Genre: Action, adventure, isekai, fantasy, harem,ecchi
Written by: Ryo Shirakome
Directed by: Kinji Yoshimoto (Season 1)
Akira Iwanaga ( season 2)
Music : Ryō Takahashi
Studio : Asread; white fox ( Season 1)
Studio mother (season 2)
ടിപ്പിക്കൽ ഇസെകൈ ജോൻറെ അനിമേ തന്നെയാണെന്ന് പറയാം അറിഫുരേറ്റ. ഓവർ പവർഡ് മെയിൻ ക്യാരക്ടർ ഉള്ള ഇസെകൈ ജോൻറെ യിലേക്ക് മറ്റൊരു അനിമേ.
എച്ചി ഹരേം ആക്ഷൻ അഡ്വൻചർ ഇസെകൈ ഫാന്റസി ജോൻറെയിൽ പെട്ട ഈ അനിമേ ചിലർക്ക് മടുപ്പടിക്കും പക്ഷെ വേണമെങ്കിൽ കണ്ടിരിക്കാം എന്ന രീതിയിൽ ഉള്ളതാണ്.
കഥ
ജപ്പാനിലെ ഒരു ക്ലാസ്സിലെ കുട്ടികളെ മുഴുവൻ മറ്റൊരു ലോകത്തേക്ക് അവിടുള്ളവർ വിളിച്ചു വരുത്തും. ആ ലോകത്തിലെ ഡീമൻസിൽ നിന്നും രക്ഷിക്കുന്ന ഹീറോകൾ ആകുക എന്നതാണ് ലക്ഷ്യം.
പക്ഷെ പിള്ളേർക്ക് ഇടയിൽ തന്നെ വിദ്വേഷവും തമ്മിൽ തല്ലും ഉണ്ടായിരുന്നു.
ആ കൂട്ടത്തിലെ ഏറ്റവും പാവം ആയിരുന്നു ഹജിമേ. ബാക്കി ഉള്ളവർക്ക് നല്ല മാജിക്കൽ പവർ കിട്ടുമ്പോൾ ഹജിമേയ്ക്ക് വലിയ പവർ ഇല്ലാത്ത ബേസിക് ആൽക്കമി മാജിക് ആണ് കിട്ടുന്നത്. കൂട്ടത്തിൽ ഏറ്റവും വീക്കസ്റ്.
അങ്ങനെ ഇരിക്കെ ഒരു ഡൻജ്യൻ റെയ്ഡ് നു ഇടയിൽ ഒരു സഹപാഠി ഹജിമേയെ ചതിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നു.
ഡൻജ്യന്റെ ആഴത്തിലേക്കു വീണ ഹജിമേ മരിച്ചെന്നു എല്ലാവരും വിചാരിക്കുന്നു.
പക്ഷെ ഭാഗ്യം കൊണ്ട് അവൻ വീഴ്ച അതിജീവിച്ചു.
അപകടകരമായ ഡൻജ്യനിൽ ഭീകരമായ ജീവികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഹജിമേയുടെ മുന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉള്ളു, ജീവിക്കുക.
ആ ഡൻജ്യൻ അവന്റെ ജീവിതം കീഴ്മേൽ മറിക്കുന്നു. അവന്റെ ഒറ്റപ്പെടലും ദേഷ്യവും അമർഷവും ദുഖവും പേടിയും ആത്മവിശ്വാസവും എല്ലാം അവനെ പുതിയ ഒരാൾ ആക്കുന്നു.
തന്റെ ബുദ്ധിശക്തിയും ആകപ്പാടെ ഉള്ള മാജിക്കൽ പവറും വെച്ച് അവൻ ആ ഡൻജ്യൻ ന്റെ ഓരോ അറകളും ക്ലിയർ ചെയ്ത് അതി ശക്തൻ ആവുന്നു.
അവന്റെ യാത്രയിൽ പല അനുയായികളെയും കണ്ടെത്തുന്നു. അങ്ങനെ അവരോടൊത്തുള്ള സഹസികമായ ഹജിമേ യുടെ കഥ പറയുന്ന അനിമേ ആണ് അറിഫുരേറ്റ.
കഥാപാത്രങ്ങൾ
ഹജിമേ നഗുമോ : ഇതാണ് കഥനായകൻ. ശക്തി കുറഞ്ഞതിനാലും സമർദ്യക്കാരൻ അല്ലാത്തതിനാലും ഒത്തിരി അവഗണന ഏറ്റുവാങ്ങിയതാണ് ഹാജിമേ, ഒരു അയ്യോ പാവം.
പക്ഷെ അവന്റെ ജീവിതത്തിൽ നടന്ന ആ സംഭവം അവന്റെ p പിന്നീട് ഉള്ള സ്വഭാവത്തെയും ജീവിതത്തെയും മാറ്റി മറിക്കും. വേറെ ഒരു കഥാപാത്രം പോലെ ആകും.
ക്യാരക്ടർ ഡിസൈൻ യൂണീക്ക് ആണ്. കഥയുടെ ആരംഭത്തിൽ സാദാ ലുക്ക് ആരുന്നു. പിന്നീട് കംപ്ലീറ്റെലി മാറും.
നല്ല ഓവർ പവർഡ് ആണ്. പിന്നെ പെൺപിള്ളേർ ഇവന്റെ പിറകെ ചത്തു കിടക്കുവാണെന്ന് തോന്നും.
യൂ : ഹജിമേ ഡൻജ്യനിൽ നിന്നും രക്ഷപ്പെടുത്തുന്ന ഒരു വാംമ്പയർ ആണ് യൂ. ഹജിമേ യുടെ ലൈഫ് പാർട്ണർ എന്ന് വേണേൽ പറയാം. നല്ല പവർ ഫുൾ ആണ്.
പിന്നെ പ്രധാന ക്യാരക്ടർസ് എന്ന് പറയുമ്പോ കവോരി, ഷേയ് എന്ന റാബിറ്റ് ഗേൾ, റ്റിയോ എന്ന ഡ്രാഗൺ ലേഡി ഒക്കെയാണ്.
ഇത്രേം പേരാണ് ഫസ്റ്റ് സീസണിൽ ഇവന്റെ ഹരേം.
തുടക്കത്തിൽ കഥാപാത്രങ്ങൾക്ക് ഒരു ഡെപ്ത് ഉണ്ടാരുന്നു. പിന്നീട് അങ്ങ് കൊളം ആകും. നായകനെ കെട്ടണം, പിള്ളേരെ ഉണ്ടാക്കണം എന്ന ലൈനിൽ വരും.
പക്ഷെ ഹജിമേയുടെ ക്യാരക്ടർ ഡെവലപ്പ്മെന്റ് കിടു ആണ്.
അനിമഷൻ, സൗണ്ട്, അങ്ങനെ ബാക്കി ഒക്കെ
നല്ല അനിമേഷൻ ആണ്, പ്രത്യേകിച്ച് അനിമേയുടെ തുടക്കത്തിൽ. പിന്നീട് സെക്കന്റ് സീസണിൽ താരതമ്യേന നല്ല അനിമേഷൻ ആണ്. ഫൈറ്റ് സീക്വൻസ് ഒക്കെ ഒരു സ്മൂത്ത് ഫീൽ ഉണ്ട്. കണ്ടിരിക്കാൻ നല്ല രസമുള്ള അനിമേഷൻ, മടുക്കില്ല.
പിന്നെ ബാക്ക്ഗ്രൗണ്ട് സ്കോർ, മ്യൂസിക് ഒക്കെ കൊള്ളാം.
വോയിസ് ആക്ടിങ്ങും നൈസ് ആണ്.
ആർട്ട് വർക്കും ഒരു ഡെപ്ത് ഒക്കെ ഉണ്ട്.
മൊത്തത്തിൽ ഒരു ഇത്
ഫസ്റ്റ് സീസൺ തുടക്കം കിടു ആക്കിയിട്ട് ബാക്കി കൊണ്ട് നശിപ്പിച്ച ആനിമേ ആണിത്. തുടക്കത്തിലേ മൂന്നാലു എപ്പിസോഡ് തീ ആണ് പിന്നെ ക്രിഞ്ച്ഫെസ്റ്റ്.
അനിമെയിൽ കഥ ഇച്ചിരി ഫാസ്റ്റ് പേസ് ആണ്. അതുകൊണ്ട് പല സംഭവങ്ങളും വിശദീകരിക്കുന്നില്ല. സെക്കന്റ് സീസണിൽ അതുകൊണ്ട് തന്നെ ഇമോഷനിൽ സീനിൽ ഒക്കെ എനിക്ക് ഒരു വികാരവും തോന്നിയില്ല.
ഫസ്റ്റ് സീസണിൽ പോപ്പുലർ ആയ സെക്ഷുവൽ ഫെറ്റിഷ് എല്ലാം ഉണ്ട്.
ആ ഡ്രാഗൺ ലേഡി യെ വെച്ചൊരു സീൻ ഒക്കെ ഉണ്ട്, സഹിക്കാൻ പറ്റൂല്ല.
ഒരു പാവം പൈയ്യൻ പെട്ടെന്നു ടഫ്, മാസ്സ് ഒക്കെ ആകുമ്പോ നമക്ക് പെട്ടെന്നു കണക്ട് ചെയ്യാൻ പറ്റൂല്ല. ചെല ഐറ്റം ഒക്കെ ആസ് പുള്ള് ആണ് രണ്ട് സീസണിലും.
ഞാൻ ഇതിന്റെ ഒറിജിനൽ റെട്രോസ്പെക്ട് രണ്ടാം സീസൺ ഇറങ്ങുന്നതിന്റെ മുന്നേ എഴുതി തീർന്നത് ആണ്. പക്ഷെ അതിനുള്ളിൽ സെക്കന്റ് സീസൺ വന്നുപോയി.
സെക്കന്റ് സീസൺ അനിമേഷൻ മാത്രം കൊള്ളാം. കഥയിലേക്കും കഥാപാത്രത്തിലോട്ടും ഒരു കണക്ഷൻ കിട്ടുന്നില്ല. പിന്നെ ക്രിഞ്ച് നല്ല പോലെ കൂടിയിട്ടും ഉണ്ട്.
മാങ്ക യിലെ ഒത്തിരി കാര്യങ്ങൾ അനിമെയിൽ ഒഴിവാക്കി നല്ല ഫാസ്റ്റ് പേസ് ൽ തന്നെ ആണ് അനിമേ പോകുന്നത്.
ചുമ്മാ ഇരുന്ന് കണ്ടു നോക്കാം.
ഈ ജോൻറെ കോമ്പോ അനിമേ ഇഷ്ടം ഉള്ളവർ ഒന്ന് കണ്ടു നോക്ക്.
Comments
Post a Comment