The Rising Of The Shield Hero | Malayalam Retrospect

Genre: Isekai, Dark Fantasy, Action
Written By : Aneko Yusagi
Directed By:  Takao Abo ( season 1)
Masato Jinbo ( season 2)
Music by: Kevin Penkin
Studio : Kinema Citrus
Episodes : 25

ഇസെകൈ  ജോൻറെ അനിമേയിൽ നിന്നും മറ്റൊരു  വജ്രം  കൂടി. നമ്മളെ  വല്ലാണ്ട് അങ്ങ്  അടുപ്പിച്ചു കളയും  ഈ  അനിമേ.

എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു അനിമേ ആണ്  റൈസിംഗ് ഓഫ് ദി  ഷീൾഡ്  ഹീറോ.

ഇതിന്റെ കഥയാണ്  മെയിൻ, പിന്നെ ക്യാരക്ടർ ഡെവലപ്പ്മെന്റും. ഇതൊരു  ഡാർക്ക്‌ ഫാന്റസി അനിമേ ആണ് അതുകൊണ്ട് സംഭവം  ഒക്കെ ഇച്ചിരി ഡാർക്ക്‌ ആണ്..

കഥയിലേക്ക്  വരാം.

കഥ

നവോഫുമി  എന്ന സാധാരണക്കാരൻ ആയ പാവം  ആയ  ജപ്പാനീസ് യുവാവ് ആണ്  കഥാ  നായകൻ.

പെട്ടെന്ന് നവോഫുമിയെ  ഒരു പാരലൽ  ലോകത്തിലേക്കു ഹീറോ ആകാൻ വിളിച്ചു വരുത്തും.
നവോഫുമി  മാത്രം  അല്ല വേറെ മൂന്ന് പേരും കൂടി ഉണ്ട് ഹീറോ ആയിട്ട്, അവരും  മറ്റു പാരലൽ  ലോകത്ത് നിന്നും വന്നവർ  ആണ്.

നവോഫുമിക്ക്  ഇങ്ങനെ ഒരു പാരലൽ  ലോകത്തെ കുറിച്ച് ഒരു പിടിയും ഇല്ലായിരുന്നു.
പക്ഷെ  ബാക്കി മൂന്ന് പേർക്കും ഇവിടെ നടക്കുന്ന സംഭവങ്ങളെ  കുറിച്ച് പരിചിതർ  ആയിരുന്നു.

ഓരോ ഹീറോ യ്ക്കും ഓരോ ആയുധങ്ങൾ  ഉണ്ട്. ആ  ആയുധത്തിന്റെ പേരിൽ ആണ്  ഹീറോ അറിയപ്പെടുന്നത്.

നവോഫുമിക്കു കിട്ടുന്നത് ഷീൾഡ് ആണ്, പുള്ളിക്ക് ഡിഫെൻസും ഹീലിംഗും ആണ്  മെയിൻ. ബാക്കി മൂന്നുപേർക്കും വാൾ, അമ്പും വില്ലും, കുന്തം  എന്നീ ആയുധങ്ങൾ ആണ്  കിട്ടുന്നു.

പക്ഷെ  ഷീൾഡ്  ഹീറോ ക്കു ആ  ലോകത്തു വലിയ  വില  ഒന്നും ഇല്ലായിരുന്നു. ഒരു ഹീറോ എന്ന പരിഗണന  പോലും കൊടുത്തിരുന്നില്ല.

(ഇനി ചെറിയ  SPOILER ഉണ്ട് )

രാജാവിന്റെ മുന്നിൽ വന്ന്‌ ഷീൾഡ്  ഹീറോ നല്ല  അവഗണന  നേരിടും മാത്രമല്ല  നവോഫുമിയുടെ  സ്‌ക്വാഡിൽ ചേരാൻ  ഒരു യോദ്ധാക്കൾ പോലും തയ്യാറാവുന്നും ഇല്ലായിരുന്നു.

പക്ഷെ  ഒരു പെൺകുട്ടി നവോഫുമിയുടെ  സ്‌ക്വാഡിൽ ചേരും.   അത്‌ അവിടുത്തെ രാജകുമാരി  ആയിരുന്നു.
അവൾ  നവോഫുമിയെ ചതിച്ച് പൈസയും  കവർന്ന്‌  ബലാൽസംഗം ചെയ്തു  എന്ന് ആരോപിച്ചു അവന്റെ സ്ഥാന മാനങ്ങളിൽ  നിന്നും താഴെ  ഇറക്കും.

അവരുടെ  അവഗണയും, ഒറ്റപ്പെടുത്തലും, വഞ്ചനയും  അനുഭവിക്കേണ്ടി വരുന്ന  നവോഫുമി  തിരിച്ചു പോരാടാൻ തന്നെ  ഒരുങ്ങും.

അങ്ങനെ അപമാനിതൻ  ആയ  ഒരു ഹീറോ യുടെ കഥ  ആണിത്.

കഥാപാത്രങ്ങൾ

നവോഫുമി : ഒരു സാധാരണക്കാരൻ  ആയിരുന്ന  യുവാവ് ആണ്  നവോഫുമി. ഹീറോ ആയ  ശേഷം  വലിയ  ഒരു ഉത്തരവാദിത്വം  തലയിൽ  വരുന്നു.

പക്ഷെ  ഒരു ചതിവിൽ  പെട്ട് ജീവിതം  കീഴ്മേൽ മറിഞ്ഞ  നവോഫുമിക്കു ആ  ലോകത്തു വേറെ ആരും ഒരു ആശ്രയത്തിന് ഇല്ലായിരുന്നു.

അവഗണനയും , ഒറ്റപ്പെടലും, കളിയാക്കലും, ഒക്കെ നവോഫുമിയുടെ  കഥാപാത്രത്തെ  എത്രത്തോളം  മാറ്റുന്നു എന്ന് നമക്ക്  അനുഭവിച്ചറിയാൻ പറ്റുന്നുണ്ട്.

പെട്ടെന്ന് തന്നെ  സിംപതി  പിടിച്ചു പറ്റും.

കിടുക്കാച്ചി കഥാപാത്രം  ആണ്  നവോഫുമി.

ഷീൾഡ്  അല്ലാതെ വേറെ ഒരു ആയുധവും  ഉപയോഗിക്കാൻ പറ്റില്ല പുള്ളിക്ക്. പക്ഷെ  ആ ഒരു കുറവ്  ബുദ്ധിശക്തി  കൊണ്ടും ദൃഡ നിശ്ചയം  കൊണ്ടും മറികടക്കും.

നവോഫുമി  എന്ന കഥാപാത്രം  വലിയ  ഒരു ഇൻസ്പിറേഷൻ  ആണ്. ഈ  ലോകം  തന്നെ  എതിരെ  നിന്നാലും തള്ളി  പറഞ്ഞാലും  മുന്നോട്ട് പോകാൻ ഉള്ള ആത്മധൈര്യം  തരുന്ന  ഒരു കഥാപാത്രം.

റാഫ്താലിയ : ഒരു ഡെമി ഹ്യൂമൻ പെണ്ണാണ് റാഫ്താലിയ. നവോഫുമി  ഒരു അടിമ  വ്യാപാരിയുടെ കൈയ്യിൽ നിന്നും മേടിക്കുന്നതാണ് അവളെ.

റാഫ്താലിയയും ജീവിതത്തിന്റെ  കഷ്ടപ്പാട്  വളരെ  ചെറുപ്പത്തിലേ അനുഭവിച്ചതാണ്.

അടിമ  ആണെങ്കിലും നവോഫുമി  അവളെ സ്വന്തം  ജീവന്  തുല്യം  ആണ്  സ്നേഹിക്കുന്നത്.

വേറെ ഒരു ആയുധവും  ഉപയോഗിക്കാൻ പറ്റാത്ത  നവോഫുമിയുടെ  വാൾ  ആണ്  റാഫ്താലിയ.

ഇവരുടെ  റിലേഷൻഷിപ്പ്  ഒത്തിരി ഇഷ്ടപ്പെട്ടു.

ഫിലോ :  ഫിലോ ഒരു പക്ഷി  ആണ്. പക്ഷെ  മനുഷ്യ  രൂപവും  പ്രാപിക്കും. നല്ല  ക്യൂട്ട് ക്യാരക്ടർ ആണ്. ക്യൂട്ട് ആണെന്ന് കാണിക്കാൻ ഉള്ള വെർപ്പീര് പരുപാടി  ഇവിടെ തോന്നിയില്ല.
അതുപോലെ  തന്നെ  നല്ല  ഡെപ്ത് ഉള്ള കഥാപാത്രം.

ഇവർ  മൂവരും  ആണ്  മെയിൻ.

ഇനിയും ഉണ്ട് ഇഷ്ടം  പോലെ കഥാപാത്രങ്ങൾ.

ചിലരെ ശെരിക്കും അങ്ങ് വെറുത്തു പോകും.
എന്താണേലും നല്ല കൊറേ കഥാപാത്രങ്ങൾ  ഉണ്ട്. നെഗറ്റീവ് ഷെയ്ഡ് ആണേലും  പോസിറ്റീവ് ആണേലും  കൊള്ളാം.

കൊഴപ്പം  ഇല്ലാത്ത ക്യാരക്ടർ ഡിസൈനും ആണ്.

അനിമേഷൻ, സൗണ്ട്  അങ്ങനെ ബാക്കി കാര്യങ്ങൾ.

സൂപ്പർ അനിമേഷൻ  ആണ്. ഫൈറ്റ് സീക്വൻസ് ആണേലും, സ്റ്റിൽസ് ആണേലും കാണാൻ നല്ല  രസം  ആണ്.
അനിമേഷനിൽ ഒട്ടും പിറകിൽ  അല്ല.

അതുപോലെ  മ്യൂസിക്, ബിജിഎം ഒക്കെ കൊള്ളാം.

വോയിസ്‌ ആക്ടിങ് മികച്ചതായിട്ട് തോന്നി.

മൊത്തത്തിൽ ഈ  മൂന്ന് കാര്യങ്ങൾ നല്ല സ്റ്റാൻഡേർഡ് ഉള്ളതായിരുന്നു.

മൊത്തത്തിൽ ഒരിത്.

ഞാൻ  വിചാരിച്ചതിലും  ഇമോഷണൽ  ആയിരുന്നു ഈ  അനിമേ. കഥാപാത്രങ്ങളുടെ  വികാരങ്ങൾ  നമ്മളുടേതായി  തോന്നി.
ഇഷ്ടപ്പെടേണ്ടവരെ  ഭയങ്കരയിട്ട്  ഇഷ്ടപ്പെട്ടും. വെറുത്തവരെ  ശെരിക്കും വേറുത്തും  പോയി.

ചെറുതായിട്ട് കരയാൻ  ഉള്ള സീൻ  ഒക്കെ ഉണ്ട്.

മൊത്തത്തിൽ എനിക്ക് ഈ  അനിമേ ഒത്തിരി ഇഷ്ടപ്പെട്ടു. ഞാൻ  അവരുടെ  കൂടെ  അവരുടെ  ലോകത്തു മുഴുകി  ഇരിക്കുവാരുന്നു.

2022 ൽ  അടുത്ത സീസൺ  വരുമെന്ന് അനൗൺസ്  ചെയ്തിട്ടുണ്ട്.
കട്ട  വെയ്റ്റിംഗ്.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു അനിമേ..
ഒത്തിരി ഇഷ്ടപ്പെട്ടു.

Comments