സംവിധാനം : മഹേഷ് നാരായണൻ
തിരക്കഥ : മഹേഷ് നാരായണൻ
എഡിറ്റിങ് : മഹേഷ് നാരായണൻ
ക്യാമറ : സനു വർഗീസ്
സംഗീതം : സുശിൻ ശ്യാം
കാസറ്റ് : ഫഹദ് ഫാസിൽ,
നിമിഷ സജയൻ
കൊള്ളാം. അടിപൊളി പടം.
നമ്മടെ കമൽഹാസന്റെ നായകൻ കാണുമ്പോൾ ഒരു ഫീൽ ഇല്ലേ,അത്പോലെ തോന്നി.
എനിക്ക് തോന്നുന്നു മലയാളത്തിൽ ഈ മോഡൽ ഒരു പടം ഇറങ്ങിയിട്ടില്ല. സാധാരണ നായകനെ "തലവനായി" ചിത്രീകരിക്കുന്ന പടങ്ങൾ എല്ലാം ഒരേ ഫോർമുല അല്ലെ പിൻതുടരുന്നേ, എന്നാ ഇത് അങ്ങനെ അല്ല.
പിന്നെ, സിനിമ ചർച്ചചെയ്യുന്ന വിഷയ ഇച്ചിരി കാര്യമുള്ളതാ. പണ്ടത്തെ ഭീമാപള്ളി വെടിവെപ്പിന്റെ ചരിത്രം പറയുന്നുണ്ട് പടത്തിൽ. പക്ഷേ, അവസാനം ഒരു വ്യക്തത പടം തരുന്നില്ല.ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ബോധപൂർവമായ അടിച്ചമർത്തലാണോ അതോ ഒരു വർഗീയ കലാപം ഇല്ലായിമ ചെയ്യാൻ ഭരണകൂടം പ്രവർത്തിച്ചതാണോ എന്ന് സിനിമ വക്തമാക്കുനില്ല. സ്വന്തം മണ്ണിൽ ഒരു ജനതക്ക് നിലനിൽക്കാൻ വേണ്ടി പോരാടുന്ന നായകന് ഒപ്പം നിൽക്കാൻ പ്രേക്ഷകർക്ക് സിനിമ കാണുമ്പോൾ തോന്നിപോകും. സുലൈമാൻ അലി എന്ന അലിയിക്കയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം എങ്കിലും, പലരുടെയും കാഴ്ച്ചപ്പാടിലൂടെയാണ് പടം മുന്നോട്ടു നീങ്ങുന്നത്.
ഫഹദ് പൊളിച്ചു, അത് പിന്നെ പ്രത്യേകം പറയണ്ടല്ലോ.പുള്ളി ഇതുവരെ ഇങ്ങനൊരു വേഷം ചെയ്തിട്ടില്ല.ഭാഷയിലും ചേഷ്ട്ടകളിലും ചലങ്ങളിലും എല്ലാം അലിയിക്കയായി ഫഹദ് മാറി.നിമിഷ സജയനും അടിപൊളിയായിട്ട് അഭിനയിച്ചിട്ടുണ്ട്. പിന്നെ വിനയ് ഫോർട്ട്,ദിലീഷ് പോത്തൻ,ദിനേശ് പ്രഭാകരൻ, ജോജു മാള, സലീം കുമാർ, ജലജ, ഇന്ദ്രൻസ്.......
എല്ലാവരും കിട്ടിയവേഷം നല്ലോണം ച്യ്തിട്ടുണ്ട്.പിന്നെ സനൽ അമൻ, അവനും കൊള്ളാം, കിടിലൻ കഥാപാത്രം.
ഓരോ ചെറിയ കഥാപാത്രങ്ങൾക്ക് പോലും മികച്ച ഡീറ്റൈലിങ് നൽകാൻ സംവിധായകന് കഴിഞ്ഞു.
മഹേഷ് നാരായണൻ, പുള്ളി ച്യ്തതിൽ ഏറ്റവും നല്ല പടമാണിത്. നല്ലോണം പഠനം നടത്തിയിട്ടുണ്ട് അദ്ദേഹം ഈ പശ്ചാത്തലത്തെ കുറിച്ച്. ഹൈലി സെൻസിറ്റീവായ ഇത്തരമൊരു വിഷയത്തെ വിവാദത്തിലേക്കു നയിക്കാതെ, എന്നാൽ ആരോഗ്യപരമായ ചർച്ചയാകുംവിധം അദ്ദേഹം അവതരിപ്പിച്ചു.നല്ല കാസ്റ്റിംഗ്, നല്ല അവതരണം,മൊത്തത്തിൽ പണി അറിയാവുന്ന സംവിധായാകനാ പുള്ളി.
ക്യാമറ ഒരു രക്ഷയില്ല. സനു വർഗീസ് പൊളിച്ചു. പടം തുടങ്ങുന്നത് തന്നെ 12 മിനിറ്റിൽ കൂടുതൽ ഉള്ള ഒരു ഒറ്റ ഷോട്ടിലാ. മൊത്തത്തിൽ പുള്ളി തകർത്തു.
ശുശിൻ ശ്യാമിന്റെ ബിജിഎം പൊളിയാ.
അറിയാല്ലോ പുള്ളീടെ ഒരു റേഞ്ച്. കിടിലൻ ബിജിഎം. നല്ല പാട്ടുകളും.കഥയുടെ തീവ്രത പ്രേക്ഷകനിൽ എത്തിക്കും വിധം അതിമനോഹരമായ ബിജിഎം.
മൊത്തത്തിൽ പടം ഒരു നല്ല അനുഭവമാ. ഓരോരോ കാലഘട്ടങ്ങൾ ചിത്രീകരിക്കുമ്പോഴും ഡീറ്റെയിലിങ്ങിൽ നല്ല പോലെ ശ്രദ്ധിച്ചിട്ടുണ്ട്.
ആർട്ട് ഡയറക്ടർഡെ കഷ്ടപ്പാട് വെറുതേയായില്ല. റംദാപള്ളിയുടെ വിവിധ കാലഘട്ടങ്ങളെ പ്രേക്ഷകർക്ക് മുൻപിൽ അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്.
പടത്തിലെ സി.ജി വർക്കുംകളും മികച്ചുതന്നെ നിൽക്കുന്നു.
ആമസോൺ പ്രൈം മിൽ ഉണ്ട്.. Give it a try.♥️
Comments
Post a Comment