DEVIL IS A PART TIMER | Malayalam Retrospect

Genre: Comedy,Fantasy,Action
Written By: Satoshi Wagahara
Directed By: Naoto Hosoda
Music: Ryosuke Nakanishi
Studio: White Fox
Original Run: April 4, 2013 - June 27, 2013 ( season 1)
Episodes: 13 ( season 1)


കിടുക്കൻ അനിമേ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
സാധാരണ  ഭൂമിയിൽ  നിന്നു വേറെ ലോകത്തോട്ടു പോകുന്നതാണല്ലോ  കഥ. ഇവിടെ നേരെ തിരിച്ചാണ്.

അത്യാവശ്യം  മാസ്സും, ഒത്തിരി ചിരിക്കാനും എൻജോയ് ചെയ്യാനും ഒക്കെയുള്ള ഒരു കിടിലൻ  അനിമേ ആണ്  ഡെവിൾ ഈസ്‌ എ പാർട്ട്‌ ടൈമർ.

ഞാൻ  നല്ല  പോലെ ആസ്വദിച്ചു കണ്ടു തീർത്ത  അനിമേ..

കഥയിലേക്ക്  വരാം.

കഥ

കഥാ  നായകൻ  മാറ്റാരുമല്ല ചെകുത്താൻ ആണ്. പുള്ളി വളരെ  ക്രൂരമായി മറ്റൊരു ലോകം  ഭരിച്ചോണ്ട് ഇരിക്കുവാരുന്നു.

അങ്ങേരെ മടുത്ത് അവിടുത്തെ നാട്ടിലെ ആൾക്കാരും ഹീറോ കളും രാജാക്കന്മാരും എല്ലാം  ചെകുത്താനെതിരെ  യുദ്ധം പ്രഖ്യപിക്കും.

യുദ്ധത്തിൽ ഏകദേശം  തോൽക്കും എന്നായപ്പോൾ  പുള്ളി ഒരു പോർട്ടൽ ഉണ്ടാക്കി അതിൽ  കൂടി  രക്ഷപെടും. കൂടെ  മന്ത്രി അൽസിയർ കൂടി  ഉണ്ട്.

ആ  പോർട്ടൽ നേരെ വരുന്നത്  ഭൂമിയിലേക്ക് ആണ്. അതും  ഇപ്പോളത്തെ ടോക്യോ വിൽ.

ഭൂമിയിൽ  വന്ന്‌ പെട്ടുപോയ അവസ്ഥ  ആയി. ഇവിടെ മാജിക്‌ ഇല്ലാത്തതു കൊണ്ട് പുള്ളിക്ക് ഒന്നും ചെയ്യാനും പറ്റില്ലാത്ത അവസ്ഥ.
അതുകൊണ്ട് ചെകുത്താനും അൽസിയറും മനുഷ്യ  രൂപം  പ്രാപിക്കും.

ഇതിനിടക്ക് അൽസിയർ വിശന്നു  ബോധം  കേട്ടു പോകുന്നൊക്കെ ഉണ്ട്. അതുകൊണ്ട് ഭൂമിയിൽ  ജീവിക്കേണ്ടത്  കൊണ്ടും, തിരിച്ചു പോകുവാൻ വഴി  കണ്ടെത്താനും രണ്ടു പേരും ഒരു ചെറിയ  അപാർട്മെന്റ് വാടകക്ക്  എടുത്തു താമസിക്കാൻ  തൊടങ്ങും. ചെകുത്താൻ ആണേൽ  അവിടുള്ള Mc. Ronald ൽ  പാർട്ട്‌ ടൈം ജോലിക്ക് പോകും.

ചെകുത്താൻ പണിക്കു പോകുമ്പോൾ വീട്ടുകാര്യം നോക്കുന്നത് അൽസിയർ ആണ്. ഇവർ  അങ്ങനെ സമാധാനപരവും  സാധാരണവുമായ  ജീവിതം  ജീവിച്ചു വരുമ്പോൾ ആണ് എമിലിയ  എന്ന ഹീറോ അവരുടെ  മുന്നിൽ വരുന്നത്.

പുള്ളിക്കാരി ആണ്  ചെകുത്താനെ പണ്ടത്തെ ലോകത്തു നിന്നും ആട്ടി ഓടിച്ചത്. പുള്ളിയെ ഫോളോ  ചെയ്ത് വന്ന  എമിലിയയും ഭൂമിയിൽ  പെട്ടു പോകും.

പിന്നീട് ഇവരുടെ ജീവിതത്തിൽ  നടക്കുന്ന  രസകരമായ  കാര്യങ്ങൾ ഒക്കെയാണ് ഈ  അനിമേ യുടെ കഥ.

കഥാപാത്രങ്ങൾ

സദാവോ മാവോ : ചെകുത്താൻ ഭൂമിയിൽ  സ്വീകരിച്ച  പേരാണ് സദാവോ  മാവോ.
ടെറർ ലുക്ക്‌ ആരുന്നേലും ഭൂമിയിൽ  വന്ന  ശേഷം  ഒരു സാദാ പൈയ്യന്റെ രൂപത്തിൽ ആണ്.
ഇവിടെ വന്നതിനു ശേഷം മാജിക്‌ കുറവായതുകൊണ്ടും  പട്ടിണി കാരണവും  ആണ്  മാവോ പണിക്കു പോകുന്നത്.
പണ്ട് ലോകം  മുഴുവൻ  കീഴടക്കണം  എന്നാരുന്നു ആഗ്രഹം പക്ഷെ  ഇപ്പൊ Mc. Ronald ലെ മാനേജർ  ആകണം  എന്നാണ്.

ഒരു സൈക്കിൾ ഒക്കെ ഉണ്ട് പേര് ഡുള്ളഹാൻ ( സാധാരണ  ടെറർ  ക്യാരക്ടർ നു ആണ്  ഈ  പേര് ).

കോമഡി  ടൈമിൽ കോമഡിയും, സീരിയസ് ആയാൽ  കട്ട  മാസ്സും ആണ്..

അൽസിയർ : ചെകുത്താന്റെ വിശ്വസ്ഥൻ  ആയ  സേവകൻ, ശക്തൻ  ആയ വലം  കൈ. പക്ഷെ  ചെറിയ  പ്രശ്നം  കാരണം  ഇപ്പൊ വീട്ടുപണി  പണി  ഒക്കെയാണ്.
നല്ല  കിടു കോമഡി  ക്യാരക്ടർ.

എമിലിയ :  പുള്ളിക്കാരത്തി ശക്തയായ  ഹീറോ ആണ്. പക്ഷെ  ഇവിടെ വന്ന്‌ ഏതോ  കമ്പനിയിൽ  ജോലിക്ക് പോകുന്നു. മാവോ യെ രഹസ്യ  നിരീക്ഷണം  ചെയ്യുക  എന്നതാണ്  ഹോബി.

ലൂസിഫർ : ചെകുത്താന്റെ ഇടം  കൈ. ഒരു പ്രത്യക  കഥാപാത്രം ആണ്. ജീവിക്കാൻ കമ്പ്യൂട്ടറും ഭക്ഷണവും  മതി.

ഇനിയും ഉണ്ട് കഥാപാത്രങ്ങൾ  പക്ഷെ  ഇവരൊക്കെ ആണ്  മെയിൻ. എല്ലാവരും നല്ല  രസം  ആണ്. നല്ല  ക്യാരക്ടർ ഡിസൈനും.

ആനിമേഷൻ, സൗണ്ട്, അങ്ങനെ ബാക്കി കാര്യങ്ങൾ

2013 ൽ  ഇറങ്ങിയത്  ആണ്, അങ്ങനെ വെച്ച് നോക്കുമ്പോൾ നല്ല  കിടു അനിമേഷൻ. ഇപ്പളും കാണാൻ പടക്കൻ  ആണ്. നല്ല  അനിമേ ക്ക് വേണ്ട ആ  ഒരു ഫ്ലോ ഒക്കെ ഉണ്ട്. കണ്ടിരിക്കാൻ നല്ല  രസം  ആണ്.
ആർട്ട്‌ വർക്കും നല്ലതാണ്  ബോർ  അടിപ്പിക്കത്തേ ഇല്ല.

ചില  സീക്വൻസ് ഒക്കെ മാസ്സ് ആണ്.. രോമാഞ്ചം ഉണ്ട്.

സൗണ്ട് ഡിസൈൻ  ഒക്കെ കിടു, അനിമെയും ആയി  അങ്ങ് ഒഴുകി  പോകുന്ന പോലെ തന്നെ  ആരുന്നു.

വോയിസ്‌ ആക്ടിങ്ങും നല്ലതാരുന്നു.

മൊത്തത്തിൽ ഒരു ഇത് 

അത്യാവശ്യം  ചിരിക്കാനും, ചുമ്മാ കൂറ  കോമഡി  അല്ല നല്ല  ക്ലാസ്സ്‌ സാദനം  തന്നെ  ആണ്, രോമാഞ്ചം കൊള്ളാനും പറ്റിയ  അനിമേ ആണ്.

ഓർത്തോർത്തു ചിരിക്കാൻ ഉള്ള കൊറേ ഉണ്ട്, മാസ്സിന് മാസ്സും.

എനിക്ക് ഈ  അനിമേ ഇച്ചിരി അണ്ടർ റേറ്റഡ് ആയി  തോന്നി. അങ്ങനെ അധികം  ആരും  പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ  2022 വിൽ സെക്കന്റ്‌ സീസൺ  ഉണ്ടെന്നാണ് ഒരു കേട്ടു കേൾവി.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു അനിമേ ആണ്. 
ഞാൻ  നല്ല  പോലെ ആസ്വദിച്ചു രസിച്ചു കണ്ട  അനിമേ ആണിത്. അതും  ബിന്ജ് അടിച്ചു.

ഒന്ന് ട്രൈ ചെയ്തു  നോക്ക്..

Comments