TSUKIMICHI - MOONLIT FANTASY | Malayalam Retrospect

Genre: Isekai,fantasy, action, adventure
Written by: Kei Azumi
Directed by: Shinji Ishihira
Music: Yasuharu Takanashi
Studio: C2C
Episodes: 12 (season 1)


ഇത്  ഇസെകൈ  ജോൻറെ യിലെ നല്ലൊരു അനിമേ ആണ്.

സ്വഭാവികമായ  ഇസെകൈ  ജോൻറെ അനിമെയിൽ നിന്നും ഈ  അനിമേയെ വേർതിരിക്കുന്ന ഫാക്ടർ എന്ന് വെച്ചാൽ നായകൻ ഒരു സ്റ്റീരിയോടൈപ്പിനെ തകർത്ത്  ഓവർ പവർഡ്  ആയി  വരുന്നതും, ആ  ലോകത്തിലെ ദൈവത്തെ  തന്നെ വെല്ലുവിളിക്കുന്ന രീതിയിൽ  നിക്കുന്നതും ഒക്കെ യാണ്.

എനിക്ക് ഇസെകൈ  ജോൻറെ യോട് പ്രത്യേകം  ഒരു താൽപ്പര്യം  ഉള്ളതുകൊണ്ട് കുത്തി ഇരുന്നു കണ്ടതാണ്. നിരാശപ്പെടുത്തിയില്ല നല്ല  ആനിമേ  ആണ്.

കഥ

ജപ്പാനിൽ ജീവിച്ചിരുന്ന ഒരു ടീൻഏജർ  ആണ് മകോട്ടോ മിസുമി.
മകോട്ടോയുടെ അച്ഛനും അമ്മയും മറ്റൊരു ലോകത്തിലെ ദൈവവും  ആയിട്ട് ഉണ്ടാക്കിയ ഒരു പ്രത്യേക  കരാറിന്റെ പുറത്ത് മകോട്ടോയെ ആ  ദേവത  ആ ലോകത്തേക്ക് അവിടുത്തെ ഹീറോ ആകാൻ കൊണ്ട് പോകും.

പക്ഷെ  ദേവതയുടെ  മുന്നിൽ ചെല്ലുമ്പോൾ ആണ്  കളി  മാറുന്നത്. മകോട്ടോയെ കാണാൻ ഒട്ടും സൗന്ദര്യം  ഇല്ലെന്നു പറഞ്ഞു  ദേവത  സ്വർഗത്തിൽ നിന്നും അവനെ  തോഴോട്ട് ഇടും.
ഒരു ഹീറോ എന്ന ടൈറ്റിലോ, സ്പെഷ്യൽ പവറോ  കൊടുക്കാതെ യാണ് ചവിട്ടി  പുറത്താക്കുന്നെ.
മാത്രമല്ല  മനുഷ്യ ഭാഷ  ഒഴിച്ച് ബാക്കി എല്ലാ ഭാഷയും  മനസിലാക്കാനുള്ള കഴിവ്  ശപിച്ചു  കൊടുക്കും ഒരു ഔദാര്യം  പോലെ എന്ന് വേണേൽ കരുതാം.
മനുഷ്യ  വാസ  മേഖലയിൽ  നിന്നും അകലെ  ഒരു തരിശ്  ഭൂമിയിൽ  ആണ്  അവൻ  വന്ന്‌ വീഴുന്നത്.

പക്ഷെ  ഭീമിയുടെയും  ആ  ലോകത്തിന്റെയും എന്തോ പ്രത്യേകത  കൊണ്ട് അവനു  മുടിഞ്ഞ ശക്തി  കിട്ടും മാത്രം  അല്ല മാജിക്കൽ പവറും. ഇച്ചിരി ഓവർ  പവർഡ്  ആയെന്ന് ചുരുക്കം.

എങ്ങനെ എങ്കിലും ഈ  അവസ്ഥയിൽ  നിന്നും അതിജീവിക്കാൻ  ഉള്ള പുറപ്പാടിൽ അവൻ  പല  തരത്തിൽ  ഉള്ള ഡെമി -ഹ്യുമൻസി നേയും, അതുപോലെ  മനുഷ്യർ  അല്ലാത്ത പല  വർഗ്ഗത്തിൽ ഉള്ള ആൾക്കാരെയും ജീവികളെയും  കാണുകയും  അവരൊക്കെ മകോട്ടോ യുടെ കൂടെ  കൂടുകയും  ചെയ്യും.

ഇവരെ  ഒക്കെ വെച്ച് ചെറിയ  ഒരു കമ്മ്യൂണിറ്റി തന്നെ  മകോട്ടോ ഉണ്ടാക്കും.

മനുഷ്യന്മാരെ കാണാനും സംസാരിക്കാനും അതിയായ  ആഗ്രഹം  ഉണ്ടെങ്കിലും അവനു  അത്‌ സാധിച്ചിരുന്നില്ല. മാത്രവല്ല  അവിടുത്തെ ദേവത  ഒരു ടൈപ്പ് സാധനം  ആണ്..

അതുകൊണ്ടൊക്കെ തന്നെ ആ  ലോകത്തെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടുകാരുടെ കൂടെ  മകോട്ടോ ഇറങ്ങി പുറപ്പെടുന്നതാണ്  ഈ  അനിമേ യുടെ കഥ.


കഥാപാത്രങ്ങൾ


മകോട്ടോ മിസുമി  :  ഈ  അനിമേയുടെ നായകൻ  ആണ്  പുള്ളി. നല്ലൊരു കഥാപാത്രം.
കാണാൻ ഭംഗിയില്ല  എന്ന പേരിൽ പുറം  തള്ള പെട്ടവൻ  അതുകൊണ്ട് ചെറിയ  സിമ്പതി  ഒക്കെ തോന്നാം.
എന്നുവെച്ച് ഇൻട്രോവെർട്ട് അല്ല അവൻ. എല്ലാ സാഹചര്യത്തെയും  പോസിറ്റീവ് രീതിയിൽ  തന്നെ  ആണ്  കാണുന്നത്.
അത്യാവശ്യം  കോമഡി  ഒക്കെ ഉള്ള ഒരു ഫൺ  ക്യാരക്ടർ ആണ് .

ചെറുതായിട്ട് ഓവർ  പവർഡ്  ആണെങ്കിലും, നല്ല  പോലെ കഷ്ടപ്പെട്ടിട്ട് ആണ്  മാജിക്‌ ഒക്കെ പഠിക്കുന്നത്.

എല്ലാ വർഗ്ഗത്തിലെ ജീവികളുടെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വിവേചനം  ഇല്ലാതാക്കുക എന്നതൊക്കെയാണ് ലക്ഷ്യം.

കൊഴപ്പം  ഇല്ലാത്ത ക്യാരക്ടർ ഡിസൈൻ  ആണ്.

മകോട്ടോയെ കൂടാതെ  ടോമോ എന്ന ഡ്രാഗൺ ലേഡി, മിയോ എന്ന എട്ടുകാലി സ്ത്രീ, ഷികി  എന്ന ലിച്, എമ്മ, എന്ന കഥാപാത്രങ്ങളും  ഉണ്ട്. ഒരു പേർസണൽ  ഹരേം  തന്നെ  ഉണ്ടെന്ന് വെച്ചോ. ഇവരെല്ലാം മകോട്ടോയോടു ലോയൽറ്റി പ്രഖ്യപിച്ചു അവനെ  സേവിക്കുന്നവർ ആണ്.

അത്യാവശ്യം  ക്യാരക്ടർസ് ഒക്കെ ഉണ്ട്, ചിലതൊന്നും  പോരാ.. ചെലത്തൊക്കെ കൊള്ളാം.

അനിമേഷൻ, സൗണ്ട്, അങ്ങനെ ബാക്കി കാര്യങ്ങൾ

നല്ല  അനിമേഷൻ ആണ്.. അനിമേക്ക് വേണ്ട ആ  ഒരു ഒഴുക്ക് ഉണ്ട്.
ചില  ആക്ഷൻ  സീക്വൻസ് ഒക്കെ വിചാരിക്കാതെ  രോമാഞ്ചം തന്നു. കിടു ഐറ്റം ആരുന്നു അതൊക്കെ.

സൗണ്ട് മേഖലയും  വോയിസ്‌ ആക്ടിങ്ങും ഒക്കെ മികച്ചു നിന്നു.

എന്തായാലും എനിക്ക് കല്ലുകടി  ഒന്നും തോന്നിയില്ല. നല്ല  രീതിക്  എൻജോയ് ചെയ്ത് കാണാൻ പറ്റി.

മൊത്തത്തിൽ ഒരു ഇത്

എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു. ബിഞ്ച് അടിച്ചാണ് കണ്ടു തീർത്തത്.

പ്രതീക്ഷിക്കാതെ  വന്ന കിടിലൻ  ആക്ഷൻ  സീൻ  ആണ്  കലക്കിയത്.

'That time i got reincarnated as a slime' മും ആയിട്ട് നല്ല  സാമ്യം ഉണ്ട്. ഇതിൽ  ഏതാണോ  ആദ്യം ഇറങ്ങിയേ എന്നൊന്നും അന്വേഷിക്കാൻ മെനക്കെടുന്നില്ല.

എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു, ഞാൻ  നല്ല  പോലെ എൻജോയ് ചെയ്താണ്  കണ്ടത്.

ഇസെകൈ, ഫാന്റസി, ആക്ഷൻ, ഹരേം  ആയ ഓവർ പവർഡ്  നായകൻ  ഉള്ള അനിമേ കാണാൻ താൽപ്പര്യം  ഉള്ളവർ ഒന്ന് കണ്ടു നോക്ക്..



Comments