒരൊറ്റ പ്രശ്നമേ ഉള്ളു, ആൾക്കാരോട് സംസാരിക്കാൻ പേടിയാണ്. കാരണം  ഭയങ്കര  സോഷ്യൽ അങ്സൈറ്റി, അതുകാരണം ഉള്ള കമ്മ്യൂണിക്കേഷൻ ഡിസ്ഓർഡറും .

എന്നിരുന്നാലും എല്ലാവരോടും സംസാരിക്കണം  എന്ന് കോമിക്ക് പയങ്കര  ആഗ്രഹം  ആണ്. പക്ഷെ  പറ്റുന്നില്ല. കുറഞ്ഞത്  ഒരു 100 കൂട്ടുകാരെ എങ്കിലും ഉണ്ടാക്കണം എന്നാണ് കോമിയുടെ ലക്ഷ്യം.

കോമിയുടെ അടുത്തിരിക്കുന്ന തദാനോ ആണ്  അവളുടെ ആദ്യ സുഹൃത്ത്‌. അങ്ങനെ തദാനോയും കോമിയും കൂടി  100 കൂട്ടുകാരെ കോമിക്ക് ഉണ്ടാക്കി കൊടുക്കണം  എന്ന ലക്ഷ്യത്തോടെ മുന്നേറുന്നതാണ് ഈ  രസകരമായ  അനിമേ യുടെ കഥ.


കഥാപാത്രങ്ങൾ

കോമി : കോമി ഷൂകോ ആണ്  പ്രധാന  കഥാപാത്രം. അടിപൊളി കഥാപാത്രം, അതുപോലെ  തന്നെ  വെറൈറ്റി ക്യാരക്ടർ ഡിസൈൻ. കാണാൻ നല്ല  രസം  ആണ്  കോമിയെ.
കാണാൻ മാത്രം  അല്ല സ്വഭാവത്തിലും.
മേൽ പറഞ്ഞ  പോലെ ചെറിയ  സാങ്കേതിക  തകരാർ  ഉണ്ടെന്നേ ഉള്ളു. നല്ല  പൊന്നും കൊടുത്ത കൊച്ചാണ് കോമി-സാൻ,One of the best.


ഉള്ള സാങ്കേതിക  തകരാർ  പരിഹരിക്കാൻ  കഠിനം  ആയി  പരിശ്രമിക്കുക  ആണ്  കോമി സാൻ.

വോയിസ്‌ ആക്ടര്സ് നു വല്യ  പണി  ഇല്ല എന്നായാലും.

തദാനോ ഹിറ്റോഹിറ്റോ :  കഥയുടെ  ഹീറോ എന്ന് വേണേൽ പറയാം. ഒരു ആവറേജ്  ഹൈ സ്കൂൾ  ബോയ് ആണ്  തദാനോ. എന്ന് വെച്ചാൽ എല്ലാത്തിലും ആവറേജ്.

തദാനോ യുടെ സ്പെഷ്യൽ പവർ  ആണ്  നിരീക്ഷണം. എല്ലാ ആൾക്കാരെയും നല്ല  പോലെ നിരീക്ഷിക്കും. 
ഒരു പാവം  ഹൈ സ്കൂൾ  ബോയ്.

നജിമി : ഈ  അനിമേ യിലെ എല്ലാവരുടെയും സുഹൃത്ത് ആണ്  നജിമി.നജിമിയുടെ ഫ്രണ്ട് അല്ലാത്ത ആരും  ഇല്ല
ഒരു പ്രത്യേക  ക്യാരക്ടർ ആണ്  പുള്ളി. സ്വന്തം  ജൻഡർ  മാറ്റി കളിക്കുന്ന ഒരു   സ്വഭാവം  ഉണ്ട്. നല്ല  കഥാപാത്രം ആണ്.

ഇനിയും ഉണ്ട് കൊറേ പേര്... ക്ലാസ്സിലെ കൊറേ പിള്ളേർ, കോമിയുടെ ഫാമിലി, തദാനോ യുടെ ഫാമിലി.. എല്ലാരും കൊള്ളാം. പ്രത്യേകിച്ച് കോമിയുടെ ഫാമിലി.

വരുന്ന  സീസണിൽ  ഒരു ക്യാരക്ടർ വരും മൻബാഗി ഇവളും  മെയിൻ ആണ്, അനിമെയിൽ ഇൻട്രോ ചെയ്തിട്ടില്ല ഇതുവരെ.

അനിമേഷൻ , സൗണ്ട്, അങ്ങനെ  സാങ്കേതികം

ഇച്ചിരി വെറൈറ്റി രീതിയിൽ  ഉള്ള സ്റ്റോറി ലൈൻ  ആണ്  ഇതിൽ, പക്ഷെ  നല്ല  രസം  ആണ്.
അനിമേഷൻ  കിടു ആണ്. അനിമേഷൻ  കാണാൻ തന്നെ  ഒരു ശാന്തതയും  സമാധാനവും  ആണ്. ബ്യൂട്ടിഫുൾ. ഈ  അനിമേ ക്കു പറ്റിയ  രീതിയിൽ  തന്നെ  ഉള്ള അനിമേഷൻ.

സൗണ്ട് മേഖലയും  കിടു. ഇൻട്രോ സോങ് ഒക്കെ കൊള്ളാം. മൊത്തത്തിൽ നല്ല  സൗണ്ട് ആക്ടിങ്ങും.


മൊത്തത്തിൽ ഒരിത്.

 മൊത്തത്തിൽ കിടു അനിമേ.  എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല  ഫീൽ  ഗുഡ് വൈബ്.

റൊമാൻസ് കുത്തി കേറ്റി വെറുപ്പിച്ചിട്ടില്ല. റൊമാൻസ് ഒക്കെ അതിന്റെ വഴിയേ  വരും  പോകും. എന്ജോയ്മെന്റ് ആണ്  മെയിൻ.

ഞാൻ  ഇപ്പോൾ ഇതിന്റെ മാങ്ക വായിച്ചോണ്ട് ഇരിക്കുവാണ്, അനിമേ  പോലെ തന്നെ  ആണ്  മാങ്കയും. ഇരുന്ന് വായിച്ചു പോകും.

ഭാവിയിൽ  ചെറിയ  ലവ്  ട്രൈആംഗിൾ ഒക്കെ വരുന്നുണ്ട്. പക്ഷെ  അതൊന്നും ക്ലിഷെ ആക്കി വെറുപ്പിച്ചിട്ടില്ല.

എനിക്ക് എന്നായാലും ഒത്തിരി ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് കോമി-സാൻ നെ♥️.

നല്ല  കോമഡി  ഉണ്ട്, സ്ലൈസ് ഓഫ് ലൈഫ് ആണ്, കണ്ടിരിക്കാൻ, ബിന്ജ് ചെയ്യാൻ പറ്റിയ  അനിമേ ആണ്. കോംപ്ലിക്കേറ്റഡ് കഥയും  അല്ല. സ്‌ട്രെസ് ഫ്രീ റീലാക്സിങ് അനിമേ.

നെറ്റ്ഫ്ലിക്സിൽ ഉണ്ട്. ചുമ്മാ കണ്ട് എൻജോയ് ചെയ്യ്.





Comments