CAUTIOUS HERO : The Hero Is Overpowered but Overly Cautious | Malayalam Retrospect

Genre : Fantasy, Comedy, Isekai, Action
Written by : Light Tuchini
Directed by : Masayuki Sakoi
Studio :White Fox
Episodes : season 1 (12)

ഇസെകൈ അനിമേ എല്ലാം നോക്കികൊണ്ടിരുന്നപ്പോൾ ആണ് കോഷ്യസ് ഹീറോ കണ്ണിൽ പെട്ടത്. അത്‌ ഞാൻ  അങ്ങനെ വാച്ച് ലിസ്റ്റിൽ ഇട്ടു പിന്നീട് കഴിഞ്ഞ  ദിവസം  ആണ്  കാണാൻ മൂഡ് തോന്നിയത് 

ഞാൻ  പ്രതീക്ഷിച്ചതിൽ  കൂടുതൽ  ഈ  അനിമേ എന്നെ പിടിച്ചിരുത്തി. ആദ്യ രണ്ടു മൂന്ന് എപ്പിസോഡ് കഴിഞ്ഞ് മുഴുവൻ  കുത്തി ഇരുന്നു കണ്ടു.

നല്ലൊരു അനിമേ അത്യാവശ്യം  ചിരിക്കാനും ഉണ്ട്. അതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടു.

കഥ
 ദൈവങ്ങൾക്ക് ഓരോ ലോകവും അവിടുള്ള ഡീമൻ  ലോർഡ് ന്റെ കൈയ്യിൽ നിന്ന് രക്ഷിക്കാൻ ഉള്ള ദൗത്യം അസ്സയിന്മെന്റ് പോലെ കൊടുക്കുന്ന ഒരു ഏർപ്പാടുണ്ട്.

റിസ്റ്റാർട്ടെ എന്ന ദേവതക്കു  കിട്ടിയത്  ഏറ്റവും ദുർഘടം പിടിച്ച ഒരു  S- റാങ്ക് ലോകം  ആയിരുന്നു. അപ്പോൾ ആ  ലോകം  രക്ഷിക്കാൻ ഒരു ഹീറോ യെ കൂടി വേണമല്ലോ.

റിസ്റ്റാർട്ടെയുടെ മുന്നിൽ കൊറേ പേരുടെ റെസ്യുമെ ഇരിപ്പുണ്ട്, അതുനോക്കിയാണ് ഹീറോയെ തിരഞ്ഞെടുക്കുന്നത്.
പെട്ടെന്നാണ് ബാക്കി ഉള്ളവരെകാളും സ്കിൽസും ലെവലും  ഒക്കെ കൂടിയ സെയ്യ യുടെ റെസ്യുമെ കണ്ണിൽ പെടുന്നത്. പിന്നെ ഒന്നും നോക്കിയില്ല, അപ്പോൾ തന്നെ സെയ്യ യെ സമ്മൺ  ചെയ്യാൻ ഉള്ള ഏർപ്പാട് ചെയ്ത് , അവനെ  ആവാഹിച്ചു വരുത്തും.

അങ്ങനെ ഹീറോ വരും. കാണാൻ കിടു, നല്ല  ശക്തിയും, ബുദ്ധിയും ഉണ്ട്. പക്ഷെ  ഒരൊറ്റ പ്രശ്നമേ  ഉള്ളു, പുള്ളിക്ക് ഒടുക്കത്തെ ജാഗ്രത  ആണ്.
അതായതു , ഒരു എക്സാം അറ്റൻഡ് ചെയ്യാൻ നമക്ക് രണ്ടു പേന  മാക്സിമം മതി, പക്ഷെ  നമ്മടെ  ഹീറോ 100 പേനയും  പിന്നെ എക്സ്ട്രാ ഒരു 10 പേന കൂടി  എടുക്കുന്ന ടൈപ്പ് ഐറ്റം ആണ്. ഒരു കാര്യം ചെയ്യാൻ പോകുമ്പോ വരാൻ  പോകുന്ന എല്ലാ സാധ്യതകളും  പുള്ളി കണക്കു  കൂട്ടും എന്നിട്ട് ഓരോ പോസ്സിബിലിറ്റിയും നേരിടാൻ പുള്ളി ട്രെയിനിങ് തൊടങ്ങും,  അങ്ങനെ എല്ലാ പോസ്സിബിലിറ്റി നേരിടാനും സെയ  റെഡി പെർഫെക്ട് ആയിട്ടാണ് പോകുന്നത്.

റിസ്റ്റാർട്ടെ പക്ഷെ  എങ്ങനെ ഒന്നും അല്ല പ്രതീക്ഷിരുന്നത്, പുള്ളിക്കാരി നല്ല  അടിപൊളി അഡ്വൻചർ ഒക്കെ പോകാല്ലോ, എന്നിട്ട് അടിച്ചു പൊളിക്കാലോ എന്നൊക്കെ ആഗ്രഹിച്ചു ഇരിക്കുവാരുന്നു. പക്ഷെ  സേയ  അവൾ  വിചാരിച്ച  പോലത്തെ ആൾ  അല്ലാരുന്നു 🤣. പുള്ളി വന്നപ്പോ തൊട്ടു ഒരു മുറിയിൽ കേറി ഇരുന്ന് ട്രെയിനിങ് ആരുന്നു.

പക്ഷെ  ഇതിന്റെ എല്ലാം ഗുണം  അടുത്ത മിഷൻ നു പോയപ്പോൾ ആണ്  റിസ്റ്റാർട്ടെ ക്ക് മനസിലായത്.

അങ്ങനെ അമിത  ജാഗ്രത ക്കാരൻ ആയ  നായകനും  ഒരു  മന്ദബുദ്ധി ദേവതയും കൂടി  ലോകം  രക്ഷിക്കാൻ പോകുന്ന കഥ  ആണ്  കോഷ്യസ് ഹീറോ.

കഥാപാത്രങ്ങൾ

സേയ  ആണ്  മേൽ പറഞ്ഞ പോലെ പ്രധാന  കഥാപാത്രം. കാണാനും ലുക്ക്‌, ബുദ്ധിയിലും കേമൻ. വർക്കിലും അടിപൊളി. ഇച്ചിരി ജാഡ ടീം ആണ്. സന്തോഷവും ഫീലിങ്‌സും ഒന്നും പൊറത്തു കാണിക്കില്ല.പിന്നെ ഒടുക്കത്തെ ജാഗ്രത യും. പുള്ളി എന്തുകൊണ്ട് ഇങ്ങനെ ആയെന്ന് പിന്നെ പറയും. എന്നാലും സേയ യുടെ അമിത  ജാഗ്രത  തന്നെയാണ്  ഈ  അനിമേ യുടെ പിടി വള്ളി.
നല്ല  കഥാപാത്രം ആണ്, ബാക്കി ഉള്ളോർ എങ്ങനെ വിചാരിക്കും ഫീൽ  ചെയ്യും എന്നൊന്നും ഇല്ല. പുള്ളിക്ക് ഇഷ്ടം  ഉള്ളത്  ചെയ്യും പറയും. എന്നാലും ഡയലോഗ്  അടി കൊറവാണ്.
ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ എല്ലാ പോസ്സിബിലിറ്റീസും നോക്കിയിട്ടേ അത്‌ ചെയ്യത്തുള്ളൂ.

പിന്നെ യുള്ള പ്രധാന  കഥാപാത്രം  റിസ്റ്റാർട്ടെ എന്ന ദേവത  ആണ്. ഇച്ചിരി മന്ദബുദ്ധി  ആണ്, വല്യ  പവർ  ഒന്നും ഇല്ല. ആകപ്പാടെ ഉള്ള ഉപയോഗം   ട്രാൻസ്‌പോർറ്റേഷൻ പോർട്ടൽ തുറക്കാൻ  പറ്റും എന്നതാണ്.
എനിക്ക് കൊനോസുബയിലെ അക്വ യുടെ ക്യാരക്ടർ ന്റെ ചീപ്പ്‌ ഡ്യൂപ്ലിക്കേറ്റ് പോലെ തോന്നി.
അതുകൊണ്ടാണോ വല്യ  ഇഷ്ടം  തോന്നിയില്ല. മറ്റൊരു അനിമേയെ വെച്ച് താരതമ്യം  ചെയ്യുന്നേ ശെരിയല്ല  എന്നാലും റിസ്റ്റാർട്ടെ നല്ല  ക്രിഞ്ച് ആരുന്നു.
കൊഴപ്പം  ഇല്ല നല്ല  കഥാപാത്രം  ആണ്.

അനിമേഷൻ, സൗണ്ട് അങ്ങനെ ബാക്കി ഉള്ളത്.

അനിമേഷൻ  അതിന്റെതായ  സ്റ്റാൻഡേർഡ് കീപ് ചെയ്യുന്നുണ്ട്.. പക്ഷെ  ആക്ഷൻ  സീൻസ് എൻഗേജിങ് അല്ലായിരുന്നു. രോമാഞ്ചം ഒന്നും പ്രതീക്ഷിക്കേണ്ട. അത്തരത്തിൽ ഉള്ള ഒരു അനിമേഷൻ  ഫ്ലോ ഇല്ല. 

ശബ്ദ മേഖലയും  മോശം  അല്ല.
പിന്നെ ഈ  അനിമേ  എന്നെ പിടിച്ചിരുത്തിയത് അതിന്റെ കഥയും  കോമഡിയിലും ആണ്.

മൊത്തത്തിൽ ഒരിത്.

ഒരു  നല്ല  അനിമേ തന്നെ  ആണ്  കോഷിയസ്  ഹീറോ. വെറൈറ്റി കോൺസെപ്റ് ഉള്ളത്  കൊണ്ട് കണ്ടിരിക്കാൻ രസം  ആണ്.

കോമഡി  ഒക്കെ നല്ലതാണ്, ചിരിക്കാൻ ഉള്ളത് ഉണ്ട് ഇതിൽ.
ഇതിലെ  എൻഗേജിങ് ഫാക്ടർ തന്നെ  ഇതിന്റെ കഥയും  കോമെഡിയും ആരുന്നു എനിക്ക്.

എച്ചി സീനുകൾ  ഇല്ല എന്നത്  നല്ലതായിട്ട് തോന്നി.

ക്യാഷുവൽ വാച്ച് നു പറ്റിയ  അനിമേ ആണ്. ചുമ്മാ കണ്ടു നോക്ക്.
Netflix ൽ  ഉണ്ട്.

Comments