LUCIFER | Malayalam Retrospect

Genre : Fantacy, comedy - drama, mystery,           thriller
Writers  : Tom Kapinos, Joe Henderson
Cast : Tom Ellis, Lauren German, Kevin Alejandro, Lensly Ann Brandil, O B Woodside, Racheal Harris, Aimee Garcia, Scarlet Estevez, Tricia Helfer etc.
Language : English

Based on characters created by Neil Gaiman, Sam Kieth and Mike Dringanberg


നരകം  വിട്ട് ഭൂമിയിലേക്ക് ചെകുത്താൻ താമസിക്കാൻ  വന്നാൽ എങ്ങനെ ഇരിക്കും.!
അതാണ്  ഈ  ടെലിവിഷൻ  സീരീസ് ന്റെ  കഥാ തന്തു. വളരെ  എന്റെർറ്റൈനിങ് ആയ  ഈ  സീരിസിൽ  സാക്ഷാൽ ചെകുത്താൻ ഭൂമിയിലേക്ക് താമസിക്കാൻ  വരുന്നതും, തുടർന്ന്  ഉണ്ടാവുന്ന സംഭവ  വികാസങ്ങളും ആണ്  പറഞ്ഞു  വരുന്നത്.

കഥ
ലൂസിഫർ  മോര്നിംഗ്സ്റ്റാർ ( ടോം എല്ലിസ് ) അതായത്  ചെകുത്താൻ, നരകത്തിലെ  ജീവിതം  മടുത്ത് ഭൂമിയിൽ  ലോസ് എയിജൽസിലോട്ട്  താമസിക്കാൻ  വന്നേക്കുവാണ് കൂട്ടിനു നരകത്തിലെ  സഹായി  ഒരു ഡീമനും ഉണ്ട്  'മസികീൻ ' ( Lensly Ann Brandit ).

പുള്ളി ലോസ് എയിജൽസിൽ വന്ന്‌ ഒരു നൈറ്റ്‌ ക്ലബ്‌ വാങ്ങി  ജീവിതം  അടിച്ചു പൊളിച്ച് അങ്ങനെ കഴിയുവാണ്.

നമ്മൾ  കേട്ടു പഴകിച്ച  ചെകുത്താൻ അല്ല ഇതിൽ , മറിച്ച് ഒരു പാവം, സ്വന്തം  കാര്യം മാത്രം  നോക്കുന്ന, സെൽഫ് സെന്റർഡ് ആയ ,  റിബൽ  ആയ   ഫൺ  ലവിങ്  ആയ  ഒരു ചെകുത്താൻ ആണ്.

സ്വർഗത്തിൽ നിന്ന് ദൈവം  നരകം  നോക്കി നടത്താൻ  ശപിച്ചു വിട്ടതാണ്  ലൂസിഫർ  നെ.
പക്ഷെ  കൊറേ നാള്  കഴിഞ്ഞ്  നരകം കളഞ്ഞിട്ട് ലൂസിഫർ  ഭൂമിയിൽ  വരും.

അങ്ങനെ ഇരിക്കെയാണ് ലൂസിഫർ  ഒരു കൊലപാതകത്തിന്  സാക്ഷി ആവുന്നത്. അത്‌ അന്വേഷിച്ചു പോയി ഒരു ഡിക്ടറ്റീവിനെ കണ്ട് മുട്ടുന്നു. അതാണ്  കഥാ  നായകി  ക്ളോയി ഡെക്കർ.

ലൂസിഫർ ന്റെ സ്പെഷ്യൽ പവർ  ഡെക്കർ നു ഏൽക്കുന്നില്ല, മാത്രവുമല്ല  ഡെക്കർന്റെ എന്തോ ഒരു പ്രത്യേകത  കൊണ്ടും, കുറ്റ കൃത്യങ്ങൾ  mg കിട്ടുന്നg ഒരു ത്രില്ല് കൊണ്ടും ലൂസിഫർ  പോലീസ് ഡിപ്പാർട്മെന്റിൽ ഒരു കൺസൾട്ടന്റ ആയി  ജോലിക്ക് കേറും.

ലൂസിഫർ  ന്റെ ജീവിതത്തിൽ  നടക്കുന്ന  ഓരോ പ്രശ്നങ്ങൾക്കും  ഓരോ ക്രൈം സോൾവ് ചെയ്യുന്നതിലൂടെ  ലൂസിഫർ  പരിഹാരം  കണ്ടെത്തുന്നു.

അങ്ങനെ ലൂസിഫർന്റെ ജീവിതവും, ബാക്കി കഥാപാത്രങ്ങളുടെ  ജീവിതവും ഒക്കെ കൊണ്ട് രസകരവും  ത്രില്ലിങ്ങും ആണ്  കഥ.

കഥാപാത്രങ്ങൾ

ലൂസിഫർ  മോർണിങ്സ്റ്റാർ എന്ന കഥാപാത്രം ആയി  അഭിനയിക്കുന്നത്  ടോം എല്ലിസ് എന്ന നടനാണ്.
സാക്ഷാൽ ചെകുത്താൻ ആണ്  ഇവിടെ പ്രധാന  കഥാപാത്രം. കേട്ടു പഴകിയ  ചെകുത്താനിൽ നിന്ന് ഭയങ്കര  വ്യത്യാസം  ആണിവിടെ. പുള്ളി ഫൺ  ലവിങ്  ആണ്, ഫുൾ  ടൈം  മദ്യം, മരുന്ന്, പാട്ട്, കൂത്ത്, സെക്സ്, പൈസക്ക് പൈസ എന്ന് വേണ്ട ഒരാൾ ആഗ്രഹിക്കുന്ന എന്തും ലൂസിഫർ  നു ഉണ്ട്. പക്ഷെ  പുള്ളിയുടെ മനസ്സിൽ ഒത്തിരി സങ്കടങ്ങൾ  ഉണ്ട് 😪.
അച്ഛൻ ( ദൈവം ) വീട്ടിൽ നിന്ന് ( സ്വർഗം ) പുറത്താക്കി, അമ്മ തിരിഞ്ഞു നോക്കുന്നില്ല, സഹോദരങ്ങൾ ആരും  മൈൻഡ് ചെയ്യുന്നില്ല, പോകാൻ ഒരു വീടില്ല, അതിനു  പുറമെ  മനുഷ്യൻ  ചെയ്യുന്ന എല്ലാ കുറ്റത്തിനും പഴി  ചെകുത്താനും. കോടിക്കണക്കിന്  വർഷങ്ങൾ  നരകത്തിൽ  കിടന്നു നരകിച്ച് മടുത്ത കൊണ്ടാണ് ജീവിതത്തിൽ  ഒരു രസം  ഒക്കെ വരാൻ  ഭൂമിയിലേക്ക് വരുന്നത്.
നല്ല  ഡെപ്ത് ഉള്ള കഥാപാത്രം ആണ്  ലൂസിഫർ . ടോം എല്ലിസ് മികച്ച  രീതിയിൽ  തന്നെ  അഭിനയിച്ചു.

പിന്നെ ക്ളോയി ഡെക്കർ എന്ന ഡിക്ടറ്റീവ് ആണ്.  ഇവർ  സത്യസന്ധയായ, ഉത്തരവാദിത്വം  ഉള്ള ഒരു പോലീസ് കാരിയാണ്. ഡാൻ എസ്പനോസ  എന്ന സഹപ്രവർത്തകനെ  കല്യാണം  കഴിക്കുകയും  പിന്നീട് അവർ  വേർപിരിയുകയും  ചെയ്തു. ഈ  ബന്ധത്തിൽ  ഒരു കുട്ടിയും ഉണ്ട്.

വളരെ  ബുദ്ധിമതിയായ  ഒരു പോലീസ് ഉദ്യോഗസ്ഥയാണ് ഡെക്കർ. പുള്ളി കാരിയുടെ  സാമർദ്യവും, കഴിവും, പിന്നെ എന്തോ ഒരു ആകർഷണവും  കാരണം  ലൂസിഫർ  ഇവരുടെ  കൂടെ  കൂടി.

ഇവർ  രണ്ടു പേരുമാണ് പ്രധാന  കഥാപാത്രങ്ങൾ. അമനഡീൽ  എന്ന മാലാഖ , ലൂസിഫർ  ന്റെ സഹോദരൻ  ആണ്,  ലിൻഡ  എന്ന സിക്കോളജിസ്റ്, ഡാൻ എസ്പനോസ  🤣 ( പുള്ളി ആണ്  കോമഡി 🤣 പാവം ). മസികീൻ എന്ന ഡീമൻ, എല്ല ലോപ്പസ് എന്ന ഫോറെൻസിക് സയന്റിസ്റ്, ഷാർലറ്റ് എന്ന ഒരു വക്കീൽ, എന്നിങ്ങനെ നിരവധി  കഥാപാത്രങ്ങൾ  ഉണ്ട്.

എല്ലാവർക്കും നല്ല  രീതിയിൽ  ഉള്ള ക്യാറക്ടർ ഡെവലപ്പ്മെന്റും, ഡെപ്തും ഉണ്ട്.
രസകരമായ  കോമഡി  സീനുകളും, ട്രാജഡി സീനുകളും, പ്രണയ  നിമിഷങ്ങളും  എല്ലാം ഉണ്ട്.

എഴുത്ത് & സംവിധാനം

മികച്ച  രീതിയിൽ  തന്നെ  കഥ  എഴുതിയിട്ടുണ്ട്. ഒരു ഫാന്റസി ഫാക്ടർ ഉള്ളത് കൊണ്ട് thanne അതിനെ  എല്ലാം കഥയിൽ  കോർത്തിണക്കി കൊണ്ട് പോകുന്നത് കാണാൻ രസം  ആയിരുന്നു.

നല്ല  സംവിധാനം  ആയിരുന്നു. മടുപ്പിച്ചതേ ഇല്ല. എല്ലാം നല്ല  രീതിയിൽ  കോർത്തിണക്കി കൊണ്ട് പോയി. എന്നിരുന്നാലും ബഡ്ജറ്റ് ലെ കുറവ് കൊണ്ടാണോ സ്പെഷ്യൽ എഫക്ട് സീനുകൾ  വളരെ  കുറവായിരുന്നു. സ്പെഷ്യൽ എഫക്റ്റ് നു ഒത്തിരി സാധ്യത  ഉള്ള സീരീസ് ആണിത്.

സൗണ്ട്, camera, അങ്ങനെ പിന്നാമ്പുറങ്ങൾ

ഇതില് ചേർത്തിരിക്കുന്ന പാട്ടുകൾ എല്ലാം മികച്ചതാണ്. സീരീസ് നോട്‌ ചേർന്നു നിക്കുന്ന സാഹചര്യത്തിന്  പറ്റിയ  ക്ലാസ്സിക്‌ ടൈപ് പാട്ടുകൾ. ശബ്ദം  എന്ന വിഭാഗം  മുന്നിൽ തന്നെ  ആണ്.

ഫൈറ്റ് സീനുകൾ  ഒക്കെ ആവറേജ്  ആണ്. വല്യ  രോമാഞ്ചം ഒന്നും ഇല്ല. പക്ഷെ  മോശം അല്ല. കുഴപ്പം  ഇല്ലെന്നേ ഉള്ളു.

ക്യാമറ വർക്ക്‌ മികച്ചതായിരുന്നു.  ക്യാമറ വർക്ക്‌ ഒക്കെ ഈ  സീരീസ് നു പ്രത്യേക  ഒരു ഐഡന്റിറ്റി കൊടുക്കുന്നുണ്ട്.

ഇഷ്ടം  പോലെ കാസ്റ് ഉണ്ട് ഇതില്. എല്ലാ എപ്പിസോഡിലും ഓരോ ക്രൈം സീൻ  വെച്ചുണ്ടല്ലോ.. 😌

 മൊത്തത്തിൽ ഒരു ഇതു

എനിക്ക്   വളരെ  അധികം  ഇഷ്ടം  ആയി ♥️.
എന്റെ ജീവിതത്തിലെ   ഏറ്റവും വലിയ  പ്രതിസന്ധി ഘട്ടത്തിൽ  യഥാർദ്യത്തിൽ നിന്ന് ഒളിച്ചോടാൻ ഞാൻ  അന്ന് കണ്ടോണ്ടിരുന്നതിൽ ഒന്ന് ലൂസിഫർ  ആയിരുന്നു.

ദൈവം  എന്ന കോൺസെപ്റ് ന്റെ പൊള്ളത്തരങ്ങളും  വീഴ്ചകളും ഒക്കെ ഏകദേശം  ഈ  സീരീസ് കണ്ടാൽ മനസിലാകും. എന്നിരുന്നാലും ഇതും  വിശ്വാസവും  എഴുത്തുകാരന്റെ മിടുക്കു കാരണം   യോജിച്ചു പൊന്നു.

ഈ  സീരീസ് ആദ്യ ഭാഗത്തു  ഒക്കെ ഇച്ചിരി ഡാർക്ക്‌ ആയിരുന്നു. പിന്നെ ഫുൾ  പോസിറ്റീവ്, കോമഡി, ഡാൻസ് ഒക്കെ കൊണ്ട് നിറഞ്ഞു. വളരെ  എന്റെർറ്റൈനിങ് ആണ്.
എല്ലാ വിഭാഗവും  ഉണ്ടിതിൽ  കോമഡി, ഡ്രാമ, റൊമാൻസ്, ആക്ഷൻ, ഫാന്റസി  അങ്ങനെ.
എല്ലാം ഒരു കാഴ്ചപ്പാടിന്റെ കാര്യം ആണ്.

നെറ്റ്ഫ്ലിക്സിൽ ഉണ്ട്...
കണ്ട് നോക്കൂ.. ♥️


Comments