Written By : Hiro Ainana ( Light Novel )
Ayamegumu ( Manga )
Studio : Silver Link Connect
Genre : Isekai, Harem, Fantacy,
Episodes : 12
ഇസെകൈ, ഓവർ പവർഡ് മെയിൻ ക്യാറെക്ടർ, ഹരേം എന്നിവ ഇഷ്ടപ്പെടുന്നവർക്ക് ചേരുന്ന ഒരു അനിമേ ആണിത്.
മറ്റൊരു ലോകത്ത് ചെല്ലുന്ന നായകനും അവിടെ ചെന്ന് മറ്റാരേക്കാളും ശക്തി വെക്കുകയും പിന്നെ നായകനെ ആശ്രയിച്ചു കൊറേ സ്ത്രീകളും ഇവർ നേരിടേണ്ടി വരുന്ന സംഭവങ്ങളും ഒക്കെ ഉൾകൊണ്ട ഒരു ചെറിയ അനിമേ ആണിത്.
കഥ
ഇച്ചിരോ സുസുകി എന്ന ഗെയിം പ്രോഗ്രാമർ ആണ് പ്രധാന കഥാപാത്രം. ഗെയിം ഉണ്ടാക്കുകയും അതിലെ ബഗ് ഒക്കെ ഫിക്സ് ചെയ്യുന്നതും ആണ് പുള്ളിയുടെ പണി.
ഒരേ സമയം രണ്ട് ഗെയിം ശെരിയാക്കേണ്ട സാഹചര്യം വരുന്ന കൊണ്ട് ഇച്ചിരോക്ക് അധിക സമയം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം വരുന്നു.
പുള്ളിക്ക് മാത്രം അല്ല ആ ടീമിലെ എല്ലാവരും കൊറേ ദിവസങ്ങൾ ആയിട്ട് ഓഫീസിൽ തന്നെയാണ്. അതുകൊണ്ട് ഓഫീസിൽ തന്നെ യാണ് കിടപ്പും കുടിയും എല്ലാം.
ഒരു ദിവസം ഓഫീസിൽ കിടന്നു ഉറങ്ങുന്ന സമയത്ത് ഇച്ചിരോ മറ്റൊരു ലോകത്തേക്ക് ട്രാൻസ്ഫർ ആകുന്നു. ആ ലോകം അവൻ ഉണ്ടാക്കിയ ഗെയിംമിനോട് വളരെ സദൃശ്യം ഉള്ളതാണ്. ഗെയിം ന്റെ ഉള്ളിൽ തന്നെ ആണെന്ന് പറയാം.
ഗെയിം വേൾഡ്ൽ ചെന്നപ്പോൾ ഇച്ചിരോ യുടെ പ്രായം നേർ പകുതി ആയി, 15വയസ്സ്, മാത്രവല്ല പേരും വേറെ ആണ് ' സറ്റോ പെൻഡ്രാഗൺ', ഈ ഗെയിം ടെസ്റ്റ് റൺ ചെയ്യാൻ നേരം യൂസ് ചെയ്ത പേരാണത്.
സടോയുടെ അക കണ്ണിൽ ഗെയിം മിന്റെ മെനുവും കാണാം, എന്നാലും ലോഗ് ഔട്ട് ഓപ്ഷൻ ഇല്ല അതിൽ.
ഗെയിം കളിക്കുന്ന പുതിയ കളിക്കാരെ സഹായിക്കാൻ ഇച്ചിരോ തന്നെ സ്ഥാപിച്ച സ്പെഷ്യൽ പവർ കൊണ്ട് ഇച്ചിരോ യുടെ പവർ ലെവൽ ഭയങ്കരമായിട്ട് കൂടുന്നു. ചുരുക്കി പറഞ്ഞാൽ ഓവർ പവർഡ് ആകുന്നു.
പിന്നീട് അവൻ ആ ലോകം എക്സ്പ്ലോർ ചെയ്യാൻ തുടങ്ങുന്നു.
ഇച്ചിരോ ചെല്ലുന്ന ഈ ലോകത്ത് അടിമത്തം, വിവേചനം തുടങ്ങിയ എല്ലാ വൃത്തികേടുകളും ഉണ്ട്. ഇവിടെ എല്ലാ തരത്തിലും ഉള്ള ഫാന്റസി ജീവജാലങ്ങളും ഉണ്ട്. ഡെമി ഹ്യൂമൻസ്, ഡീമൻസ്, എൽഫ്, അങ്ങനെ എല്ലാം.
താൻ എത്തി ചേർന്ന പുതിയ ലോകത്തെ കുറിച്ച് പഠിക്കാൻ പുറപ്പെടുന്ന നായകൻ ഒരു വ്യാപാരി ആയിട്ടാണ് നടക്കുന്നത്, അതും പവർ ഒന്നും ഷോ ഓഫ് ചെയ്യാതെ.
അങ്ങനെ സറ്റോ പലരെയും രക്ഷിച് അവന്റെ കൂടെ കൂട്ടുന്നു. അവരെയും കൊണ്ടാണ് പിന്നീട് ഉള്ള യാത്ര. രക്ഷിക്കുന്ന എല്ലാവരും സ്ത്രീകൾ ആണ്. ഒരു ചെറിയ ഹരേം അവൻ ഉണ്ടാക്കുന്നു 😌.
കഥാപാത്രങ്ങൾ
ഇച്ചിരോ സുസുകി aka സറ്റോ പെൻഡ്രാഗൺ ആണ് സ്വാഭാവികം ആയിട്ടും പ്രധാന കഥാപാത്രം. പുള്ളിയെ ചുറ്റി പറ്റിയാണ് കഥ നടക്കുന്നത്.
തന്റെ യഥാർത്ഥ ലെവൽ സറ്റോ മറച്ചിരിക്കുകയാണ്. അതുകൊണ്ട് മുഖം മൂടി വെച്ചാണ് വീര കർമങ്ങൾ ഒക്കെ ചെയ്യുന്നത്. ഒരു സ്ഥലത്ത് തന്നെ താമസിക്കാതെ എക്സ്പ്ലോർ ചെയ്യുന്നതാണ് പുള്ളിക്ക് ഇഷ്ടം.
ഈ ലോകത്ത് സറ്റോ വന്നപ്പോൾ അവനു കിട്ടിയ ആദ്യ സുഹൃത്താണ് 'സെന'.
ഒരു നായിക കഥാപാത്രം ആണ് സെന. ഈ ലോകത്തിൽ ഒരു യോദ്ധാവാണ് അവൾ. സറ്റോ യോട് ഒരു ചെറിയ പ്രണയവും ഉണ്ട്. (അത് പിന്നെ അങ്ങനെ ആണല്ലോ😌 ).
അത് കൂടാതെ സറ്റോ രക്ഷിച്ച മുൻ അടിമകൾ ആയിരുന്ന പൊച്ചി, തമാ, ലിസ, അരിസ, ലുലു, നന എന്നിവർ, ഇവർ ഇപ്പൊ സറ്റോ യുടെ അടിമകൾ ആണ് പക്ഷെ അളിയൻ മര്യാദക്ക് ആണ് നോക്കുന്നത് എല്ലാവരെയും. പിന്നെ മിസനാരിയ എന്ന എൽഫ്.
ഇവരുടെ കൂടെ യാണ് നായകന്റെ യാത്ര.
സൗണ്ട്, അനിമേഷൻ അങ്ങനെ...
ശബ്ദം അനിമേഷൻ ഇതൊന്നും കൊഴപ്പം ഇല്ല, ആവറേജ് ആണെന്നെ ഉള്ളു. രോമാഞ്ചം ഒന്നും കിട്ടുന്നില്ല.
ആക്ഷൻ രംഗങ്ങൾ എല്ലാം ആവറേജ് ആണ്. നോ രോമാഞ്ചം.
മൊത്തത്തിൽ ഒരിത്
ഇസെകൈ, ഹരേം, ഫാന്റാസി,ഓവർ പവർഡ് മെയിൻ ക്യാറെക്ടർ ഇതൊക്കെ ഇഷ്ടപ്പെടുന്നവർ ക്ക് കണ്ട് നോക്കാം.
ഓർത്തിരിക്കാൻ പറ്റിയ മനസ്സിൽ നിക്കുന്ന ഒന്നും തന്നെ ഉള്ളതായിട്ട് എനിക്ക് ഫീൽ ചെയ്തില്ല. ചുമ്മാ കണ്ടിരിക്കാം.
കഥാപാത്രങ്ങൾ ആയിട്ടൊന്നും ഒരു മെന്റൽ അറ്റാച്ച്മെന്റ് കിട്ടിയില്ല. വെറൈറ്റി ആയിട്ട് ഒന്നും ഇല്ല. ടിപ്പിക്കൽ ഇസെകൈ , ഹരേം അനിമേ, അത്രേ ഉള്ളു.
കണ്ട് മറന്നു പോകുന്ന തരത്തിൽ ഉള്ള അനിമേ.
Comments
Post a Comment